'ഓണത്തിനും ക്രിസ്മസിനും 10 ദിവസം അവധി, പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരം'; വിമര്‍ശനവുമായി ടിവി ഇബ്രാഹിം
മലപ്പുറം: ബലി പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് അവധി നല്‍കാത്ത സര്‍ക്കാര്‍ നടപടിയ വിമര്‍ശിച്ച് മലപ്പുറം കൊണ്ടോട്ടി എം എല്‍ എയും മുസ്ലിം ലീഗ് നേതാവുമായ ടി വി ഇബ്രാഹിം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു ടി വി ഇബ്രാഹിമിന്റെ രൂക്ഷമായ പ്രതികരണം. മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഒരു ദിവസം പോലും അവധി നല്‍കാത്ത നടപടി ക്രൂരമാണ് എന്ന് ടി വി ഇബ്രാഹിം പറഞ്ഞു.
ഇത്തവണ ഞായറാഴ്ചയായിരുന്നു ബലി പെരുന്നാള്‍. തലേ ദിവസം രണ്ടാം ശനിയായിരുന്നതിനാല് തന്നെ പെരുന്നാളിന് വേണ്ടി സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക അവധി അനുവദിച്ചിരുന്നില്ല. ഇതിനെ വിമര്‍ശിച്ച് കൊണ്ടാണ് ടി വി ഇബ്രാഹിം എം എല്‍ എയുടെ പ്രതികരണം. ബലി പെരുന്നാള്‍ ഞായറാഴ്ച ആയത് കൊണ്ട് തിങ്കളാഴ്ച പൊതു അവധി നല്‍കുക എന്നത് തികച്ചും ന്യായമായ ആവശ്യമായിരുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്.

ഇത് സംബന്ധിച്ച് ഒരാഴ്ച മുമ്പ് തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു എന്നും ടി വി ഇബ്രാഹിം എം എല്‍ എ അവകാശപ്പെട്ടു. എന്നാല്‍ പൊതു അവധി എന്ന ന്യായമായ ആവശ്യം തിരസ്കരിച്ചത് അന്യായമായ നടപടിയാണ് എന്നും ടി വി ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.

ഓണത്തിനും ക്രിസ്തുമസിനും പരീക്ഷയോട് അനുബന്ധിച്ചാണെങ്കിലും സ്കൂളുകള്‍ക്ക് പത്ത് ദിവസം അവധി നല്കുമ്പോള് പെരുന്നാളിന് ഒരു ദിവസം അവധി ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്തവരാണ് ഇവിടെയുള്ള ഭരണാധികാരികള്‍ എന്നതില്‍ ദുഃഖം തോന്നുന്നു എന്നാണ് ടി വി ഇബ്രാഹിം ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.

അതേസമയം ഇത്രയും നാളും ഭരണത്തിലിരിന്നിട്ടും പെരുന്നാളിനോട് അനുബന്ധിച്ച് അവധി പ്രഖ്യാപിക്കാന്‍ മുസ്ലീം ലീഗിന് എന്തുകൊണ്ട് സാധിച്ചില്ല എന്നുള്ള കമന്റുകളാണ് പോസ്റ്റിന് താഴെ ഭൂരിഭാഗവും. വിദ്യാഭ്യാസ വകുപ്പ് അടക്കമുള്ള നിര്‍ണായക വകുപ്പുകള്‍ ലഭിച്ചിട്ടും പെരുന്നാളിന് 3 ദിവസം പോലും അവധി പ്രഖ്യാപിക്കാന്‍ മുസ്ലീം ലീഗിനായിരുന്നില്ല എന്നാണ് ലീഗ് അനുഭാവികള്‍ തന്നെ പോസ്റ്റിന് താഴെ ചൂണ്ടിക്കാട്ടുന്നത്.

ടി വി ഇബ്രാഹിമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്:
പെരുന്നാളിന് അവധി നല്‍കാത്തത് ക്രൂരമായ നടപടി. മുസ്ലിം സമുദായത്തിന്റെ ഏറ്റവും വലിയ ആഘോഷമായ ബലി പെരുന്നാളിനോട് അനുബന്ധിച്ച് ഒരു ദിവസം പോലും പൊതു അവധി നല്‍കാത്ത നടപടി ക്രൂരവും പ്രതിഷേധാര്‍ഹവും ആണ്.
മൂസ്ലിം സംഘടനകള്‍ പെരുന്നാളിന് മൂന്ന് ദിവസം അവധി ആവശ്യപ്പൊടാറുണ്ട്.

എന്നാല്‍ ഞായറാഴ്ച പെരുന്നാളായത് കൊണ്ട് തിങ്കളാഴ്ച പൊതു അവധി തികച്ചും ന്യായമായ ആവശ്യമായിരുന്നു. പെരുന്നാള്‍ ആഘോഷിക്കാന്‍ വന്ന വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ക്ക് ഞായറാഴ്ച തന്നെ സ്ഥാപനങ്ങളിലേക്ക് തിരിച്ച് പോകേണ്ടി വന്നിരിക്കുകയാണ്. ഇതു മുന്നില്‍ കണ്ട് ഒരാഴ്ച മുമ്പ് തന്നെ മുഖ്യമന്ത്രിയെ നേരില്‍ കണ്ട് കാര്യങ്ങള്‍ ധരിപ്പിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നു.

കൂടാതെ മുസ്ലിം ലീഗ് എം.എല്‍.എ. മാര്‍ സംയുക്തമായും മുഖ്യമന്ത്രിയെ കണ്ട് നിവേദനം നല്കുകയുണ്ടായി. വെള്ളിയാഴ്ചയും തിങ്കളാഴ്ചയും പെരുന്നാള്‍ പ്രമാണിച്ച് നടപടികള്‍ വെട്ടിച്ചരുക്കി നിയമസഭക്ക് അവധി നല്‍കിയെങ്കിലും സംസ്ഥാനത്ത് പൊതു അവധി എന്ന ന്യായമായ ആവശ്യം തിരസ്കരിച്ചിരിക്കുന്നത് തികച്ചും അന്യായമായ നടപടിയായി പോയി.

ഓണത്തിനും ക്രിസ്തുമസ്സിനും പരീക്ഷയോടനുബന്ധിച്ചാണെങ്കിലും സ്കൂളുകള്‍ക്ക് പത്ത് ദിവസം അവധി നല്കുമ്പോള് പെരുന്നാളിന് ഒരു ദിവസം അവധി ആവശ്യപ്പെട്ടത് ഇഷ്ടപ്പെടാത്ത ഭരണാധികാരികളാണ് ഇവിടെയുള്ളത് എന്ന കാര്യത്തില്‍ ഏറെ ദുഃഖവും പ്രതിഷേധവും തോന്നുന്നു. അടുത്ത ദിവസം മുഖ്യമന്ത്രിയെ നേരില്‍ കണ്ട് പ്രതിഷേധം അറിയിക്കും.
ബഡായി വിട്ടൊരു കളിയില്ല, പുത്തന്‍ തുടക്കവുമായി ആര്യ; ആശംസകളുമായി ആരാധകര്‍
-
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications