ഏഷ്യാനെറ്റ് ബഹുദൂരം മുന്നിൽ; എത്തിപ്പിടിക്കാനാതെ ഫ്ലവേഴ്സും മഴവിൽ മനോരമയും
കൊച്ചി; ഏറ്റവും പുതിയ ചാനൽ റേറ്റിംഗ് കണക്കുകളിൽ മറ്റ് വിനോദ ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റിന്റെ കുതിപ്പ്. മെയ് 27 മുതൽ ജൂൺ രണ്ട് വരെയുള്ള കണക്കുകൾ പ്രകാരം ആണ് ഏഷ്യാനെറ്റ് ഏറെ മുന്നിലുള്ളത്. ബാര്‍ക് ഇന്ത്യയാണ് (ബ്രോകാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ ഇന്ത്യ) കണക്കുകൾ പുറത്ത് വിട്ടിരിക്കുന്നത്. വിശദമായി വായിക്കാം

ബാർക്ക് റേറ്റിംഗിന്റെ ഏറ്റവും പുതിയ പോയിന്റ് നില അനുസരിച്ച് ഏഷ്യാനെറ്റ് ചാനലാണ് മുന്നിൽ. ജൂൺ 9 ന് പുറത്തുവിട്ട കണക്കുകൾ പ്രകാരം 22ാം ആഴ്ച 974. 41 പോയിന്റുകളാണ് ഏഷ്യാനെറ്റിന് ഉള്ളത്. ഇക്കഴിഞ്ഞ മൂന്നാഴ്ചകൾ പരിശോധിക്കുമ്പോൾ ഓരോ ആഴ്ചയിലും ഏഷ്യാനെറ്റിന്റെ പോയിന്റ് നില ഉയരുകയാണ്. അതേസമയം വിനോദ പരിപാടികളിൽ ഏതാണ് മുന്നിലുള്ളതെന്ന് വ്യക്തമല്ല.

ചാനലിലെ ബിഗ് ബോസ് ഉൾപ്പെടെയുള്ള പരിപാടികൾക്ക് വലിയ ആരാധകർ ഉണ്ട്. മലയാളം ടെലിവിഷനിൽ ഏറ്റവും ജനപ്രീതിയുള്ള പരിപാടി കൂടിയാണ് ബിഗ് ബോസ്. ഇതുവരെ മൂന്ന് സീസണുകൾ പൂർത്തിയാക്കിയ ഷോയുടെ നാലാം സീസണാണ് ഇപ്പോൾ നടക്കുന്നത്. . മാത്രമല്ല സാന്ത്വനം, കുടുംബവിളക്ക് തുടങ്ങി നിരവധി ജനപ്രിയ പരമ്പരകൾക്കും നിരവധി പ്രേക്ഷകരാണ് ഉള്ളത്.

അതേസമയം റേറ്റിംഗിൽ രണ്ടാം സ്ഥാനത്ത് ഉള്ളത് ഫ്ളവേഴ്സ് ചാനലാണ്.ഫ്ലവേഴ്സിന്റെ റേറ്റിംഗ് 237.34 ആണ്. ഇക്കഴിഞ്ഞ രണ്ടാഴ്ചകളെ അപേക്ഷിച്ച് ഫ്ലവേഴ്സിന്റെ പോയിന്റുകൾ ഇടിയുകയാണ് ചെയ്തത്. 21ാം ആഴ്ച 252.23 ഉം അതിന് മുൻപത്തെ ആഴ്ചയിൽ 253.11 ഉം ആയിരുന്നു ഫ്ലവേഴ്സിന്റെ പോയിന്റ് നില. 19ാം ആഴ്ചയിൽ 226.15 ആയിരുന്നു ഫ്ലവേഴ്സിന്റെ പോയിന്റ്.

ബാർക്ക് റേറ്റിംഗ് ഇടിഞ്ഞതോടെ പഴയ പല ജനപ്രിയ പരിപാടികളും തിരിച്ച് കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് ഫ്ലവേഴ്സ് ടിവി. ഇതിൽ പ്രധാനമാണ് ഉപ്പും മുളകുമെന്ന ജനപ്രിയ സീരിയൽ. മലയാള ടെലിവിഷൻ ചരിത്രത്തിലെ തന്നെ ഹിറ്റ് പരമ്പരകളിൽ ഒന്നായി മാറിയ ഹാസ്യ പരമ്പരയായിരുന്നു ഉപ്പും മുളകും. പുതുമയാർന്ന അവതരണ ശൈലികൊണ്ടും, സ്‌പോട്ട് കോമഡികൾ കൊണ്ടും അഭിനേതാക്കളുടെ പ്രകടനം കൊണ്ടും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്ന പരിപാടിയായിരുന്നു ഇത്.

2015 മുതൽ സംപ്രേഷണം ആരംഭിച്ച പരമ്പര കഴിഞ്ഞ വർഷമായിരുന്നു അപ്രതീക്ഷിതമായി അവസാനിപ്പിച്ചത്. അണിയറ പ്രവര്‍ത്തകര്‍ തമ്മിലുള്ള തര്‍ക്കമായിരുന്നു പരിപാടി പെട്ടെന്ന് നിര്‍ത്തലാക്കാന്‍ കാരണമെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.ഇതിന് പിന്നാലെ ഉപ്പും മുളകിലെ താരങ്ങളെ അണിനിരത്തി കൊണ്ട് സീ ടിവിഎരിവും പുളിയും എന്ന പരിപാടി ആരംഭിച്ചിരുന്നു. എന്നാൽ ഇതേ ടീമിനെ മടക്കി കൊണ്ടുവരാനാണ് ഫ്ലവേഴ്സ് ഇപ്പോൾ ഒരുങ്ങുന്നത്. മാത്രമല്ല മറ്റൊരു ഗെയിം ഷോ പരിപാടിയായ സ്റ്റാർ മാജിക്കും തിരികെ എത്തുമെന്നാണ് ചാനൽ അറിയിച്ചിരിക്കുന്നത്.

അതേസമയം റേറ്റിൽ മൂന്നാം സ്ഥാനത്ത് മഴവിൽ മനോരമയാണ്. ഫ്ലവേഴ്സിനെ അപേക്ഷിച്ച് നേരിയ പോയിന്റ് വ്യത്യാസമാണ് മഴവിൽ മനോരമയ്ക്കുള്ളത്. 22 ാം ആഴ്ച 208 പോയിന്റാണ് ചാനലിനപള്ളത്. 21ാം ആഴ്ചയിൽ 206.21 ഉം 20ാം ആഴ്ചയിൽ 212.05 ഉം 19ാം ആഴ്ചയിൽ 205.25 ഉം ആണ് പോയിന്റ്. സൂര്യ ടിവി, കൈരളി,അമൃത എന്നിങ്ങനെയാണ് മറ്റ് സ്ഥാനം നേടിയ ചാനലുകൾ.

അതിനിടെ ന്യൂസ് ചാനൽ റേറ്റിംഗിലും ഒന്നാം സ്ഥാനം ഏഷ്യാനെറ്റ് ന്യൂസിന് തന്നെയാണ്. 19, 20, 21 ആഴ്ചകളില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ റേറ്റിങ് യഥാക്രമം 87.79, 89,62, 92.55 എന്നിങ്ങനെയാണ്. രണ്ടാം സ്ഥാനത്ത് 24 ന്യൂസും മൂന്നാം സ്ഥാനത്ത് മനോര ന്യൂസുമാണ് ഉള്ളത്.
നയൻതാരയെ ചേർത്ത് ചുംബിച്ച് വിഘ്നേശ്..വിവാഹ ചിത്രങ്ങൾ പുറത്ത്..വൈറൽ












Click it and Unblock the Notifications