കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ട്വന്റി 20 സംസ്ഥാന പാര്‍ട്ടിയാകുന്നു; 20000 കമ്മിറ്റികള്‍, ഇടത്-വലത് കക്ഷികള്‍ക്ക് ഭീഷണി

Google Oneindia Malayalam News

കൊച്ചി: കിഴക്കമ്പലം പഞ്ചായത്തില്‍ അപ്രതീക്ഷിത വിജയം നേടുകയും സംസ്ഥാന തലത്തില്‍ ചര്‍ച്ചയാകുകയും ചെയ്ത ട്വന്റി 20 കൂട്ടായ്മ പ്രവര്‍ത്തനം വിപുലമാക്കുന്നു. സംസ്ഥാന തലത്തില്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനാണ് നീക്കം. ആം ആദ്മി പാര്‍ട്ടിയുമായി സഹകരിച്ചാണ് സംസ്ഥാനത്ത് പ്രവര്‍ത്തിക്കുക. ഇതിന്റെ ഭാഗമായി അംഗത്വ കാമ്പയിന്‍ ആരംഭിക്കാന്‍ പോകുകയാണ്.

സിപിഎമ്മിനും കോണ്‍ഗ്രസിനും വലിയ തലവേദന സൃഷ്ടിച്ചേക്കാവുന്ന നീക്കമാണ് ട്വന്റി 20 നടത്താന്‍ പോകുന്നത്. പാര്‍ട്ടിക്ക് ജില്ലാ കമ്മിറ്റികള്‍ ഉണ്ടാകില്ലെന്ന് അധ്യക്ഷന്‍ സാബു എം ജേക്കബ് പറയുന്നു. അഴിമതി ലഹിത ഭരണമാണ് മുന്നോട്ട് വെക്കുന്ന മുദ്രാവാക്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ വിജയകരമായി പരീക്ഷിച്ച തന്ത്രങ്ങള്‍ സംസ്ഥാന തലത്തില്‍ വ്യാപിപ്പിക്കുകയാണ് സാബു ജേക്കബ്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിജെപിക്ക് ഒറ്റ എംഎല്‍എയില്ല; പക്ഷേ, മുഴുവന്‍ വോട്ടും മുര്‍മുവിന്... അമ്പരപ്പ് മാറാതെ കോണ്‍ഗ്രസ്ബിജെപിക്ക് ഒറ്റ എംഎല്‍എയില്ല; പക്ഷേ, മുഴുവന്‍ വോട്ടും മുര്‍മുവിന്... അമ്പരപ്പ് മാറാതെ കോണ്‍ഗ്രസ്

1

കിഴക്കമ്പലം പഞ്ചായത്തില്‍ വേറിട്ട ഭരണരീതിയാണ് ട്വന്റി 20 മുന്നോട്ട് വച്ചത്. എന്നാല്‍ സാബു ജേക്കബിന്റെ മുതലാളിത്ത ബുദ്ധിയാണ് ഇതിന് പിന്നിലെന്ന് പ്രമുഖ പാര്‍ട്ടികളുടെ നേതാക്കള്‍ കുറ്റപ്പെടുത്തുന്നു. ഇത്തരം ആക്ഷേപങ്ങള്‍ തള്ളിക്കളയുന്ന ട്വന്റി 20, പ്രഖ്യാപനങ്ങളല്ല, പകരം പ്രവര്‍ത്തിച്ച് കാണിക്കുകയാണ് ഞങ്ങള്‍ ചെയ്യുന്നതെന്ന് പ്രതികരിക്കുന്നു.

2

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനമായിരുന്നു എങ്കിലും ട്വന്റി 20ക്ക് നിയമസഭാ തിരഞ്ഞെടുപ്പിലോ ലോക്‌സഭാ തിരഞ്ഞെടുപ്പിലോ സാന്നിധ്യം അറിയിക്കാന്‍ സാധിച്ചിട്ടില്ല. അതേസമയം, ഇവരുടെ സാന്നിധ്യം പലരെയും പരാജയപ്പെടുത്താനും വിജയിപ്പിക്കാനും സാധിക്കും. സംസ്ഥാന തലത്തില്‍ എഎപിയുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുക.

3

ദേശീയ തലത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച എഎപി, തങ്ങളുമായി സഹകരിക്കാന്‍ തീരുമാനിച്ചത് അംഗീകാരമായിട്ടാണ് ട്വന്റി 20 കാണുന്നത്. ഈ സാഹചര്യത്തില്‍ സംസ്ഥാന തലത്തില്‍ ഞായറാഴ്ച മുതല്‍ അംഗത്വ കാമ്പയിന്‍ ആരംഭിക്കുകയാണ്. മികച്ച പ്രതികരണം യുവജനങ്ങളില്‍ നിന്നുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ട്വന്റി 20. ഓണ്‍ലൈന്‍ വഴിയുള്ള കാമ്പയിനാണ് നടത്തുന്നത്.

4

ഞായറാഴ്ച കോലഞ്ചേരിയില്‍ അംഗത്വ വിതരണ പരിപാടി ആസൂത്രണം ചെയ്തിട്ടുണ്ട്. പാര്‍ട്ടിയുടെ പ്രകടന പത്രികയും അന്ന് പുറത്തിറക്കും. മൂന്ന് തരത്തിലുള്ള അംഗത്വമാണുണ്ടാകുക. സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ളവര്‍ക്ക്, വിദേശത്തുള്ളവര്‍ക്ക് എന്നിങ്ങനെ തരം തിരിച്ചാണ് അംഗത്വം നല്‍കുന്നത്. മറ്റു പാര്‍ട്ടിയിലുള്ളവര്‍ക്കും രാജിവച്ച് ട്വന്റി 20യില്‍ ചേരാന്‍ സാധിക്കും.

നയന്‍താര വിവാഹത്തിന്റെ അപൂര്‍വ ചിത്രങ്ങള്‍; ഒരു മാസം തികയവെ പങ്കുവച്ച് വിഘ്‌നേഷ്

5

ഓണ്‍ലൈന്‍ വഴിയാണ് അംഗത്വം നല്‍കുക. 30 സെക്കന്റ് കൊണ്ട് അംഗത്വമെടുക്കാം. മെംബര്‍ഷിപ്പ് ഡിജിറ്റല്‍ കാര്‍ഡ് ലഭിക്കും. ഫണ്ട് കളക്ഷന്‍ ബാങ്ക് വഴി മാത്രമായിരിക്കും. സംസ്ഥാന തലത്തില്‍ 11 അംഗ നിര്‍വാഹക സമിതിയാകും നേതൃത്വം നല്‍കുക. ജില്ലാ കമ്മിറ്റികളുണ്ടാകില്ല. നിയോജക മണ്ഡലത്തില്‍ അഞ്ചംഗ കമ്മിറ്റികളും വാര്‍ഡ് തലത്തില്‍ ഏഴംഗ കമ്മിറ്റികളും പ്രവര്‍ത്തിക്കും.

6

ജില്ലാ തലത്തിലും പഞ്ചായത്ത് തലത്തിലും കമ്മിറ്റികള്‍ പ്രവര്‍ത്തിക്കില്ല. സംസ്ഥാന, മണ്ഡല, വാര്‍ഡ് കമ്മിറ്റികളാണുണ്ടാകുക. ആറ് മാസം കൊണ്ട് 20000 കമ്മിറ്റികള്‍ രൂപീകരിക്കുകയാണ് ലക്ഷ്യം. മുഖ്യധാരാ പാര്‍ട്ടികളില്‍ നിന്നുള്ള എതിര്‍പ്പ് ട്വന്റി 20 പ്രതീക്ഷിക്കുന്നുണ്ട്. ഇത് മറികടക്കാനുള്ള മനക്കരുത്തുണ്ടെന്ന് സാബു ജേക്കബ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

7

വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് പുതിയ സഖ്യം നടത്തുന്നത് എന്നാണ് വ്യക്തമാകുന്നത്. വിവിധ പാര്‍ട്ടികളില്‍ നിന്നുള്ളവരെ ആകര്‍ഷിക്കാനുള്ള നീക്കവും ട്വന്റി 20-എഎപി സഖ്യം നടത്തിയേക്കും. ഡല്‍ഹിക്ക് പുറമെ പഞ്ചാബും പിടിച്ചാണ് എഎപിയുടെ വരവ്. ഗുജറാത്തും ഗോവയുമുള്‍പ്പെടെ മറ്റുചില സംസ്ഥാനങ്ങളിലും എഎപി ശക്തമായ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ആദ്യം കിഴക്കമ്പലവും പിന്നീട് സമീപ പഞ്ചായത്തുകളിലും ഭരണം പിടിച്ച ട്വന്റി 20യെ കേരള ജനത സ്വീകരിക്കുമോ എന്നറിയാന്‍ കാത്തിരിക്കേണ്ടി വരും.

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Twenty 20 Kizhakkambalam to Start Membership Work in All Over Kerala With The Support Of AAP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X