Get Updates
Get notified of breaking news, exclusive insights, and must-see stories!

ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം വേണം; ഹർജി തള്ളി ഹൈക്കോടതി

കൊച്ചി; ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകൾക്ക് പോലീസ് സംരക്ഷണം വേണമെന്ന ഹർജി തള്ളി ഹൈക്കോടതി. ട്വന്റി 20 ഭരിക്കുന്ന പഞ്ചായത്തുകളിലെ പ്രസിഡന്റുമാരാണ് കോടതിയെ സമീപിച്ചത്. പ്രതിപക്ഷ പാർട്ടി നേതാക്കൾ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും അതിൽ നിന്ന് സംരക്ഷണം വേണമെന്നുമായിരുന്നു ആവശ്യം.

keralahighcourt-1

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ

കുന്നത്തുനാട്, മഴവന്നൂര്‍ ,ഐക്കരനാട് പഞ്ചായത്തുകളിലെ പ്രസിഡന്റുമാരായ എംവി നിതമോള്‍, ബിന്‍സി ബൈജു,ഡീനാ ദീപക് തുടങ്ങിയ നേതാക്കളായിരുന്നു ഹൈക്കോടതിയ സമീപിച്ചത്. ഗ്രാമസഭാ യോഗങ്ങൾ ചേരാനോ പഞ്ചായത്ത് സമിതി യോഗമോ സ്റ്റാന്‍ഡിങ് കമ്മിറ്റി നടത്താനോയൊന്നും പ്രതിപക്ഷ പാർട്ടികൾ അനുവദിക്കുന്നില്ലെന്നാണ് ഹർജിയിലെ പരാതി. യോഗങ്ങൾ അലങ്കോലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇവർ ഹർജിയിൽ പറയുന്നു.

അതേസമയം ക്രമസമാധാന പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെടാത്ത സാഹചര്യത്തിൽ പോലീസ് സംരക്ഷണം അനുവദിക്കരുതെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങൾ ആവശ്യപ്പെട്ടത്. അതേസമയം ആവശ്യമെങ്കിൽ പഞ്ചായത്ത് പ്രസിഡന്റുമാർക്ക് പോലീസിൽ പരാതി നൽകാമെന്നും പരാതി ലഭിച്ചാൽ പോലീസ് തുടർനടപടികൾ എടുക്കണമെന്നും ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ ഉത്തരവിട്ടു. മാത്രമല്ല ഭരണസമിയിലെ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷ പാർട്ടികൾക്ക് ഉണ്ടെന്നും കോടതി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+