Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്ലാം ചെയ്തത് ദിലീപിന് വേണ്ടി; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍, പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടറോട്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന് കുരുക്കായി പുതിയ വെളിപ്പെടുത്തല്‍. കേസിലെ പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയോടാണ് ദിലീപിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. മകന്‍ എല്ലാം ചെയ്തത് ദിലീപിന് വേണ്ടിയാണെന്ന് അമ്മ പറയുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ദിലീപിനെതിരെ നടത്തിയ വെളിപ്പെടുത്തല്‍ കേസില്‍ വീണ്ടും അന്വേഷണത്തിന് വഴി വെച്ചിരിക്കെയാണ് പുതിയ ആരോപണങ്ങള്‍.

ബാലചന്ദ്ര കുമാറിന്റെ രഹസ്യമൊഴി എടുക്കണമെന്ന പോലീസിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്. പുതിയ അന്വേഷണ റിപ്പോര്‍ട്ട് ഈ മാസം 20ന് സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. പള്‍സര്‍ സുനിയുടെ അമ്മയുടെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് റിപ്പോര്‍ട്ടര്‍ ചാനല്‍ നല്‍കിയ വിവരങ്ങള്‍ ഇങ്ങനെ...

1

നടിയെ ആക്രമിച്ചത് ദിലീപിന് വേണ്ടിയാണെന്ന് പള്‍സര്‍ സുനി പറഞ്ഞിട്ടുണ്ടെന്നാണ് അമ്മ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞത്. 2015 മുതല്‍ ഗൂഢാലോചന നടന്നിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ വച്ചും സംസാരിച്ചു. ഇതില്‍ പ്രമുഖര്‍ പങ്കാളികളായി. കോടിക്കണക്കിന് രൂപ സുനിക്ക് വാഗ്ദാനം ചെയ്തു. ഇപ്പോള്‍ തന്റെ മകന്റെ ജീവന് ഭീഷണിയുണ്ടെന്നും ഇക്കാര്യം മകന്‍ പറഞ്ഞതാണെന്നും അമ്മ വിശദീകരിക്കുന്നു.

2

ജയിലില്‍ വച്ചോ പുറത്ത് വച്ചോ ജീവന്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ട് എന്ന് പള്‍സര്‍ സുനി പറഞ്ഞിരുന്നുവെന്ന് അമ്മ പ്രതികരിച്ചു. കോടതിയില്‍ ഹാജരാക്കാന്‍ വരുമ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ജയിലില്‍ മകനെ കാണാന്‍ പോയ കാര്യവും അവര്‍ പറഞ്ഞു. കുടുംബത്തെ അപായപ്പെടുത്തുമെന്ന് ഭയമുണ്ടെന്നും അമ്മ പറയുന്നു.

3

സുനിയുടെ സുഹൃത്തായ വിജേഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതില്‍ സംശയമുണ്ട്. വിജേഷിന് ചെറിയ മക്കളാണ്. ആത്മഹത്യ ചെയ്യാനുള്ള സാധ്യത കുറവാണ്. മകന്റെ ജീവനും ഭീഷണിയുണ്ട്. ഇക്കാര്യങ്ങള്‍ പുറത്തുപറഞ്ഞില്ലെങ്കില്‍ മകന്റെ ജീവന്‍ അപായപ്പെടുമെന്ന് ഭയമുണ്ടെന്നും പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. പള്‍സര്‍ സുനി എഴുതിയ കത്തിലെ വിവരങ്ങളും റിപ്പോര്‍ട്ടര്‍ ചാനല്‍ പരസ്യമാക്കി.

4

തന്റെ മകനെ ചതിച്ചതാണ്. നടിയോട് സുനിക്ക് വൈരാഗ്യമില്ല. രണ്ടു വര്‍ഷം മുമ്പ് തന്നെ ചര്‍ച്ചകള്‍ നടന്നു. അപ്പോഴെല്ലാം മകന്‍ ഒഴിഞ്ഞുമാറി. കോടികള്‍ വാഗ്ദാനം ചെയ്തു. അത് കിട്ടിയാല്‍ സുഖാമായി ജീവിക്കാലോ എന്ന് കരുതിയാണ് ചെയ്തത്. കോടതിയില്‍ വച്ച് കണ്ടപ്പോഴാണ് മകന്‍ ജീവന് ഭീഷണിയുള്ളതായി പറഞ്ഞതെന്നും പള്‍സര്‍ സുനിയുടെ അമ്മ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

5

നടി ആക്രമിക്കപ്പെട്ട കേസില്‍ തുടര്‍ച്ചയായി പുതിയ വെളിപ്പെടുത്തലുകള്‍ വരികയാണ്. കേസിന്റെ വിചാരണ കഴിയാന്‍ ആഴ്ചകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയം. ദിലീപിന്റെ സുഹൃത്താണെന്ന് പറഞ്ഞ് സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ നടത്തിയ വെളിപ്പെടുത്തല്‍ വലിയ ചര്‍ച്ചയായിരുന്നു. ദിലീപും പള്‍സര്‍ സുനിയും ബന്ധമുണ്ട്. ആക്രമിച്ച വീഡിയോ ദിലീപ് കണ്ടു എന്നീ കാര്യങ്ങളാണ് സംവിധായകന്‍ നേരത്തെ ചാനലുകളോട് പറഞ്ഞിരുന്നത്.

6

സംവിധായകന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ വീണ്ടും അന്വേഷണം വേണമെന്ന് പോലീസ് കോടതിയില്‍ ആവശ്യപ്പെട്ടു. കോടതി അനുമതി നല്‍കി. വിചാരണ നിര്‍ത്തിവയ്ക്കണമോ എന്ന കാര്യത്തില്‍ ഈ അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ച ശേഷം കോടതി തീരുമാനമെടുക്കും. പുതിയ തെളിവുകള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ ഏത് സമയവും വീണ്ടും അന്വേഷണം ആവശ്യപ്പെടാന്‍ അന്വേഷണ സംഘത്തിന് സാധിക്കുമെന്നതാണ് നിയമം.

നടന്‍ വിജിലേഷിന്റെ കുടുംബത്തിലേക്ക് പുതിയ അതിഥി; അച്ഛനായ സന്തോഷം പങ്കിട്ട് താരം

7

അതേസമയം, പുതിയ വെളിപ്പെടുത്തലുകളില്‍ സംശയം പ്രകടിപ്പിച്ച് ദിലീപ് സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. നിലവില്‍ ദിലീപിന് കുരുക്കാകുന്ന രണ്ട് വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിട്ടുള്ളത്. ഈ സാഹചര്യത്തില്‍ വിചാരണ ഫെബ്രുവരിയില്‍ തീരില്ല. സമയം നീട്ടി നല്‍കണമെന്ന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+