Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊട്ടിയം തട്ടിക്കൊണ്ടുപോവലില്‍ ട്വിസ്റ്റ്: പിന്നില്‍ അമ്മയുടെ സാമ്പത്തിക ഇടപാട്, ക്വട്ടേഷന് 1 ലക്ഷം

കൊല്ലം: കൊട്ടിയത്ത് നിന്ന് കുട്ടിയെ തട്ടിക്കൊണ്ട് പോയ കേസില്‍ ട്വിസ്റ്റ്. പതിനാലുകാരനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാടിനെത്തുടർന്നുള്ള ക്വട്ടേഷന്‍ ആണന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കുട്ടിയുടെ അമ്മ ഉൾപ്പെടെയുള്ളവരെ പൊലീസ് ചോദ്യം ചെയ്തു. കുട്ടിയുടെ അമ്മ പലരില്‍ നിന്നും പണം കടം വാങ്ങിയിരുന്നു. ഇത് തിരിച്ച് നല്‍കാതിരുന്നപ്പോഴാണ് ക്വട്ടേഷനെന്നാണ് സൂചന.

സംഭവത്തിൽ പ്രധാന പങ്കുള്ള ഫിസിയോതെറപ്പിസ്റ്റിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കൊട്ടിയം കണ്ണനല്ലൂർ വാലിമുക്ക് കിഴവൂർ ഫാത്തിമാ മൻസിലിൽ ആസാദ്- ഷീജ ദമ്പതികളുടെ മകൻ ആഷിക്കിനെയായിരുന്നു കഴിഞ്ഞ ദിവസം തട്ടിക്കൊണ്ടുപോവാന്‍ ശ്രമിച്ചത്.

മാതാപിതാക്കള്‍ പുറത്ത് പോയ സമയം നോക്കിയായിരുന്നു

മാതാപിതാക്കള്‍ പുറത്ത് പോയ സമയം നോക്കിയായിരുന്നു കുട്ടിയെ തട്ടിക്കൊണ്ടുപോയത്. വീട്ടില്‍ അതിക്രമിച്ച് കയറിയ സംഘം ആഷിക്കിനെ പിടിച്ചിറക്കി കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സം. സംഭവസമയം ആഷിക്കും സഹോദരിയും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇരുവരെയും ആക്രമിച്ച ശേഷമായിരുന്നു തട്ടിക്കൊണ്ടുപോവല്‍. ബലംപ്രയോഗിച്ച് കാറില്‍ കയറ്റിയ ശേഷം മയക്കുഗുളിക നല്‍കിയെന്നും ഇതോടെ താന്‍ ബോധരഹിതനായെന്നും കുട്ടി പിന്നീട് വ്യക്തമാക്കിയിരുന്നു.

എന്താ അനൂ.. ഇത്ര നാണം: സാരിയില്‍ എത്തിയാല്‍ പിന്നെ ഒരു രക്ഷയുമില്ല, അനുശ്രീയുടെ പുതിയ ചിത്രം വൈറലാവുന്നു

2019 ല്‍ കുട്ടിയുടെ മാതാവ് ബന്ധുവില്‍ നിന്നും

2019 ല്‍ കുട്ടിയുടെ മാതാവ് ബന്ധുവില്‍ നിന്നും പത്തുലക്ഷം രൂപം കടം വാങ്ങിയിരുന്നു. ഇതാണ് തട്ടിക്കൊണ്ടുപോവലിലേക്ക് നയിച്ചത്. പലവട്ടം ആവശ്യപ്പെട്ടിട്ടും ഇത് തിരികെ നല്‍കിയില്ല. ഇതോടെയാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയി വിലപേശല്‍ നടത്താന്‍ ബന്ധു ക്വട്ടേഷന്‍ നല്‍കിയത്. ഒരു ലക്ഷം രൂപയ്ക്കാണ് കുട്ടിയെ തട്ടിക്കൊണ്ടുപോവാന്‍ ക്വട്ടേഷന്‍ നല്‍കിയിരിക്കുന്നതെന്നാണ് പൊലീസ് വ്യക്തമാകകുന്നത്.

മികച്ച രീതിയിലുള്ള അന്വേഷണം നടത്തിയ പൊലീസ്

മികച്ച രീതിയിലുള്ള അന്വേഷണം നടത്തിയ പൊലീസ് മണിക്കൂറുകള്‍ക്ക് ശേഷം പാറശ്സാല കോഴിവിള ചെക്ക് പോസ്റ്റില്‍ നിന്നും കുട്ടിയെ കണ്ടെത്തുകയും ചെയ്തു. കുട്ടിയുമായി സംഘം തമിഴ്നാട്ടിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടയിലായിരുന്നു പൊലീസ് പിടികൂടിയത്. ഓട്ടോയിലായിരുന്നു സംഘത്തിന്റെ സഞ്ചാരം. പൊലീസിനെ കണ്ടതോടെ സംഘത്തിലെ രണ്ടുപേരില്‍ ഒരാള്‍ ഓടി രക്ഷപ്പെട്ടു. മറ്റൊരാളായ മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പോലീസ് പിടികൂടി.

മദ്യപിച്ചതിനാലാണ് ആഷിക്ക് അബോധാവസ്ഥയിലായതെന്നാണ്

മദ്യപിച്ചതിനാലാണ് ആഷിക്ക് അബോധാവസ്ഥയിലായതെന്നാണ് ഇരുവരും ഓട്ടോ ഡ്രൈവറോട് പറഞ്ഞിരുന്നത്. ആഷിക്കിനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ ആകെ 9 പേരുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. സംഭവത്തിന് മുമ്പ് തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള കാറില്‍ ഇവര്‍ കൊട്ടിയത്തും സമീപത്തും കറങ്ങിനടന്ന് നിരീക്ഷണം നടത്തിയിരുന്നു. പിന്നീട് മാതാപിതാക്കള്‍ വീട്ടില്‍ ഇല്ലെന്ന് ഉറപ്പാകിയതിന് ശേഷമാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

സംഭവത്തിൽ തഴുത്തല സ്വദേശിയും ഫിസിയോതെറപ്പിസ്റ്റുമായ

സംഭവത്തിൽ തഴുത്തല സ്വദേശിയും ഫിസിയോതെറപ്പിസ്റ്റുമായ സെയ്ഫിനെ(37) കൊട്ടിയം പൊലീസ് ഇന്നലെ കസ്റ്റഡിയെലെടുത്തിരുന്നു. ഷീജയുടെ തഴുത്തലയിലെ കുടുംബവീടിന്റെ അയൽപക്കക്കാരാണു സെയ്ഫിന്റെ കുടുംബം. അതേസമയം, പാറശാല സ്വദേശിയായ മറ്റൊരു ഫിസിയോതെറപ്പിസ്റ്റിൽ നിന്നുൾപ്പെടെ ഷീജ പണം വാങ്ങിയതായാണു സംശയം. സെയ്ഫ് ആയിരുന്നു ഇതിന്റെ ഇടനിലക്കാരന്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+