Get Updates
Get notified of breaking news, exclusive insights, and must-see stories!

2014ന് ശേഷം 23 ഹിന്ദു ആക്ടിവിസ്റ്റുകളെ ജിഹാദികൾ കൊന്നെന്ന് ബിജെപി! വ്യാജ പ്രചരണം പൊളിഞ്ഞു

ദില്ലി: രാഷ്ട്രീയ കൊലപാതകങ്ങളുടെ കാര്യത്തില്‍ ഒട്ടും പിന്നില്‍ നില്‍ക്കുന്നവരല്ല സംഘപരിവാര്‍ സംഘടനകള്‍. അത് മറച്ച് വെച്ച് കേരളത്തിലടക്കം തങ്ങളാണ് ആക്രമിക്കപ്പെടുന്നത് എന്നും കൊല്ലപ്പെടുന്നത് എന്നുമാണ് ആര്‍എസ്എസും ബിജെപിയും നടത്തുന്ന പ്രചരണം. കര്‍ണാടകയില്‍ 2014ന് ശേഷം 23 ഹിന്ദു ആക്ടിവിസ്റ്റുകള്‍ കൊല്ലപ്പെട്ടുവെന്നൊരു കണക്ക് കേന്ദ്രത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് വ്യാജ പ്രചാരണമാണ് എന്നാണ് തുറന്ന് കാട്ടപ്പെട്ടിരിക്കുന്നത്. സ്‌ക്രോള്‍. ഇന്‍ ആണ് ബിജെപിയുടെ വ്യാജ പ്രചാരണം തുറന്ന് കാട്ടിയിരിക്കുന്നത്.

കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപിയായ ശോഭ കലന്ദലാജെയാണ് ജിഹാദികളാല്‍ കൊല്ലപ്പെട്ട ഹിന്ദു ആക്ടിവിസ്റ്റുകള്‍ എന്ന് അവകാശപ്പെട്ട് 23 പേരുടെ പട്ടിക കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് സമര്‍പ്പിച്ചത്. ഈ 23 പേരുടെ കുടുംബങ്ങളിലും കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും നടത്തിയ അന്വേഷണത്തിലൂടെയാണ് വ്യാജ പ്രചാരണം സ്‌ക്രോള്‍ പൊളിച്ചടുക്കിയത്.

bjp

ബിജെപി എംപി സമര്‍പ്പിച്ച പട്ടികയിലെ 23 പേരില്‍ ഒരാള്‍ ജീവിച്ചിരിപ്പുണ്ട് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കൂട്ടത്തിലെ രണ്ട് പേര്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് ബന്ധുക്കള്‍ നല്‍കുന്ന വിവരം. ജിഹാദികള്‍ കൊന്നതെന്ന് ബിജെപി പറയുന്ന രണ്ട് പേരെ അവരുടെ സഹോദരിമാര്‍ തന്നെ കൊലപ്പെടുത്തിയതാണ് എന്നും കണ്ടെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തില്‍ പതിനാല് കേസുകളിലും പ്രതികള്‍ക്ക് മുസ്ലീം സംഘടനകളുമായി ഒരു തരത്തിലുള്ള ബന്ധവും ഇല്ല. പത്ത് കേസുകളില്‍ മാത്രമാണ് കൊലപാതകങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ടിന് പങ്കുള്ളത്. കര്‍ണാടകയില്‍ രക്തക്കുളിയാണ് എന്ന് പറയുന്ന കത്തില്‍ ബിജെപി പ്രവര്‍ത്തകരെ സംരക്ഷിക്കുന്ന കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ പരാജയമാണ് എന്നും ആരോപിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+