കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡിലെ രണ്ട് പ്രധാന പാലങ്ങൾ നവീകരിക്കും; 52.65 ലക്ഷം രൂപ അനുവദിച്ചു

കൊച്ചി: സീപോർട്ട്-എയർപോർട്ട് റോഡിലെ രണ്ട് പ്രധാന പാലങ്ങൾ നവീകരിക്കാൻ 52.65 ലക്ഷം രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. നിരന്തരമായ റോഡ് നാശനഷ്‌ടങ്ങളും കുഴികൾ ഉൾപ്പെടെയുള്ള പ്രശ്‌നങ്ങളും നേരിടുന്ന ഇരുമ്പനം റെയിൽവേ മേൽപ്പാലവും ചിത്രപ്പുഴ പാലവും ഉൾപ്പെടുന്നതാണ് പദ്ധതി. തിരക്കേറിയ ഇടനാഴിയിലെ ഗതാഗതക്കുരുക്ക് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് ഫണ്ട് പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കിയിരുന്നു.

നവീകരണ പ്രവർത്തനത്തിന്റെ ഭാഗമായി, തകർന്ന റോഡിന്റെ ടാർ ഉൾപ്പെടുന്ന ഭാഗം പൂർണമായി നീക്കം ചെയ്യുകയും പുതിയ ബിറ്റുമിനസ് മകാഡം, ബിറ്റുമിനസ് കോൺക്രീറ്റ് പാളികൾ സ്ഥാപിക്കുകയും ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഈ നവീകരണം റോഡിന്റെ അവസ്ഥ മെച്ചപ്പെടുത്തുമെന്നും ദിവസേന ഈ പാത ഉപയോഗിക്കുന്ന യാത്രക്കാർക്ക് സുഗമമായ യാത്ര നൽകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.

kochi

അതേസമയം, 10 ലക്ഷം രൂപയുടെ പ്രത്യേക കുഴികൾ നന്നാക്കൽ പദ്ധതിക്കായി ടെൻഡർ നടപടികൾ പൂർത്തിയായി, പാച്ച് വർക്ക് അറ്റകുറ്റപ്പണികൾ ഉടൻ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രണ്ട് പാലങ്ങളിലും ഗതാഗത തടസമുണ്ടാക്കുന്ന ആഴത്തിലുള്ള കുഴികൾ പരിഹരിക്കുന്നതിനാണ് അടിയന്തിര അറ്റകുറ്റപ്പണികൾ ഉദ്ദേശിക്കുന്നത്.

ബ്രിഡ്‌ജസ് ഡിവിഷനിലെ ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ട് അനുസരിച്ച്, പാലത്തിന്റെ ഉപരിതലത്തിന്റെ ആവർത്തിച്ചുള്ള തകർച്ചയ്ക്ക് ഘടനാപരമായ ഘടകങ്ങളാണ് പ്രധാന കാരണം. റെയിൽവേ മേൽപ്പാലത്തിന്റെ നടുഭാഗം പരന്നതാണ്, അതേസമയം പരസ്‌പരം ബന്ധിപ്പിക്കുന്ന ഭാഗങ്ങൾ ചെരിഞ്ഞിരിക്കുകയും ചെയ്യുന്നു.

വാഹനങ്ങൾ ഈ ചരിവുകളിൽ ഇറങ്ങുമ്പോൾ ഇടയ്ക്കിടെ ബ്രേക്കുകൾ പ്രയോഗിക്കേണ്ടി വരുന്നു, ഇത് മെക്കാനിക്കൽ സമ്മർദ്ദവും വൈബ്രേഷനുകളും സൃഷ്‌ടിക്കുകയും റോഡ് ഉപരിതലത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്യുന്നു. സീപോർട്ട്-എയർപോർട്ട് റോഡ് പതിവായി ഉപയോഗിക്കുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് ഇരുമ്പനം, ചിത്രപ്പുഴ, സമീപ വ്യവസായ, പാർപ്പിട പ്രദേശങ്ങൾ എന്നിവയ്ക്കിടയിൽ യാത്ര ചെയ്യുന്നവർക്ക് പുതിയ പ്രഖ്യാപനം നല്ല ആശ്വാസം പകരുന്നു.

അതേസമയം, ഇരുമ്പനത്ത് നിന്ന് സിയാൽ വരെ 25.7 കിലോമീറ്റർ ദൈർഘ്യമുള്ള സീപോർട്ട്-എയർപോർട്ട് റോഡ് പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പാക്കുന്നത്. 11.3 കിലോമീറ്റർ തെക്കൻ ഭാഗം 2003-ൽ പൂർത്തിയായിയിരുന്നു. ശേഷിക്കുന്ന 14.3 കിലോമീറ്റർ വടക്കൻ ഭാഗം 20 വർഷത്തോളം തടസങ്ങളിൽ കുടുങ്ങി കിടന്നെങ്കിലും അടുത്തിടെ നടപടികൾ പൂർത്തിയാക്കിയിരുന്നു. പദ്ധതി കൊച്ചിക്കാരുടെ ഏറെനാളത്തെ ആവശ്യമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma