കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാവേലി പേടിച്ചോടിക്കാണും... തിരുവോണ നാളില്‍ രണ്ട് രാഷ്ട്രീയ കൊലകള്‍

Google Oneindia Malayalam News

കാസര്‍കോട്/തൃശൂര്‍: കേരളത്തില്‍ അടുത്ത കാലത്തായി രാഷ്ട്രീയ കൊലപാതകങ്ങള്‍ കുറവാണെന്ന് ഒരു ശ്രുതിയുണ്ട്. എന്നാല്‍ കണക്കെടുത്താല്‍ ചിലപ്പോള്‍ ആ പഴയ സംഘര്‍ഷ കാലത്തേക്കാള്‍ കൂടുതലായിരിയ്ക്കും രാഷ്ട്രീയത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ എന്നാണ് തോന്നുന്നത്.

മലയാളികള്‍ തിരുവോണം ആഘോഷിയ്ക്കുമ്പോഴും പുറത്ത് വന്നത് രണ്ട് രാഷ്ട്രീയ കൊലപാതക വാര്‍ത്തകള്‍ തന്നെ. ഒരാള്‍ കാസര്‍കോട് കൊല്ലപ്പെട്ടപ്പോള്‍ മറ്റൊരാള്‍ തൃശൂരില്‍ കൊല്ലപ്പെട്ടു.

CPM BJP

സിപിഎം പ്രവര്‍ത്തകനായ സി നാരായണന്‍(45) ആണ് കാസര്‍കോട് കോടോബേളൂരില്‍ കുത്തേറ്റ് മരിച്ചത്. നാരായണന്റെ സഹോദരന്‍ സി അരവിന്ദനും ഗുരുതരമായി കുത്തേറ്റിട്ടുണ്ട്. ഇയാളിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ആക്രമണത്തിന് പിന്നില്‍ എന്നാണ് സിപിഎം പറയുന്നത്. ശനിയാഴ്ച കാസര്‍കോട് ജില്ലയില്‍ ഹര്‍ത്താല്‍ നടക്കുകയാണ്.

തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന്‍ അഭിലാഷ്(31) ആണ് വെട്ടേറ്റ് മരിച്ചത്. വെള്ളികുളങ്ങര സ്വദേശിയാണ് ഇയാള്‍. പ്രദേശത്ത് കുറച്ച് നാളായി സംഘാര്‍വസ്ഥ നിലനില്‍ക്കുകയായിരുന്നു. കൊടകരയിലും തിരുവോണ ദിവസം ചില അക്രമ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. പുതുക്കാട് മണ്ഡലത്തിലും കൊടകര പഞ്ചായത്തിലും ശനിയാഴ്ച ബിജെപി ഹര്‍ത്താലാണ്.

ഇതിനിടെ കായംകുളത്തും സിപിഎം പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം ഉണ്ടായി. പഞ്ചായത്ത് അംഗം അടക്കം മൂന്ന് പേര്‍ക്ക് ഗുരുതരമായി വെട്ടേറ്റു. ഇവരെ കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.

English summary
Two political murders on Thiruvonam Day. CPM worker stabbed to death at Kasarkode and BJP worker hacked to death at Thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X