മുഖ്യമന്ത്രിയുടെ പരിപാടിക്കെത്തിയ കറുത്ത വസ്ത്രമിട്ട ട്രാര്‍സ്‌ജെന്‍ഡറുകള്‍ കസ്റ്റഡിയില്‍
കൊച്ചി; മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാനെത്തിയ കറുത്ത വസ്ത്രം ധരിച്ചെത്തിയ ട്രാൻസ്ജെ്‍റേഴ്സിനെ കസ്റ്റഡിയിൽ എടുത്ത് പോലീസ്.
ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ അവന്തിക വിഷ്ണുവിനെയും സുഹൃത്തിനെയുമാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മർദ്ദിച്ചെന്നും വാഹനത്തിൽ കയറ്റി കൊണ്ടുപോകുകയായിരുന്നുവെന്നും മനോരമ റിപ്പോർട്ട് ചെയ്തു. അതേസമയം പരിപാടിക്കെത്തിയ കറുത്ത വസ്ത്രം ധരിച്ചെത്തിയ മാധ്യമ പ്രവർത്തകരെയും പോലീസ് തടഞ്ഞതായാണ് റിപ്പോർട്ട്. മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുത്ത മാസ്കിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.

കറുത്ത വസ്ത്രം ധരിച്ചാണ് അവന്തികയും സുഹൃത്തും മെട്രോ സ്‌റ്റേഷന്റെ സമീപത്ത് എത്തിയത്. എന്നാൽ തങ്ങള്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്താന്‍ അല്ല, മെട്രോയില്‍ യാത്ര ചെയ്യാനെത്തിയതാണെന്ന് പോലീസിനോട് പറഞ്ഞപ്പോൾ കൊണ്ടുവിടാമെന്ന് വനിതാ പോലീസ് പറഞ്ഞത്രേ. കറുത്ത വസ്ത്രം ധരിച്ചതിനാലാകാം പോലീസ് അങ്ങനെ പറഞ്ഞതെന്നും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പറയുന്നു. മുഖ്യമന്ത്രി എത്തുന്നുവെന്ന കാരണത്താല്‍ കറുത്ത വസ്ത്രം ധരിക്കരുതെന്ന് പറയുന്നത് എന്ത് ന്യായമാണെന്നാണ് ഇവരുടെ ചോദ്യം. വഴി നീളെ പോലീസ് ഇവരെ പിന്തുടർന്നതോടെ ഇവർ പ്രതിഷേധിക്കുകയും തുടർന്ന് ഇവരെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നുമെന്നാണ് റിപ്പോർട്ട്.
സ്വർണക്കടത്ത് കേസിലെ പുതിയ ആരോപണങ്ങളെ തുടർന്ന് സംസ്ഥാനത്ത് ഉയർന്ന പ്രതിപക്ഷ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് മുഖ്യമന്ത്രി വിവിധ പരിപാടികളിൽ പങ്കെടുക്കുന്നത്. രാവിലെ കോട്ടയത്ത് നടന്ന പരിപാടിക്ക് പിന്നാലെ കൊച്ചിയിലും വലിയ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രി പോകുന്ന വഴികളിലടക്കം വലിയ പോലീസ് സന്നാഹം നിലയിറപ്പിച്ചിട്ടുണ്ട്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
കൊച്ചിയിൽ രണ്ട് പരിപാടികളിലാണ് മുഖ്യമന്ത്രി പങ്കെടുക്കുന്നത്. പരിപാടിയിൽ പങ്കെടുക്കുന്നവർ പൊതുവായ പ്രോട്ടോക്കോൾ പാലിക്കണമെന്നായിരുന്നത്ര സംഘാടകരുടെ നിർദ്ദേശം. ഇവിടെ എത്തുന്ന മാധ്യമ പ്രവർത്തകരോട് കറുത്ത മാസ്ക് ധരിക്കരുതെന്നായിരുന്നു സംഘാടകൾ ആവശ്യപ്പെട്ടത്. കറുത്ത മാസ്ക് ധരിച്ചെത്തിയവരോട് മാസ്ക് അഴിക്കാനും ആവശ്യപ്പെട്ടിരുന്നു. പരിപാടിയിൽ എത്തുന്നവർക്ക് സർജിക്കൽ മാസ്കും വിതരണം ചെയ്തിരുന്നു. എന്നാൽ ഇത് വാർത്തയായതോടെ ഈ നിർദ്ദേശം പിൻവലിച്ചു.
ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ
അതേസമയം കോട്ടയത്തിന് സമാനമായ രീതിയിൽ പലയിടങ്ങളിലും വാഹനങ്ങൾ തടഞ്ഞ് കൊണ്ടാണ് മുഖ്യമന്ത്രിക്ക് പോകാൻ വഴിയൊരുക്കിയത്. പ്രതിഷേധ സാധ്യത മുന്നിൽ കണ്ടാണ് പൊലീസിന്‍റെ കനത്ത സുരക്ഷ.എറണാകുളം ഗസ്റ്റ് ഹൗസിലും പുറത്തുമായി 50 ഓളം പോലീസുകാരേയും വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications