വാതില്‍ തുറന്നിട്ട് യുഎഇ, വിദേശികളെ ക്ഷണിക്കുന്നു: വന്‍ ആനുകൂല്യങ്ങള്‍, അവസരം പാഴാക്കരുത്
ഇന്ത്യക്കാർ ഉള്‍പ്പടേയുള്ള നിരവധി പ്രവാസികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് യു എ ഇ സർക്കാർ തങ്ങളുടെ വിസകളില്‍ നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ മാസം പ്രഖ്യാപിച്ച വിസ നിയന്ത്രണം ഒക്ടോബർ 3 മുതൽ നിരവില്‍ വരികയും ചെയ്തു. ഏപ്രിലിൽ യുഎഇ സർക്കാർ പുതിയ മാറ്റങ്ങൾ അംഗീകരിക്കുകയും ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) ഇളവുകള്‍ പ്രഖ്യാപിക്കുകകയുമായിരുന്നു.
ഇളവുകള്‍ വിനോദസഞ്ചാരികൾക്ക് മാത്രമല്ല, യുഎഇയിൽ ജോലി ചെയ്യാനോ ബിസിനസ് ചെയ്യാനോ ആഗ്രഹിക്കുന്നവരില്‍ വലിയ സ്വാധാീനം ചെലുത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിവിധ വിസകളുടെ ആനുകൂല്യങ്ങള്‍ അറിയാം.

യു എ ഇയുടെ വിസിറ്റ് വിസ
പുതിയ നിയമങ്ങൾ അനുസരിച്ച് സന്ദർശകരെ 60 ദിവസത്തേക്ക് യുഎഇയിൽ താമസിക്കാൻ വിസിറ്റിങ് വിസ അനുവദിക്കും. നേരത്തെ ഇത് 30 ദിവസം മാത്രമായിരുന്നു. ഇതോടൊപ്പം തന്നെ അഞ്ച് വർഷത്തെ മൾട്ടി എൻട്രി ടൂറിസ്റ്റ് വിസയിൽ തുടർച്ചയായി 90 ദിവസം വരെ യു എ ഇയിൽ താമസിക്കാൻ സന്ദർശകരെ അനുവദിക്കുകയും ചെയ്യും.

പുതിയ പരിഷ്കരണത്തിലൂടെ വന്നിരിക്കുന്ന ജോബ് വിസ , സ്പോൺസറോ ആതിഥേയനോ ഇല്ലാതെ യുഎഇയിൽ തൊഴിലവസരങ്ങൾ തേടാൻ പ്രൊഫഷണലുകളെ സഹായിക്കുന്നു. 60, 90, 120 ദിവസങ്ങൾക്കുള്ള വിസ മൂന്ന് കാലയളവിലേക്കായിരിക്കും ഇഷ്യൂ ചെയ്യുക. അതായത് മതിയായ യോഗ്യതയോടെ വരുന്ന തൊഴിലന്വേഷകർക്ക് യുഎഇയുടെ തൊഴിൽ വിപണി തങ്ങള്‍ക്ക് അനുയോജ്യമായ തൊഴില്‍ കണ്ടെത്താന്‍ നാല് നാല് മാസം വരെ സമയം അനുവദിക്കുന്നു.

ഗ്രീൻ വിസ
ഗ്രീന്‍വിസയിലൂടെ അതിന്റെ ഉടമയെ 5 വർഷത്തേക്ക് സ്വയം സ്പോൺസർ ചെയ്യാൻ അനുവദിക്കുന്നു എന്നതാണ് ശ്രദ്ധേയം. ഈ വിസ സ്പോൺസർ ചെയ്യുന്നതിന് ഒരു തൊഴിലുടമയെയോ യുഎഇ പൗരനെയോ ആശ്രയിക്കേണ്ടതില്ല. യുഎഇ പൗരന്മാരുടെയോ അവരുടെ തൊഴിലുടമകളുടെയോ സഹായമില്ലാതെ വിദേശികൾക്ക് സ്വയം സ്പോൺസർ ചെയ്യാൻ അഞ്ച് വർഷത്തെ ഗ്രീൻ വിസ അനുവദിക്കും എന്നത് തന്നെയാണ് ശ്രദ്ധേയമായ കാര്യം. ഫ്രീലാൻസർമാർ, വിദഗ്ധ തൊഴിലാളികൾ, നിക്ഷേപകർ എന്നിവർക്കായിരിക്കും ഗ്രീന്‍ വിസ അനുവദിക്കുന്നത്. 5 വർഷം കഴിഞ്ഞാല്‍ ഗ്രീന്‍ വിസ ഉടമയ്ക്ക് ആറ് മാസം വരെ കാലാവധി നീട്ടി നല്‍കും.
visa free countries: ചില്ലറക്കാരനല്ല ഇന്ത്യന്‍ പാസ്പോർട്ട്, 60 രാജ്യങ്ങളില്‍ വിസയില്ലാതെ കറങ്ങാം

ഗോൾഡൻ വിസ
10 വർഷം വരെ യു എ ഇയിൽ താമസിക്കാനും ജോലി ചെയ്യാനോ പഠിക്കാനോ വിദേശ പ്രതിഭകളെ അർഹരാക്കുന്ന ദീർഘകാല താമസ വിസയാണ് ഗോൾഡൻ വിസ. ഗോൾഡൻ വിസയ്ക്ക് കീഴിൽ 10 വർഷത്തെ വിപുലീകരിച്ച റെസിഡൻസിയും വാഗ്ദാനം ചെയ്യുന്നു. നിക്ഷേപകർ, സംരംഭകർ, അസാധാരണ കഴിവുകളുള്ള വ്യക്തികൾ എന്നിവർക്ക് ഗോൾഡൻ വിസയ്ക്ക് അർഹതയുണ്ടായിരിക്കുക.

ഗോള്‍ഡന്‍ വിസയ്ക്ക് അർഹരാവുന്നവരുടെ ഇവരുടെ കുറഞ്ഞ പ്രതിമാസ ശമ്പളം 50,000 ദിർഹത്തിൽ നിന്ന് 30,000 ദിർഹമായി കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. ലോണ്‍ ഉപയോഗിച്ച് പോലും ഏതെങ്കിലും വസ്തുക്കള്‍ വാങ്ങിക്കുമ്പോള്‍ ഗോള്‍ഡന്‍ വിസ ലഭിക്കും എന്ന് തുടങ്ങിയ ഇളവുകളും അടുത്തിടെ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications