കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചെന്നിത്തലയാണ് അതിന് പിന്നില്‍, മുസ്ലീം ഭീകരവാദികളുമായി ഇരുമുന്നണികളും കൂട്ടുകൂടിയെന്ന് സുരേന്ദ്രന്‍

Google Oneindia Malayalam News

കോഴിക്കോട്: ബിജെപിയെ തോല്‍പ്പിക്കാന്‍ കടുത്ത തീവ്രവാദ നിലപാടുകാരുമായി ഇടതുപക്ഷവും യുഡിഎഫും ചേര്‍ന്നെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഭരണം നല്‍കാതിരിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുകളിച്ചിട്ടുണ്ട്. ബിജെപിക്കെതിരെ കേരളത്തില്‍ കടുത്ത വര്‍ഗീയ ധ്രുവീകരണമാണ് നടന്നത്. ഇതിന്റെ പ്രത്യാഘാതങ്ങള്‍ കേരളം നേരിടേണ്ടി വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടത്ര മുന്നേറ്റം നടത്താന്‍ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇരുമുന്നണികളും ഒത്തുകളിച്ചതായി വീണ്ടും സുരേന്ദ്രന്‍ ആരോപിച്ചത്.

1

35 ലക്ഷത്തില്‍ കൂടുതല്‍ വോട്ടുകള്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് ലഭിച്ചു. ഇതിന്റെ കണക്കുകളും സുരേന്ദ്രന്‍ പുറത്തുവിട്ടു. വോട്ട് വിഹിതത്തില്‍ മുമ്പുള്ളതിനേക്കാളും വലിയ വര്‍ധനവ് ഉണ്ടായി. ബിജെപിക്ക് കേരളത്തിലുണ്ടായത് നേട്ടം തന്നെയാണ്. പാലക്കാടും പന്തളത്തും പാര്‍ട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുണ്ടായെന്നും സുരേന്ദ്രന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് കാലത്ത് തന്നെ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ നീക്കം നടന്നിരുന്നു. എല്‍ഡിഎഫുമായി ചേര്‍ന്ന് ബിജെപിയെ പരാജയപ്പെടുത്താനുള്ള യുഡിഎഫിന്റെ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ചുക്കാന്‍ പിടിച്ചതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

ചെന്നിത്തലയുടെ സ്വന്തം പഞ്ചായത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണയുണ്ടായിരുന്നു. പ്രതിപക്ഷത്തിരുന്ന് സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ചെന്നിത്തലയ്ക്ക് ഇത് ഒഴിവാക്കി സ്വതന്ത്ര നിലപാട് സ്വീകരിക്കാനുള്ള ധൈര്യമുണ്ടോ എന്നും സുരേന്ദ്രന്‍ ചോദിക്കുന്നു. ചെന്നിത്തലയുടെ ആലപ്പുഴ ജില്ലയില്‍ ധാരണ രൂപം കൊണ്ട കോടംതുരുത്ത്, പാണ്ടനാട് മുതലായ പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ ഉദാഹരണമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്താന്‍ എസ്ഡിപിഐ പോലുള്ള മുസ്ലീം ഭീകരവാദ സംഘടനകളുമായി വരെ ഇരുമുന്നണികളും സഖ്യമുണ്ടാക്കിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

യുഡിഎഫ് കേരളത്തില്‍ ഇല്ലാതാവുകയാണ്. കോണ്‍ഗ്രസിന്റെ അതിന്റെ മുഖമാവുന്ന കാലമൊക്കെ കഴിഞ്ഞു. രാഷ്ട്രീയ ആത്മഹത്യയിലേക്കാണ് ചെന്നിത്തലയും മുല്ലപ്പള്ളിയും യുഡിഎഫിനെ നയിക്കുന്നത്. ഞങ്ങള്‍ക്ക് ഭരണം നഷ്ടപ്പെട്ടതില്‍ ദു:ഖമില്ല. പക്ഷേ മുസ്ലീം ഭീകരവാദികളുമായി ചേര്‍ന്ന് ബിജെപിയെ ഭരണത്തില്‍ നിന്നും മാറ്റിനിര്‍ത്താനാണ് പലയിടത്തും ശ്രമമുണ്ടാകുന്നത്. ജനാധിപത്യത്തെ വ്യഭിചരിക്കുന്ന ഈ നടപടിയില്‍ നിന്ന് യുഡിഎഫ് പിന്‍മാറണം. ഇങ്ങനൊരു ഒത്തുകളി ഉണ്ടെങ്കില്‍ എന്തിനാണ് മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് മുമ്പ് അത് പരസ്യമാക്കുന്നതാണ് നല്ലതെന്നും സുരേന്ദ്രന്‍ പറഞ്ഞു.

English summary
udf and ldf join hands with muslim terrorists to defeat bjp, says k surendran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X