ഇരട്ട വോട്ട് തടയാന്‍ രണ്ടും കല്‍പ്പിച്ച് യുഡിഎഫ്: ബൂത്ത് ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ കൈമാറി
കോഴിക്കോട്: സംസ്ഥാനത്തെ ഇരട്ടട വോട്ടുള്ളവരുടെ മുഴുവന്‍ വിവരങ്ങളും ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ യുഡിഎഫ് പുറത്തുവിട്ടിരുന്നു. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഇരട്ട വോട്ട് ചെയ്യുന്നവരെ കണ്ടെത്തി നിയമത്തിന് മുന്നിലെത്തിക്കാനുള്ള നടപടികളുമായി യുഡിഎഫ് രംഗത്തെത്തി. യുഡിഎഫ് നേതൃത്വം ബൂത്ത് ഏജന്റുമാര്‍ക്ക് ഇതുമായി ബന്ധപ്പെട്ട നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. ഇരട്ട വോട്ടുകളുടെ വിവരങ്ങള്‍ പുറത്തുവിട്ട സൈറ്റില്‍ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കേരളം ആര് ഭരിക്കും: ജനവിധി തുടങ്ങി, ചിത്രങ്ങള്‍ കാണാം
കൃത്യമായ പദ്ധതിയോടെ ഇരട്ട വോട്ട് ചെയ്തവരെ മുഴുവന്‍ കണ്ടെത്തി നിയമത്തിന് മുമ്പില്‍ എത്തിക്കാനാണ് യുഡിഫിന്റെ നീക്കം. ഇരട്ട വോട്ടുകള്‍ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് വളരെ ജാഗ്രത പാലിച്ച് ഇരട്ടവോട്ടുകള്‍ ചെയ്യുന്നവരെ കണ്ടെത്താന്‍ പദ്ധതി തയ്യാറാക്കിയതെന്ന് യുഡിഎഫ് നേതൃത്വം പറഞ്ഞു. ഇക്കാര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്ത് നിന്നുണ്ടായതിനേക്കാള്‍ കഠിനമായ പ്രവര്‍ത്തനമാണ് കോണ്‍ഗ്രസും യുഡിഎഫും നടത്തിയതെന്നും അവര്‍ അവകാശപ്പെട്ടു.
പ്രായാധിക്യം: വിഎസ് അച്യുതാനന്ദനും ഭാര്യയും വോട്ട് ചെയ്യാനെത്തില്ല, കൊച്ചുമകന് കന്നിവോട്ട്
അതേസമയം, സംസ്ഥാനത്ത് വോട്ടെടുപ്പ് ആരംഭിച്ചു. ആദ്യ മിനിറ്റുകളില്‍ ബൂത്തുകളില്‍ നീണ്ട നിരയാണ് പ്രത്യേക്ഷപ്പെടുന്നത്. മുന്നണികളുടെയും രാഷ്ട്രീയ പാര്‍ട്ടികളിലെയും പ്രധാന നേതാക്കള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താന്‍ എത്തി.
അസമിൽ അവസാന ഘട്ടം, ബംഗാളിൽ മൂന്നാം ഘട്ടം; തമിഴ്നാട്ടിലും പുതുച്ചേരിയിലും ഒറ്റ ഘട്ടമായി വോട്ടെടുപ്പ്
കേരളത്തില്‍ വോട്ടെടുപ്പ് ആരംഭിച്ചു, ചിലയിടങ്ങളില്‍ വോട്ടിംഗ് യന്ത്ര തകരാറുകള്‍, ബൂത്തുകളില്‍ തിരക്ക്
തിരമാലകള്‍ക്കിടെയില്‍ ഗ്ലാമറസ് ഫോട്ടോഷൂട്ടുമായി റിച്ച ചദ്ദാ, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍