Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് വിജയം മഹാത്ഭുതമായി ചിത്രീകരിക്കേണ്ടതില്ല: ഒറ്റപ്പെട്ട സംഭവമെന്ന് കൊടിയേരി

എറണാകുളം: തൃക്കാക്കരയിലെ യുഡിഎഫ് വിജയം ഒറ്റപ്പെട്ടതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സംസ്ഥാനത്ത് ഏത് കാലാവസ്ഥയിലും യുഡിഎഫിന് ജയിക്കാൻ കഴിയുന്ന ചില നിയമസഭാ മണ്ഡലങ്ങളുണ്ട്. അവയുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും ആ സ്വാധീനം ഇപ്പോഴും നിലനിർത്തുന്ന ഒരിടമാണ് തൃക്കാക്കര. അതുകൊണ്ട് സിറ്റിങ്‌ എംഎൽഎയുടെ നിര്യാണത്തെ തുടർന്ന് ഭാര്യ മത്സരിച്ച സീറ്റ് കോൺഗ്രസ് നിലനിർത്തിയതും നല്ല ഭൂരിപക്ഷം നേടിയതും മഹാത്ഭുതമായി ചിത്രീകരിക്കേണ്ടതില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തൃക്കാക്കരയുടെ വലതുപക്ഷ ചായ്‌വ്‌ എന്ന സ്വഭാവം ഒരു ഭാഗത്തുള്ളപ്പോൾത്തന്നെ അന്തരിച്ച ജനപ്രതിനിധിയുടെ ഭാര്യയോടുള്ള സഹതാപത്തിന്റെ ഘടകം മറ്റൊരു ഭാഗത്ത് യുഡിഎഫിന് അനുകൂലമായി. സിറ്റിങ്‌ എംഎൽഎയുടെ ഭാര്യയോ ബന്ധുവോ ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ചാൽ ജയിപ്പിക്കുന്ന സ്വഭാവം കേരളം പൊതുവിൽ പ്രകടിപ്പിക്കാറുണ്ട്. ഇതെല്ലാം അടങ്ങിയ വിജയമാണ് യുഡിഎഫ് നേടിയത്.

ഉപതെരഞ്ഞെടുപ്പിൽ യുഡിഫ് സ്ഥാനാർഥികൾ വർധിച്ച ഭൂരിപക്ഷത്തിൽ ജയിച്ച അനുഭവം നിരവധിയുണ്ട്. എ കെ ആന്റണിയുടെ കാര്യംതന്നെ ഉദാഹരണം. ആന്റണി മുഖ്യമന്ത്രിയായി വന്നപ്പോൾ രണ്ടുതവണയും ഉപതെരഞ്ഞെടുപ്പിലൂടെയാണ് നിയമസഭയിലെത്തിയത്. ആദ്യം കഴക്കൂട്ടത്തും പിന്നീട് തിരൂരങ്ങാടിയിൽനിന്നും. രണ്ടിടത്തും ലഭിച്ചത് വർധിച്ച ഭൂരിപക്ഷം. എന്നാൽ, തുടർന്ന് നിയമസഭയിലേക്ക് പൊതുതെരഞ്ഞെടുപ്പ് നടന്നപ്പോൾ സംസ്ഥാനത്ത് യുഡിഎഫ് തോറ്റമ്പുകയും ചെയ്തു. അതായത്, തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജയം കോൺഗ്രസിനും യുഡിഎഫിനും സ്ഥായിയായ വിജയയാത്ര നടത്താനുള്ള വകയല്ലെന്ന് സാരമെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര

untitled

തൃക്കാക്കരയിലെ യുഡിഎഫ് വിജയത്തിന്റെ പശ്ചാത്തലത്തിൽ എൽഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന ചിലരുടെ ആവശ്യം ബാലിശമാണ്. അങ്ങനെയെങ്കിൽ എത്ര പ്രധാനമന്ത്രിമാരും ഭരണാധികാരികളും രാജിവയ്‌ക്കണമായിരുന്നു. എൽഡിഎഫിന്റെ വോട്ടും ശതമാനവും വർധിച്ചത് എതിരാളികൾ തമസ്‌കരിക്കുന്നുണ്ടെങ്കിലും അത് തെളിഞ്ഞുനിൽക്കുന്ന വസ്തുതയാണ്. 2244 വോട്ട് അധികം നേടുകയും വോട്ടുവിഹിതം 35.28 ശതമാനം ആക്കുകയും ചെയ്തു. വിജയിക്കാനായില്ലെന്ന പോരായ്മ ഉള്ളപ്പോൾത്തന്നെ മുൻ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് എണ്ണത്തിലും ശതമാനത്തിലും വോട്ടുകൂടി എന്നത് ശ്രദ്ധേയം

2021ൽ 45,510 വോട്ടായിരുന്നു. അത് 47,754 ആയി. അന്ന് 33.22 ശതമാനമായിരുന്നു. അതായത്, എൽഡിഎഫിനെയും പിണറായി സർക്കാരിനെയും ഒരു വർഷംമുമ്പ് അനുകൂലിച്ചവരേക്കാൾ കൂടുതൽ പേർ ഈ പക്ഷത്തേക്ക് ചേർന്നിരിക്കുന്നു. ആകെ പോൾ ചെയ്ത വോട്ട് കഴിഞ്ഞ തവണത്തേക്കാൾ 1221 കുറവായിരുന്നു. ഇങ്ങനെയൊക്കെ ആണെങ്കിലും യുഡിഎഫിന്റെ വോട്ട് 53.76 ശതമാനവും കൂടിയ വോട്ടിന്റെ എണ്ണം 12,931ഉം അല്ലേ എന്ന ചോദ്യം വരാം. ഈ അധികവോട്ടിന് അവർ കടപ്പെട്ടിരിക്കുന്നത് ബിജെപിയോടും ട്വന്റി ട്വന്റിയോടും പോപ്പുലർ ഫ്രണ്ട് അടക്കമുള്ള വർഗീയശക്തികളോടുമാണ്.

ബിജെപിക്ക് കെട്ടിവച്ച കാശ് പോയി. സംസ്ഥാന വൈസ്‌ പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ മത്സരിച്ചിട്ടും 9.57ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. കിട്ടിയ വോട്ടാകട്ടെ 12,957ഉം. 2021 നേക്കാൾ 2526 വോട്ട് കുറഞ്ഞു. ബിജെപിക്ക് കെട്ടിവച്ച കാശ് പോയി. സംസ്ഥാന വൈസ്‌ പ്രസിഡന്റ് എ എൻ രാധാകൃഷ്ണൻ മത്സരിച്ചിട്ടും 9.57ശതമാനം വോട്ട് നേടാനേ കഴിഞ്ഞുള്ളൂ. കിട്ടിയ വോട്ടാകട്ടെ 12,957ഉം. 2021 നേക്കാൾ 2526 വോട്ട് കുറഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+