അന്ന് യുഡിഎഫ് നടത്തിയത് ധൃതരാഷ്ട്രാലിംഗനം; കറുത്ത വെള്ളിയാഴ്ചക്ക് ഉത്തരവാദി യുഡിഎഫെന്നും കേരള കോൺഗ്രസ്
തിരുവനന്തപുരം; നിയമസഭ കയ്യാങ്കളി കേസിൽ സുപ്രീം കോടതി വിധിക്ക് പിന്നാലെ പരിഹസിച്ച കോൺഗ്രസിന് മറുപടിയുമായി കേരള കോൺഗ്രസ്. നിയമസഭയിലെ കറുത്ത വെള്ളിയാഴ്ചയ്ക്ക് ഉത്തരവാദികൾ കോൺഗ്രസും യുഡിഎഫുനാണെന്ന് കേരള കോൺഗ്രസ് നേതാവ് ജോബ് മൈക്കിൾ പറഞ്ഞു. കറുത്ത വെളളിയെ വെളുത്ത വെള്ളിയാക്കാൻ എൽഡിഎഫിൽ എത്തിയതോടെയാണ് കഴിഞ്ഞതെന്നും ജോബ് മൈക്കിൾ മറുപടി നൽകി.

പിറന്നാൾ ദിനത്തിൽ ആരാധകർക്ക് കൈ നിറയെ സർപ്രൈസുകൾ നൽകി ദുല്‍ഖർ സൽമാൻ
ചെങ്ങന്നൂർ തിരഞ്ഞെടുപ്പ് കാലത്ത് കെ എം മാണിയുടെ വീട്ടിലെത്തി യുഡിഎഫ് നടത്തിയത് ധൃതരാഷ്ട്രാലിംഗനമാണെന്നും ജോബ് മൈക്കിൾ പറഞ്ഞു.കേരള കോൺഗ്രസിനെ കോൺഗ്രസ് ചതിക്കുകയാണ് ചെയ്തത്. മരിച്ചതിന് ശേഷവും മാണിക്ക് സ്വസ്ഥത നൽകാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. കോൺഗ്രസ് മാണിയുടെ പേര് വലിച്ചിഴച്ച് അപമാനിക്കുന്നത് കോൺഗ്രസ് നേതാക്കൾ നിർത്തണം.
യുഡിഎഫ് വഴിയിൽ ഇറക്കിവിടുകയാണ് ചെയ്തത്. കെഎം മാണിക്കെതിരായ രാഷ്ട്രീയ ഗൂഢാലോചന മനസിലാക്കിയാണ് തങ്ങൾ യിഡിഎഫ് ബന്ധം അവസാനിപ്പിച്ചത്. ഇപ്പോൾ എൽഡിഎഫിൽ എസി ബസിലെ സുഖയാത്ര പോലെയാണെന്നും ജോബ് മൈക്കിൾ പറഞ്ഞു. ഈ മന്ത്രിസഭയിൽ ഇരിക്കാൻ കേരള കോൺഗ്രസിന് നാണമുണ്ടോയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും പറ്റാത്ത അവസ്ഥയിലാണ് ഇപ്പോൾ എൽഡിഎഫിൽ കേരള കോൺഗ്രസ് തുടരുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications