കുറ്റ വിചാരണ സദസുമായി യുഡിഎഫ്; സർക്കാരിനെതിരെ രൂക്ഷ വിമർശനം, നവകേരള സദസിനും കുറ്റപ്പെടുത്തൽ
കോഴിക്കോട്: സംസ്ഥാന സര്‍ക്കാരിനെതിരെ യുഡിഎഫ് സംഘടിപ്പിക്കുന്ന കുറ്റ വിചാരണ സദസിൽ മുഖ്യമന്ത്രിയെയും എൽഡിഎഫ് ഗവൺമെന്റിന്റെയും കടുത്ത ഭാഷയിൽ വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന പരിപാടി നവകേരള സദസിന്റെ നടത്തിപ്പിനെയും ചോദ്യം ചെയ്‌തു.
ഇടതുപക്ഷത്തിന് ധനകാര്യ മാനേജ്‌മെന്റ് അറിയില്ലെന്ന് പികെ കുഞ്ഞാലിക്കുട്ടി വിമര്‍ശിച്ചപ്പോൾ, പിണറായി സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയെന്നായിരുന്നു കെ മുരളീധരന്റെ ആക്ഷേപം. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണ് കേരളത്തിലുള്ളതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും പ്രസംഗത്തിൽ ചൂണ്ടിക്കാട്ടി.

യുഡിഎഫ് വിചാരണ സദസിന്റെ സംസ്ഥാനതല ഉദ്ഘാടനം കോഴിക്കോട് ഫറോക്കിൽ നിര്‍വഹിക്കവേ സംസാരിച്ച പ്രതിപക്ഷ നേതാവ് വിഡി സതീശൻ, നവകേരള സദസിനെതിരെ വന്ന നാല് ഹൈക്കോടതി വിധികൾ ചൂണ്ടിക്കാട്ടി. പ്രതിപക്ഷം പറയുന്ന കാര്യങ്ങളെല്ലാം ഹൈക്കോടതി ഉത്തരവിടുന്ന സ്ഥിതിയാണെന്ന് പറഞ്ഞായിരുന്നു സതീശന്റെ വിമർശനം.
മറ്റ് വിഷയങ്ങളിലും സതീശൻ സർക്കാരിനെതിരെ ആഞ്ഞടിച്ചു. വൈദ്യുത വകുപ്പ് വൻ നഷ്‌ടത്തിലാക്കി. രണ്ട് തവണയാണ് വൈദ്യുത നിരക്ക് കൂട്ടിയത്. സപ്ലൈകോയിൽ സാധനമില്ല. കെഎസ്ആര്‍ടിസിയിൽ ശമ്പളവും പെൻഷനും മുടങ്ങി. എല്ലാ മേഖലയിലും ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണെന്നും സതീശൻ ഉദ്‌ഘാടന പ്രസംഗത്തിൽ ആരോപിച്ചു.
എറണാകുളം കളമശ്ശേരിയിൽ നടന്ന പരിപാടിയിലാണ് കെ മുരളീധരൻ എംപി സംസാരിച്ചത്. പിണറായി വിജയൻ സർക്കാരിന്റെ പദ്ധതികൾ എല്ലാം ചാപിള്ളയാണെന്ന് അദ്ദേഹം ആരോപിച്ചു. കുടുംബശ്രീ യൂണിറ്റുകൾക്ക് പോലും നിലനിൽപ്പില്ലാത്ത അവസ്ഥയായി മാറി. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാൽ ചുവപ്പു കണ്ട പോത്തിന്റെ അവസ്ഥയാണെന്നും മുരളീധരൻ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനെതിരെ പ്രതീകാത്മക ഇടപെടലാണ് യുഡിഎഫിന്റെ കുറ്റ വിചാരണ സദസെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും വ്യക്തമാക്കി. സമൃദ്ധി നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷത്തിലാണെന്ന പ്രതീതിയിലാണ് സർക്കാരിന്റെ നവ കേരള സദസ് നടക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇതൊക്കെ ചെയ്യുന്നത്. അസാമാന്യ തൊലിക്കട്ടിയാണ് ഇടത് സര്‍ക്കാരിനെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.
അതേസമയം, മുൻ ഡിസിസി അധ്യക്ഷൻ എവി ഗോപിനാഥ് നവകേരള സദസിൽ പങ്കെടുത്തത് കോൺഗ്രസിന് തലവേദനയാകുന്നുണ്ട്. സിപിഎം ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബുവിന്റെ കാറിലായിരുന്നു ഗോപിനാഥ് പരിപാടിക്കെത്തിയത്. വികസനത്തിനൊപ്പമാണ് താനെന്നും ഇപ്പോഴും കോൺഗ്രസുകാരനാണെന്നും ഗോപിനാഥ് പ്രതികരിച്ചു.
2021 ൽ നേതൃത്വവുമായി തെറ്റി കോൺഗ്രസിൽ നിന്നും രാജിവെച്ചതാണ് ഗോപിനാഥ്. പാർട്ടിയിൽ നിന്ന് രാജിവെച്ചെങ്കിലും സിപിഎമ്മിലേക്ക് പോകാൻ അദ്ദേഹം ഇതുവരെ തയ്യാറായിരുന്നില്ല. പല തവണ സിപിഎം ഇതിനുള്ള കരുക്കൾ നീക്കിയെങ്കിലും ഇനി മറ്റൊരു പാർട്ടിയിലേക്ക് ഇല്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. നവകേരള സദസിൽ പങ്കെടുത്തതോടെ ഗോപിനാഥിന്റെ സിപിഎം പ്രവേശനം വൈകാതെ നടക്കുമെന്നാണ് അഭ്യൂഹം.
-
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘പൊലീസിന് ഈ വീട്ടിൽ കാര്യമുണ്ട്’- സമൂഹ മാധ്യമങ്ങളിലെ തെരഞ്ഞെടുപ്പ് പോസ്റ്റുകളിൽ പൊലീസ് ഇടപെടൽ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം












Click it and Unblock the Notifications