• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അസുരവിത്ത് ഞങ്ങളുടെ കുടുംബത്തിൽ പിറന്നത് നിർഭാഗ്യം'; എൻഎൻ കൃഷ്ണദാസ്

Google Oneindia Malayalam News

പാലക്കാട്: തങ്ങൾ സിപിഎമ്മുകാരാണെന്ന ഷാജഹാൻ വധക്കേസ് പ്രതി അനീഷിന്റെ പ്രതികരണത്തിൽ മറുപടിയുമായി സി പി എം നേതാവ് എൻ എൻ കൃഷ്ണദാസ്. പ്രതികകൾ സി പി എമ്മുമായി യാതൊരു ബന്ധവുമില്ലെന്നും കൊല ചെയ്യാനുള്ള ആസൂത്രണവും പരിശീലനവും മാത്രമല്ല കൊലയ്ക്ക് ശേഷം എന്താണ് മാധ്യമങ്ങൾക്ക് മുന്നിൽ പറയേണ്ടത് എന്നത് ഉൾപ്പെടെ പ്രതികളെ ആർ എസ് എസ് പഠിപ്പിച്ച് വിട്ടിട്ടുണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.

ഞങ്ങള്‍ സിപിഎമ്മുകാര്‍ തന്നെ; പാര്‍ട്ടിയെ വെട്ടിലാക്കി പാലക്കാട്ടെ പ്രതികള്‍, 4 പേര്‍ കൂടി അറസ്റ്റില്‍ഞങ്ങള്‍ സിപിഎമ്മുകാര്‍ തന്നെ; പാര്‍ട്ടിയെ വെട്ടിലാക്കി പാലക്കാട്ടെ പ്രതികള്‍, 4 പേര്‍ കൂടി അറസ്റ്റില്‍

സി പി എമ്മുമായി ബന്ധമുള്ളയാൾക്ക് ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലാൻ സാധിക്കുമോയെന്നും കൃഷ്ണദാസ് ചോദിച്ചു. സിപിഎമ്മുമായി ബന്ധമുള്ളയാൾ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബോർഡ് വയ്ക്കാൻ പോകുമോയെന്നും രാഖി കെട്ടാൻ പോകുമോയെന്നും കൃഷ്ണദാസ് ചോദിച്ചു. മനോരമ ന്യൂസ് ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വായിക്കാം

1


'ഈ വിദ്വാൻ അവിടെ ഗണേശോത്സവത്തിന്റെ ബോർഡ് വയ്ക്കാൻ പോയി അവിടെനിന്നാണു തർക്കം. അതിന്റെ തലേന്നു ശ്രീകൃഷ്ണ ജയന്തിയുടെ ബോർഡ് വയ്ക്കാൻ പോയി അതും അനുവദിച്ചില്ല. ഇദ്ദേഹം രാഖി കെട്ടിവന്നു അത് ചോദ്യം ചെയ്തു ബ്രാഞ്ച് സെക്രട്ടറി .ചോദ്യം ചെയ്തു എന്നു വെച്ചാൽ നീയെന്താ രാഖിയൊക്കെ കെട്ടി വന്നത് എന്നു ചോദിച്ചു. ഗണേശോത്സവത്തിനു ബോർഡ് വയ്ക്കാൻ പോകുക, ശ്രീകൃഷ്ണ ജയന്തിക്കു ബോർഡ് വയ്ക്കാൻ പോകുക, രാഖി കെട്ടി വരിക ഇതൊക്കെയാണ് സിപിഎമ്മിനെക്കുറിച്ചുള്ള പൊതുബോധം എങ്കിൽ തനിക്കൊന്നും പറയാനില്ല'.

2


'ആർഎസ്എസ് കൊലപാതകം ആസൂത്രണം ചെയ്യുക മാത്രമല്ല അതിന് ശേഷം മാധ്യമങ്ങളോട് എന്തൊക്കെ പറയണം എന്ന് വരെ പഠിപ്പിച്ച് വിട്ടിരിക്കുകയാണെന്നതിന് ഉദാഹരണം വേറെയില്ല. ഇതിൽക്കൂടുതൽ എന്തു പറയാൻ? പ്രതികൾക്ക് സി പി എമ്മുമായി യാതൊരു ബന്ധവുമില്ല. സി പി എമ്മുമായി ബന്ധമുള്ളയാൾക്ക് ബ്രാഞ്ച് സെക്രട്ടറിയെ കൊല്ലാൻ സാധിക്കുമോ? സിപിഎമ്മുമായി ബന്ധമുള്ളയാൾ ശ്രീകൃഷ്ണ ജയന്തിക്കും ഗണേശോത്സവത്തിനും ബോർഡ് വയ്ക്കാൻ പോകുമോ? രാഖി കെട്ടുമോ?ഏത് കൊല നടന്നാലും കൊലയ്ക്ക് ശേഷം വാർത്ത വരുമ്പോൾ പൊതുസമൂഹത്തിന് മുന്നിൽ പറയാൻ ഒരു നറേറ്റീവ് പ്രതികൾക്ക് ആർഎസ്എസ് പഠിപ്പിച്ച് നൽകിയിട്ടുണ്ട്. അതായത് ആയുധങ്ങൾക്ക് മൂർച്ച കൂട്ടുമ്പോൾ തന്നെ കൊലയ്ക്ക് ശേഷം എന്ത് പറയണമെന്നതും തയ്യാറാക്കി വെക്കും. അത്തരത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് ചെയ്തിട്ടാണ് വിടുന്നതാണ്'.

3


'പ്രതികളുടെ കുടുംബം പാർട്ടി കുടുംബമാണെന്ന് ഞാൻ സമ്മതിക്കുന്നു. പ്രദേശത്ത് എല്ലാം സി പി എം കുടുംബങ്ങളാണ്. ഞങ്ങളുടെ പാർട്ടി കുടുംബത്തിൽ ഇങ്ങനെയൊരു അസുരവിത്തും ഒരു സാമൂഹ്യദ്രോഹിയും പിറന്നുവെന്നത് ഞങ്ങളുടെ നിർഭാഗ്യമായിട്ട് ഞങ്ങൾ കണക്കാക്കുന്നു. പല കുടുംബത്തിലും അങ്ങനെ സംഭവിക്കുമല്ലോ, ആ നിർഭാഗ്യം ഞങ്ങൾക്കും സംഭവിച്ചു.അങ്ങനെയൊരു നിർഭാഗ്യം ഉണ്ടായതിൽ അവരുടെ രക്ഷിതാക്കൾ ഉൾപ്പെടെ ഏറെ ദുഃഖിക്കുന്നുണ്ട്. കൊല ചെയ്യാനുള്ള പദ്ധതി ആർ എസ് എസ് തയ്യാറാക്കിയതാണ്. എങ്ങനെ വെട്ടണമെന്നതടക്കം അവർ പരിശീലനം കൊടുത്തതാണ്. ആർ എസ് എസ് ട്രെയിൻ ചെയ്ത് നടത്തിയ കൊലപാതകമാണിതെന്ന് ഇപ്പോൾ വ്യക്തമാക്കിയില്ലേ'.

4

കൊലയ്ക്ക് പിന്നിൽ ആർ എസ് എസ് ആണെന്ന് നേതൃത്വം തുടക്കത്തിൽ പ്രതികരിക്കാത്തതിന് പിന്നിൽ ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 'ഒരു കുറ്റം നടന്നാൽ പ്രതികൾ ആരാണെന്ന് കണ്ടെത്താൻ നമ്മുക്ക് അധികാരമില്ല. അത് തീരുമാനിക്കേണ്ടത് പോലീസാണ്. അവർ അക്കാര്യം വ്യക്തമാക്കിയതിന് ശേഷമേ അവരുടെ സാമൂഹിക രാഷ്ട്രീയ ബന്ധം പറയാൻ സാധിക്കൂ. അതുവരെ ഞങ്ങൾ കാത്തിരുന്നു. അതിനെന്താ തെറ്റ്',കൃഷ്ണദാസ് ചോദിച്ചു.

'കീർത്തിയല്ലേ ഇത് അമ്പമ്പോ'.കണ്ണു തള്ളി കല്യാണി പ്രിയദർശൻ..കണ്ടമാനം കമന്റ്സ്..വൈറൽ ഫോട്ടോകൾ'

Recommended Video

cmsvideo
  കൊലപാതകഥ്റ്റിനു പിന്നിൽ ആര്‍.എസ്.എസുകാര്‍ |*Kerala
  English summary
  'Unfortunate that he born in our family says NN Krishnadas about shajahan case accused
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X