Get Updates
Get notified of breaking news, exclusive insights, and must-see stories!

സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്രബജറ്റ്‌ പൂർണമായും പരാജയപ്പെട്ടു: സിപിഎം പിബി

ദില്ലി: സാധാരണക്കാർക്ക്‌ ആശ്വാസം നൽകുന്നതിൽ കേന്ദ്രബജറ്റ്‌ പൂർണമായും പരാജയപ്പെട്ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ. ജനതാൽപര്യങ്ങളെ വഞ്ചിച്ച ബജറ്റാണിത്‌. ജനവിരുദ്ധ, കോർപറേറ്റ്‌ പ്രീണന ബജറ്റിൽ പ്രതിഷേധിച്ചും വരുമാനനികുതിദായകരല്ലാത്ത എല്ലാ കുടുംബങ്ങൾക്കും പ്രതിമാസം 7,500 രൂപയും സൗജന്യ ഭക്ഷണകിറ്റും ആവശ്യപ്പെട്ടും പ്രക്ഷോഭം നടത്താൻ ജനങ്ങളോട്‌ ആഹ്വാനം ചെയ്യുന്നു. ജനങ്ങൾ തൊഴിൽനഷ്‌ടവും വരുമാനക്കുറവും നേരിടുന്ന കാലത്ത്‌ തൊഴിൽ സൃഷ്‌ടിക്കാനും ജനങ്ങളുടെ വാങ്ങൽശേഷി ഉയർത്താനും ആവശ്യമായ നടപടികളാണ്‌ ബജറ്റിൽ ഉണ്ടാകേണ്ടതെന്നും സി പി എം വ്യക്തമാക്കുന്നു.

Recommended Video

cmsvideo
    Budget for whom? asks CPI(M) after FM Nirmala Sitharaman tables Budget 2022-23

    എന്നാൽ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതി വിഹിതത്തിൽ 25,000 കോടി രൂപ വെട്ടിക്കുറച്ചു. ഭക്ഷ്യ, ഇന്ധന, വളം സബ്‌സിഡികളും ആരോഗ്യ, ഗ്രാമീണവികസന മേഖലകൾക്കുള്ള വിഹിതവും കുറച്ചു. 2021-22 ബജറ്റിലെ പുതുക്കിയ കണക്കിനെക്കാൾ 1,74,909 കോടി രൂപയുടെ വർധന ഇക്കൊല്ലത്തെ അടങ്കലിൽ കാണിക്കുന്നു. അതേസമയം 2021-22ൽ ബജറ്റ്‌ അടങ്കൽ ജിഡിപിയുടെ 17.8 ശതമാനമായിരുന്നത്‌ ഇത്തവണ 15.3 ശതമാനമായി കുറഞ്ഞു. വരുമാനത്തിലുണ്ടായ വർധനയുമായി തട്ടിച്ചുനോക്കുമ്പോൾ ചെലവിലെ വർധന കുറവാണ്‌. ജനങ്ങളിൽനിന്ന്‌ പരോക്ഷനികുതികൾ പിരിച്ചാണ്‌ സർക്കാരിന്റെ വരുമാനം കൂട്ടിയത്‌. സംസ്ഥാനങ്ങൾക്കുള്ള വിഹിതം 2021-22ൽ 6.91 ശതമാനമായിരുന്നത്‌ 2022-23ൽ 6.25 ശതമാനമായി കുറഞ്ഞു.

     sitaram-yechury

    കർഷകർക്കുള്ള എല്ലാ പദ്ധതികളുടെയും വിഹിതം ഗണ്യമായി വെട്ടിക്കുറച്ചു. കോവിഡ്‌ ദുരിതം ഏറ്റവും കൂടുതൽ നേരിടുന്ന കുട്ടികളെ സഹായിക്കാൻ ബജറ്റിൽ ഒന്നുമില്ല. രണ്ട്‌ വർഷമായി എൽപിജി സബ്‌സിഡി വൻതോതിൽ വെട്ടിക്കുറയ്‌ക്കുന്നു. പണപ്പെരുപ്പം പരിഗണിക്കുമ്പോൾ പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്കുള്ള വിഹിതത്തിലും വർധനയില്ലെന്നും സി പി എം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടുന്നു.

    മലയാളികളുടെ എക്കാലത്തേയും ഇഷ്ട നടിമാർ: നേരില്‍ കണ്ടപ്പോള്‍ കെട്ടിപിടിച്ച് പറഞ്ഞത്, വൈറലായി ചിത്രങ്ങള്‍

    കേന്ദ്രത്തിന്റേത് ജനവിരുദ്ധമായ ബജറ്റാണെന്നായിരുന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരി കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. രാജ്യത്ത് 20 കോടി തൊഴിലവസരങ്ങളാണ് ഇല്ലാതായത്. നഗരങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി ബജറ്റില്‍ പ്രഖ്യാപിച്ചിട്ടില്ല. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് മാറ്റിവെച്ച തുക 73,000 കോടിയായി കുറച്ചു. യുവാക്കളുടെ ഭാവിക്ക് നേരെയുള്ള അക്രമണമാണ് ബജറ്റില്‍ നടത്തിയിരിക്കുന്നത്. മഹാമാരി കാലത്ത് വന്‍ സമ്പത്ത് ഉണ്ടാക്കിയവരില്‍ നിന്ന് എന്തുകൊണ്ടാണ് കേന്ദ്രസർക്കാർ കൂടുതല്‍ നികുതി ഈടാക്കാത്തത് ?

    10 ശതമാനം അതിസമ്പന്നര്‍ 75 ശതമാനം സമ്പത്തും കയ്യടക്കിവെച്ചിരിക്കുന്ന സ്ഥിതിയാണ് രാജ്യത്തുള്ളത്. 60 ശതമാനം പേരുടെ കൈയ്യിലുള്ളത് കേവലം അഞ്ച് ശതമാനത്തില്‍ താഴെ സമ്പത്താണ്. അത്തരക്കാരെ പരിഗണിക്കാത്ത ജനവിരുദ്ധമായ ബജറ്റാണിത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ മനുഷ്യരുടെ കഷ്ടപ്പാടുകള്‍ ക്രമാതീതമായി വര്‍ധിച്ചപ്പോള്‍, ഭക്ഷണം, വളം, പെട്രോളിയം എന്നിവയുടെ സബ്‌സിഡികള്‍ വെട്ടിക്കുറക്കുകയാണ് കേന്ദ്രസർക്കാർ ചെയ്തത്. ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിന് നേരെയുള്ള അക്രമമാണ് ഈ ബജറ്റെന്നും യച്ചൂരി അഭിപ്രായപ്പെട്ടു.

    അതേസമയം, കേരളത്തിന്‌ ആശ്വാസം പകരുന്ന ഒന്നും കേന്ദ്ര ബജറ്റിൽ ഇല്ലെന്നായിരുന്നു എല്‍ ഡി എഫ് കണ്‍വീനർ എ വിജയരാഘവന്റെ വിമർശനം. നാണ്യവിളകളെ പൂർണമായും അവഗണിച്ചു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ നിർദേശങ്ങൾ തള്ളിയത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ജിഎസ്‌ടി നഷ്‌ടപരിഹാരം അഞ്ചു വർഷംകൂടി നീട്ടണമെന്ന ആവശ്യം പരിഗണിക്കാത്തത്‌ സംസ്ഥാനത്തെ സാമ്പത്തികമായി ശ്വാസംമുട്ടിക്കും. സഹകരണമേഖലയും കോർപറേറ്റ്‌ മേഖലയും തുല്യമാണെന്ന കേന്ദ്ര ധനമന്ത്രിയുടെ വാദം വിചിത്രമാണ്‌. കോർപറേറ്റുകളോടുള്ള വിധേയത്വമാണ്‌ ഇതിനു പിന്നിലെന്ന്‌ വ്യക്തം. നേരത്തേ നികുതിയില്ലാതിരുന്ന സഹകരണമേഖലയ്‌ക്ക്‌ നികുതി ചുമത്തിയശേഷം അത്‌ 15 ശതമാനമായി കുറച്ചെന്നത്‌ കണ്ണിൽ പൊടിയിടലാണ്‌. കേരളത്തോടുള്ള ബജറ്റ്‌ അവഗണനയ്‌ക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+