Get Updates
Get notified of breaking news, exclusive insights, and must-see stories!

'കേന്ദ്ര ബജറ്റ് നിരാശാജനകം, തിരഞ്ഞെടുപ്പ് തോൽ‌വിയിൽ നിന്ന് ബിജെപി പാഠം പഠിച്ചില്ല'; വിടി ബൽറാം

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് കേരളത്തിന് നിരാശാജനകമെന്ന് മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ വിടി ബൽറാം വൺഇന്ത്യ മലയാളത്തോട്. തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിൽ നിന്ന് ബിജെപി സർക്കാർ പാഠം പഠിച്ചിട്ടില്ലെന്നും കേരളത്തോട് മുൻകാലങ്ങളിലേത് പോലെ തന്നെ അവഗണന തുടരുകയാണെന്നും ബൽറാം ആരോപിച്ചു.

ആന്ധ്രയ്ക്ക് പാക്കേജ് അനുവദിച്ചതല്ല ഇവിടുത്തെ പ്രശ്‌നമെന്നും കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോട് കാണിക്കുന്ന വിവേചനമാണ് വിഷയമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്നുള്ള എംപിമാർ ഉൾപ്പെടെ ഈ വിഷയത്തിലും അല്ലാതെയും സർക്കാരിനെതിരെ ശക്തമായ പ്രതിഷേധം ഉയർത്തുമെന്നും ബൽറാം പറഞ്ഞു. ആവശ്യം നടപ്പാവാൻ സംസ്ഥാന സർക്കാർ കൂടി സമ്മർദ്ദം ചെലുത്തണമെന്നും ബൽറാം വ്യക്തമാക്കി.

vtbalrambudgetresponse

'ബജറ്റ് നിരാശാജനകമാണ്. ബിജെപിക്ക് കേരളത്തിൽ നിന്നുണ്ടായ അപ്രതീക്ഷിത വിജയം അവരുടെ സമീപനം മാറ്റുമെന്നാണ് കരുതിയിരുന്നത്. എന്നാൽ അതുണ്ടായില്ല. ഇനിയെങ്കിലും ആ തെറ്റുകൾ തിരുത്തി ആവശ്യമായ നടപടികൾ കൈക്കൊള്ളാൻ മോദി സർക്കാർ തയ്യാറാവണം എന്നാണ് നമ്മുടെ എല്ലാവരുടെയും ആവശ്യം' ബൽറാം പറയുന്നു.

'കേരളത്തിൽ നിന്നുള്ള എംപിമാർ ഇതിനായി പാർലമെന്റിൽ ശക്തമായി വാദം ഉന്നയിക്കും. കേരള സർക്കാരിന്റെ ഭാഗത്ത് നിന്നും അത് പോലെ തന്നെ കടുത്ത സമ്മർദ്ദം കേന്ദ്ര സർക്കാരിൽ ഉയരണം. വലിയ പ്രതിപക്ഷ കക്ഷി എന്ന നിലയിൽ ശക്തമായ ഇടപെടൽ കോൺഗ്രസിന്റെ ഭാഗത്ത് നിന്ന് ഉറപ്പായും ഉണ്ടാകും' അദ്ദേഹം പറഞ്ഞു.

'മോദി സർക്കാരിന്റെ കഴിഞ്ഞ കുറച്ച് നാളുകളായുള്ള കേരളത്തോടുള്ള സമീപനവും അവർക്ക് കാര്യമായ പങ്കാളിത്തമില്ലാത്ത സർക്കാരുകളോടുള്ള നിലപാടുകളും നമുക്ക് മുൻപിലുണ്ടല്ലോ. അതിനേറ്റ ശക്തമായ രാഷ്ട്രീയ തിരിച്ചടി കൂടിയായിരുന്നു കഴിഞ്ഞ തിരഞ്ഞടുപ്പ് ഫലം. ശക്തമായ പ്രതിപക്ഷം വേണമെന്ന് ജനങ്ങൾ ചിന്തിച്ചു. കേന്ദ്ര സർക്കാർ ഇപ്പോഴും വിവേചനം തുടരുകയാണ്, തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളെ ദ്രോഹിക്കുന്ന സമീപനം തുടരുന്നു' ബൽറാം വ്യക്തമാക്കി.

'ആന്ധ്രയ്ക്ക് പ്രത്യേക പദവി നൽകുന്നതിനോടോ, അവിടെ സാമ്പത്തിക സഹായം അനുവദിക്കുന്നതിനോടോ നമുക്ക് പൂർണമായ എതിർപ്പ് ഒന്നുമില്ല. എന്നാൽ ചില സംസ്ഥാനങ്ങളെ പൂർണമായി അവഗണിച്ചുകൊണ്ട്, കാലങ്ങളായി നാം എയിംസ് പോലെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചിട്ടും ബിജെപിയെ സഹായിക്കുന്നവർ ഭരിക്കുന്ന സംസ്ഥാനങ്ങൾക്ക് കൂടുതൽ ആനുകൂല്യങ്ങൾ കിട്ടുന്നതിലാണ് പ്രശ്‌നം' വിടി ബൽറാം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+