Get Updates
Get notified of breaking news, exclusive insights, and must-see stories!

ലക്ഷ്മി നായര്‍ക്കിനി അടുക്കള തന്നെ ശരണം..ലോ അക്കാദമിയില്‍ ഗുരുതര ക്രമക്കേടുകളെന്ന് കണ്ടെത്തല്‍

ലോ അക്കാദമിയില്‍ ഗുരുതര ക്രമക്കേടുകള്‍ നടന്നതായി സര്‍വ്വകലാശാല ഉപസമിതിയുടെ റിപ്പോര്‍ട്ട്

തിരുവനന്തപുരം: ലോ അക്കാദമി പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ കൂടുതല്‍ കുരുക്കിലേക്ക്. അക്കാദമിയില്‍ ഗുരുതരമായ ക്രമക്കേടുകള്‍ നടന്നുവെന്ന് സര്‍വ്വകലാശാല ഉപസമിതി കണ്ടെത്തി. ഹാജര്‍ നല്‍കുന്നതിലും ഇന്റേണല്‍ മാര്‍ക്കിലുമടക്കം ഗുരുതരമായ ചട്ടലംഘനങ്ങളാണ് ഉപസമിതിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്.

lakshmi nair

വിദ്യാര്‍ത്ഥികളോടുള്ള പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ സമീപനം ശരിയായ രീതിയില്‍ അല്ലായിരുന്നുവെന്ന് ഉപസമിതി വിലയിരുത്തി. ഹാജറും ഇന്റേണല്‍ മാര്‍ക്കും നല്‍കുന്നതില്‍ തെറ്റായ നിലയില്‍ ലക്ഷ്മി നായര്‍ ഇടപെട്ടുവെന്നും ഉപസമിതി കണ്ടെത്തി. ലോ അക്കാദമിക്കെതിരായ നടപടികള്‍ ഇനി സര്‍വ്വകാലശാല സിന്‍ഡിക്കേറ്റ് തീരുമാനിക്കും.

law

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ച പരാതികളില്‍ മിക്കതും ശരിയാണെന്ന് ഉപസമിതി കണ്ടെത്തി. രക്ഷിതാക്കളെ ഉള്‍പ്പെടെ നേരില്‍ക്കണ്ടാണ് ഉപസമിതി റിപ്പോര്‍ട്ട് തയ്യാറാക്കിയത്. റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നാളെ ചേരുന്ന പ്രത്യേക സിന്‍ഡിക്കേറ്റ് യോഗം നടപടിക്ക് ശുപാര്‍ശ ചെയ്‌തേക്കുമെന്നാണ് സൂചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+