Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ് ഉണ്ണി മുകുന്ദന്: തകർക്കാന്‍ വലിയ ഗൂഡാലോചന നടക്കുന്നു; സജി നന്ത്യാട്ട്

ഉണ്ണി മുകുന്ദന്‍ - യൂട്യൂബ് വ്ലോഗർ വിഷയത്തില് താരത്തിന് വലിയ പിന്തുണയാണ് സജി നന്ത്യാട്ട് നല്‍കുന്നത്

unni-mukundan

ഉണ്ണി മുകുന്ദനെ തകർക്കാന്‍ സിനിമ മേഖലയില്‍ ചിലർ ഗൂഡാലോചന നടത്തുന്നതായി സംശയമുണ്ടെന്ന് നിർമ്മാതാവ് സജി നന്ത്യാട്ട്. ഉണ്ണി മുകുന്ദന്‍ തെറിവിളിച്ചതിനേക്കാള്‍ വലിയ പ്രശ്നങ്ങള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സ്വന്തം യൂട്യൂബ് ചാനിലൂടെ സജി നന്ത്യാട്ട് പ്രതികരിക്കുകയായിരുന്നു. ഇന്ത്യ എന്നത് മതേതരത്വമായ രാജ്യമാണ്. ഓരോ മതത്തിനും തങ്ങളുടെ വിശ്വാസികള്‍ക്ക് അവകാശമുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു.

ശബരിമലയെക്കുറിച്ച് പറയുന്ന ഭക്തി സാന്ദ്രമായ ഒരു സിനിമയാണ് മാളികപ്പുറം. ഹൈന്ദവ വിശ്വാസികളൊക്കെ പടം വന്ന് കാണുകയും കളക്ഷന്‍ ഉണ്ടാവുകയും ചെയ്യുന്നു. അത് കണ്ട അന്യ സംസ്ഥാനത്തെ സിനിമക്കാർ അവിടെ മൊഴിമാറ്റി ഇറക്കി സൂപ്പർ ഹിറ്റാക്കുന്നു. ഇത് കണ്ട് ചിലരുടെ കുരു പൊട്ടിയതാണ് പ്രശ്നമെന്നും അദ്ദേഹം പറയുന്നു.

ജാതിയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത്

ജാതിയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത്

ഇതിനെ ജാതിയുമായി കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നത് ശരിയല്ല. വാവരെ തൊഴുതിട്ടാണ് ശബരിമലയിലേക്ക് പോവുന്നത്. അതാണ് നമ്മുടെ പാരമ്പര്യം. പരസ്പരം സ്നേഹിച്ചും വിശ്വസിച്ചും ഏക സഹോദരന്മാരെ പോലെ മുന്നോട്ട് പോവുന്ന മണ്ണാണ് ഇത്. ഇവിടെ മുസ്ലിംങ്ങളെ രണ്ടാ കിട പൌരന്മാരായി കാണുന്നില്ല. അവർ ഈ രാജ്യത്തിന്റെ മണ്ണില്‍ ജനിച്ച് വളർന്നവരാണെന്നും സജി നന്ത്യാട്ട് പറയുന്നു.

എല്ലാ മതക്കാരും ഇവിടെ ഒന്നിച്ച്

എല്ലാ മതക്കാരും ഇവിടെ ഒന്നിച്ച് മുന്നോട്ട് പോവണം. സിനിമ എന്ന് പറയുന്നത് കലാസൃഷ്ടിയാണ്. അതിന്റെ പേരില്‍ പോലും ഇവിടെ പ്രശ്നങ്ങളുണ്ടാക്കി അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ചില ശക്തികള്‍ ഇവിടെയുണ്ട്. മാളികപ്പുറം എന്ന സിനിമയെ വിമർശിക്കരുതെന്നും പറയുന്നില്ല. പക്ഷെ ആ പടം കണ്ട ഏതൊരാളും പറയും ആ പടം വിമർശനത്തിന് അതീതമാണെന്ന്.

മാളികപ്പുറം എന്ന ചിത്രം വിജയിച്ചു

മാളികപ്പുറം എന്ന ചിത്രം വിജയിച്ചു

മാളികപ്പുറം എന്ന ചിത്രം വിജയിച്ചു എന്നതില്‍ പലർക്കും കണ്ണ് കടിയുണ്ട്. ഉണ്ണി മുകുന്ദന്‍ എന്ന നടന്‍ സൂപ്പർസ്റ്റാർ പദവിയിലേക്ക് ഉയരുന്നതിനെതിരേയും വലിയ ലോബി ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഒരു കൊച്ചുകുട്ടിയുടെ മനസ്സാണ് ഉണ്ണി മുകുന്ദനുള്ളത്. പെട്ടെന്ന് വൈകാരികമായി പ്രതികരിക്കും. വളരെ സെന്‍സിറ്റീവായ കാപട്യങ്ങളിലാത്ത ഒരു ചെറുപ്പക്കാരനാണ് അദ്ദേഹം. എനിക്ക് വ്യക്തിപരമായി അദ്ദേഹത്തെ അറിയാമെന്നും സജി നന്ത്യാട്ട് പറയുന്നു.

Hair Care-എള്ളെണ്ണ ഉലുവ പ്രയോഗം മുതൽ.. അറിയാം മുടിവളരുന്ന അത്ഭുതകൂട്ടുകൾ

ഉണ്ണി മുകുന്ദനെ വേട്ടയാടുന്നത്

ഉണ്ണി മുകുന്ദനെ വേട്ടയാടുന്നത്

ഉണ്ണി മുകുന്ദനെ പോലെയുള്ള ഒരു നടനെ വേട്ടയാടുന്നത് ശരിയാണോയെന്നാണ് നമ്മള്‍ ആലോചിക്കേണ്ടത്. എല്ലാ സിനിമയും വിജയിക്കണം. ഇസ്ലാം മതത്തെ പ്രോല്‍സാഹിപ്പിക്കുന്ന സിനിമയാണെങ്കിലും ക്രിസ്തുവുമായി ബന്ധപ്പെട്ട സിനിമയാണെങ്കിലും വിജയിക്കണം. ഇതൊക്കെ നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ജാതിയും രാഷ്ട്രീയവും പറഞ്ഞ് ഓരോ സിനിമകളേയും വേർതിരിച്ച് കണ്ടാല്‍ നമ്മള്‍ എവിടെ ചെന്ന് നില്‍ക്കും.

ഉണ്ണി മുകുന്ദന്‍ മലരെ എന്ന്

ഉണ്ണി മുകുന്ദന്‍ മലരെ എന്ന്

ഉണ്ണി മുകുന്ദന്‍ മലരെ എന്ന് പറഞ്ഞതാണോ ഇവിടുത്തെ വിഷയം. അതൊന്നും ഒരു വിഷയമല്ല. അതിനേക്കാള്‍ വലിയ പച്ചത്തെറി പറഞ്ഞ നിരവധിയാളുകള്‍ ഇവിടെയുണ്ട്. അതുകൊണ്ട് തന്നെ ഉണ്ണി പറഞ്ഞത് വലിയ സംഭവമായിട്ടൊന്നും കാണേണ്ടതില്ല. ഉണ്ണി മുകുന്ദനെതിരെ വലിയ ലോബി ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന് ഞാന്‍ സംശയിക്കുന്നു.

ഏത് കഥാപത്രവും ആരും ചെയ്യും

ഏത് കഥാപത്രവും ആരും ചെയ്യും. പക്ഷെ ഇന്നയാള്‍ എന്ന് പറഞ്ഞ ചാപ്പ കുത്തുന്നത് ശരിയല്ല. ഉണ്ണി മുകുന്ദന്‍ ക്രിസ്ത്യന്‍ കഥാപാത്രവും മുസ്ലിം കഥാപാത്രവും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ എന്തിനാണ് വ്യക്തിപരമായി അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല. യൂട്യൂബില്‍ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമവും ഇതിന് പിന്നിലുണ്ടെന്നും സജി നന്ത്യാട്ട് പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+