Get Updates
Get notified of breaking news, exclusive insights, and must-see stories!

സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചാല്‍ എന്താണ് തെറ്റ്; മേപ്പടിയാന്‍ സംവിധായകന്‍ ചോദിക്കുന്നു...

കൊച്ചി: ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന പുതിയ സിനിമക്കെതിരെ ഡീഗ്രേഡിങ് ശ്രമം നടക്കുന്നുണ്ടെന്ന് സംവിധായകന്‍ വിഷ്ണു മോഹന്‍. ഉണ്ണി മുകുന്ദന്റെ ആദ്യ നിര്‍മാണ സംരംഭം കൂടിയാണ് മേപ്പടിയാന്‍. റിയലസ്റ്റിക് മൂവി എന്ന് റിവ്യൂ വരുന്ന ചിത്രത്തിനെതിരെ ചിലര്‍ ബോധപൂര്‍വം വിവാദം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു എന്നാണ് ആക്ഷേപം.

സിനിമയിലെ ചില ഭാഗങ്ങള്‍ എടുത്ത് ഹിന്ദുത്വ സിനിമയായി അവതരിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടത്രെ. ഇക്കാര്യങ്ങള്‍ വിഷ്ണു മോഹന്‍ സിനിമാ വിശേഷങ്ങള്‍ പങ്കുവയ്ക്കവെ മാതൃഭൂമിയോട് പറഞ്ഞു. ആര്‍എസ്എസ്സിന്റെ പോഷക വിഭാഗമായ സേവാ ഭാരതിയെ അദ്ദേഹം പുകഴ്ത്തുകയും ചെയ്തു. വിശദാംശങ്ങള്‍ ഇങ്ങനെ...

1

ഉണ്ണി മുകുന്ദന്‍ നായകനായ മേപ്പടിയാന്‍ എന്ന സിനിമ ഈ മാസം 14നാണ് റിലീസ് ചെയ്തത്. സിനിമ നിര്‍മിച്ചത് ഉണ്ണി മുകുന്ദനാണ്. താരത്തിന്റെ നിര്‍മാണത്തില്‍ ഒരുങ്ങുന്ന ആദ്യ സിനിമയാണ് മേപ്പടിയാന്‍. കഴിഞ്ഞാഴ്ച ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയിരുന്നു. മേപ്പടിയാന്‍ സിനിമയുടെ സാമ്പത്തിക കാര്യങ്ങള്‍ അറിയാനാണ് ഉദ്യോഗസ്ഥര്‍ എത്തിയത് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2

ഉണ്ണി മുകുന്ദന്‍ ഫിലിംസ് ആണ് മേപ്പടിയാന്‍ ഒരുക്കിയത്. അഞ്ജു കുര്യന്‍ നായികയായ സിനിമ പൂര്‍ണമായും ഫാമിലി എന്റര്‍ടൈനറാണ്. സാധാരണക്കാരനായ വ്യക്തിയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയില്‍ പറയുന്നത്. വര്‍ക്ക് ഷോപ്പ് നടത്തുന്ന നാട്ടിന്‍പുറത്തുകാരനായ ജയകൃഷ്ണന്‍ എന്ന കഥാപാത്രമായിട്ടാണ് ഉണ്ണി മുകുന്ദന്‍ എത്തുന്നത്. ഈരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം.

3

വലിയ ബജറ്റുള്ള സിനിമയല്ലിത്. അതേസമയം, സിനിമയ്‌ക്കെിരെ ചില നീക്കങ്ങള്‍ നടക്കുന്നു എന്നാണ് സംവിധായകന്‍ വിഷ്ണു മോഹന്റെ പ്രതികരണം. സിനിമയിലെ ചെറിയ കാര്യങ്ങള്‍ പോലും വിവാദമാക്കാന്‍ ശ്രമിക്കുന്നു. സിനിമയില്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചിട്ടുണ്ട്. ഇത് വലിയ കാര്യമായി ചിലര്‍ എടുത്തുകാട്ടുന്നുവെന്ന് പറഞ്ഞ സംവിധായകന്‍ സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിക്കാനുണ്ടായ സാഹചര്യവും വിശദീകരിച്ചു.

4

എന്തിനാണ് ഇത്തരം വിവാദങ്ങളുണ്ടാക്കുന്നത്. ഇങ്ങനെയാണെങ്കില്‍ എങ്ങനെ സിനിമ ചെയ്യുമെന്നാണ് ആലോചിക്കുന്നത്. നിസാര കാര്യങ്ങള്‍ വലിയ ഇഷ്യു ആക്കുന്നു. സേവാ ഭാരതി എന്ന എന്‍ജിഒയുടെ ആംബുലന്‍സ് ഉപയോഗിച്ചത് വിവാദമാക്കുന്നു. കൊവിഡ് വേളയിലാണ് ഷൂട്ടിങ് നടന്നത്. ആംബുലന്‍സുകള്‍ കിട്ടാന്‍ പ്രയാസമായിരുന്നു. സേവാ ഭാരതിക്കാരാണ് ആംബുലന്‍സ് നല്‍കിയത്. അപ്പോള്‍ അതുപയോഗിച്ചു എന്നേയുള്ളൂ എന്നും വിഷ്ണു മോഹന്‍ പറഞ്ഞു.

5

ഷൂട്ടിങിന് വേണ്ടി 13 ദിവസത്തോളം ആംബുലന്‍സ് വേണ്ടി വന്നു. പലതും അന്വേഷിച്ചപ്പോള്‍ 12000 രൂപ വരെ ദിവസ വാടക ചോദിച്ചു. സൗജന്യമായി ആംബുലന്‍സ് സേവാഭാരതി നല്‍കുകയായിരുന്നു. അതുകൊണ്ടാണ് സേവാ ഭാരതിയുടെ ആംബുലന്‍സ് ഉപയോഗിച്ചത്. അവരുടെ ആംബുലന്‍സ് തന്നെയാണ്. ഞാന്‍ സ്റ്റിക്കര്‍ ഒട്ടിച്ചതല്ല. അതുകൊണ്ടാണ് അവര്‍ക്ക് നന്ദി അറിയിച്ചത്. അതുപോലും ചിലര്‍ ശ്രദ്ധിച്ച് വിവാദമാക്കുകയാണ് ചെയ്യുന്നതെന്നും വിഷ്ണു മോഹന്‍ പറഞ്ഞു.

ഭാവനയെ അതിസുന്ദരിയാക്കി മഞ്ജുവാര്യരുടെ ക്ലിക്ക്; ആ വാക്കുകള്‍ വൈറല്‍... കാണാം ചിത്രങ്ങള്‍

6

സേവാഭാരതിയെ പുകഴ്ത്തിയും വിഷ്ണു മോഹന്‍ സംസാരിച്ചു. സേവാ ഭാരതി ഇന്ത്യയിലെ ഏറ്റവും അറിയപ്പെടുന്ന എന്‍ജിഒയാണ്. ബ്ലാക് ലിസ്റ്റഡ് സംഘടനയൊന്നുമല്ലല്ലോ. അതുകൊണ്ടുതന്നെ സേവാ ഭാരതി ആംബുലന്‍സ് ഉപയോഗിക്കുന്നതില്‍ എന്താണ് തെറ്റ് എന്ന് എനിക്കറിയുന്നില്ല. ഇനി നാളെ പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട സിനിമ ചെയ്യുമ്പോള്‍ സേവാ ഭാരതിയെ ഒഴിച്ചുനിര്‍ത്താന്‍ സാധിക്കില്ലല്ലോ എന്നും വിഷ്ണു മോഹന്‍ പറഞ്ഞു.

7

കേരളത്തില്‍ ദുരന്തങ്ങളുണ്ടാകുമ്പോള്‍ പോലീസും ഫയര്‍ഫോഴ്‌സും കഴിഞ്ഞാല്‍ മുന്നില്‍ കണ്ടിട്ടുള്ള സംഘടനയാണ് സേവാ ഭാരതി. അവരെ ഒഴിച്ച് നിര്‍ത്തി എങ്ങനെ സിനിമ ചെയ്യാന്‍ പറ്റും. നായകന്‍ ഹിന്ദു ഐഡിയോളജി കാണിക്കുന്നു, ശബരിമലയ്ക്ക് പോകുന്നു എന്നീ പ്രചാരണങ്ങളും നടക്കുന്നു. ഇതെല്ലാം തെറ്റാണോ. സിനിമ തുടങ്ങുന്നത് തന്നെ കര്‍ത്താവേ എന്ന് പറഞ്ഞാണ്. ക്രിസ്ത്യന്‍ പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ട്. നായകന്‍ മാതാവിന്റെ മുമ്പില്‍ മെഴുകുതിരി കത്തിക്കുന്ന സീനുണ്ട്. ഇതെല്ലാം സിനിമയിലുണ്ടെന്നും വിഷ്ണു മോഹന്‍ വിശദീകരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+