കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാളികപ്പുറം നിർമ്മിച്ചത് ക്രിസ്ത്യന്‍, സമാജത്തിന്റെ സിനിമയല്ല: സന്ദീപ് വാര്യർ കാല് വാരരുത്; വിമർശനം ശക്തം

Google Oneindia Malayalam News

ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം എന്ന ചിത്രം മികച്ച അഭിപ്രായം നേടിക്കൊണ്ട് തിയേറ്ററുകളില്‍ പ്രദർശനം തുടരുകയാണ്. കെ സുരേന്ദ്രന്‍, സന്ദീപ് വാര്യർ തുടങ്ങിയ ബി ജെ പി നേതാക്കളും ചിത്രത്തെ പ്രശംസിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഇതിനിടയിലാണ് ചിത്രത്തിന്റെ ഒന്നാംപകുതിക്ക് ശേഷം സന്ദീപ് വാര്യർ പങ്കുവെച്ച കമന്റ് വലിയ വിവാദമായി ഉയർന്ന് വന്നത്.

സമാജത്തിന്‍റെ സിനിമ ആയതുകൊണ്ടാണ് പ്രത്യേക പ്രദർശനം കാണാന്‍ വന്നതെന്നും ഇത് കാണേണ്ടത് ദൗത്യമാണെന്നുമായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹിരാ ബെന്‍ മരണപ്പെട്ട സമയത്താണോ സിനിമ കാണാന്‍ പോകുന്നതെന്ന ചോദ്യത്തിന് മറുപടിയായി സന്ദീപ് വാര്യർ കുറിച്ചത്.

സന്ദീപ് വാര്യറുടെ സമാജം പരാമർശത്തെ അനുകൂലിച്ചും

സന്ദീപ് വാര്യറുടെ സമാജം പരാമർശത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിയാളുകളാണ് ഇതിന് പിന്നാലെ രംഗത്ത് വന്നത്. ഇത് എല്ലാവർക്കും വേണ്ടിയുള്ളതാണെന്നും സമാജത്തിന്റെ ദൌത്യമല്ലെന്നുമാണ് സന്ദീപ് വാര്യർക്ക് മറുപടിയായി ചിലർ കുറിക്കുന്നത്. സംഭവം വിവാദമായതോടെ സന്ദീപ് വാര്യര്‍ ഫേസ്ബുക്കിലിട്ട കമന്റ് നീക്കം ചെയ്യുകയും ചെയ്തു.

'വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു'; ദിലീപിന്റെ ശബ്ദരേഖയും കുരുക്ക് മുറുക്കിയ പൊലീസും'വേറെ ഒരു പെണ്ണ് അനുഭവിക്കേണ്ടതായിരുന്നു'; ദിലീപിന്റെ ശബ്ദരേഖയും കുരുക്ക് മുറുക്കിയ പൊലീസും

ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള

''ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള വിശ്വാസവും ആചാരവും ഇഷ്ടമുള്ളതു കൊണ്ടാണ് ഒരു കൃസ്ത്യൻ സഹോദരൻ മാളികപ്പുറം നിർമ്മിച്ചത്. ഈ സിനിമയുടെ പ്രൊഡക്ഷൻ ബോയ് മുതൽ എല്ലാ മേഖലയിലും എല്ലാ മത വിശ്വാസികളുമുണ്ട്. ഇവരുടെ നെഞ്ച് പിളർക്കുന്ന കമന്റാണ് സന്ദീപ് വാര്യരിൽ നിന്ന് ഉണ്ടായത്''- എന്നാണ് മുന്‍ എബിവിപി നേതാവും ബിജെപി ഭാരവാഹിയുമായിരുന്ന സജി കമല ഫേസ്ബുക്കില്‍ കുറിച്ചത്. നിലവില്‍ കേന്ദ്ര സെന്‍സർ ബോർഡ് അംഗം കൂടിയായ സജി കമലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..

'ഫുള്‍ ഓണായിട്ട് ചില്‍; പൊലീസിനെ എന്തിന് പേടിക്കണം, എം അടിക്കുന്നവർ അടിക്കും, സിനിമ നല്ല സന്ദേശം''ഫുള്‍ ഓണായിട്ട് ചില്‍; പൊലീസിനെ എന്തിന് പേടിക്കണം, എം അടിക്കുന്നവർ അടിക്കും, സിനിമ നല്ല സന്ദേശം'

മാളികപ്പുറവും സന്ദീപ് വാര്യരും

മാളികപ്പുറവും സന്ദീപ് വാര്യരും. ഫെയ്സ് ബുക്കിലൂടെ രാഷ്ട്രീയ നേതാവ് ആകാൻ ശ്രമിക്കുന്ന സന്ദീപ് വാര്യരെ പോലുള്ള കൂപമണ്ഡൂകങ്ങൾക്ക് സാധാരണക്കാരന്റെ മനസറിയില്ല. മാളികപ്പുറം എന്ന സിനിമ സമാജത്തിന്റേതല്ല,ഭക്തരുടേയും ആസ്വാദകരുടേയുമാണ്. ക്രിസ്തുമത വിശ്വാസിയാണ് മാളികപ്പുറം എന്ന മഹത്തായ സിനിമ നിർമ്മിച്ചത്.

Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന്‍ അകറ്റി മുടി പനങ്കുല പോലെ വളർത്തും

ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള

ശബരിമലയോടും അയ്യപ്പനോടും മാളികപ്പുറത്തിനോടുമുള്ള വിശ്വാസവും ആചാരവും ഇഷ്ടമുള്ളതു കൊണ്ടാണ് ഒരു കൃസ്ത്യൻ സഹോദരൻ മാളികപ്പുറം നിർമ്മിച്ചത്.ഈ സിനിമയുടെ പ്രൊഡക്ഷൻ ബോയ് മുതൽ എല്ലാ മേഖലയിലും എല്ലാ മത വിശ്വാസികളുമുണ്ട്. ഇവരുടെ നെഞ്ച് പിളർക്കുന്ന കമന്റാണ് സന്ദീപ് വാര്യരിൽ നിന്ന് ഉണ്ടായത്.

സന്ദീപ് വാര്യരെ പോലൊരു പൊട്ടക്കുളത്തിലെ

സന്ദീപ് വാര്യരെ പോലൊരു പൊട്ടക്കുളത്തിലെ തവള കാരണം ഈ പടത്തിന് കേട് സംഭവിച്ചാൽ നിർമ്മാതാവിന് മാത്രമല്ല മതത്തിന് അതീതമായി അയ്യപ്പനെ വിശ്വസിക്കുന്ന മതേതര ഭക്തർക്ക് കൂടി നഷ്ടമാണ്. വാര്യരെ, ഉപകാരം ചെയ്തില്ലങ്കിലും ഉപദ്രവിക്കരുത്. പാവങ്ങൾ ജീവിച്ചോട്ടെ. വാര്യരെ, കാലു വാരരുത്. ഒപ്പം സർവജ്ഞപീഠം തലയിൽ കയറിയെന്ന ഭാവവും ഉപേക്ഷിക്കുക.

ഫെയ്സ് ബുക്കിലെ എഴുത്തും വാചകമടിയുമല്ല

ഫെയ്സ് ബുക്കിലെ എഴുത്തും വാചകമടിയുമല്ല രാഷ്ട്രീയ പ്രവർത്തനം. എല്ലാ സിനിമാസ്വാദകരും മാളികപ്പുറം കാണുക.നല്ല സിനിമയാണ്.കലാമൂല്യമുള്ള സിനിമയാണ്.കണ്ടുകൊണ്ടിരിക്കാൻ കൊള്ളാവുന്ന സിനിമയാണ്.എല്ലാ രാഷ്ട്രീയക്കാർക്കും എല്ലാ മതക്കാർക്കും ആസ്വദിക്കാൻ പറ്റിയ സിനിമയാണ് മാളികപ്പുറം- അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നു.

ഉണ്ണിമുകുന്ദൻ ക്ഷമിക്കണം . മാളികപ്പുറം നിങ്ങളുടെ സിനിമയല്ല .

അതേസമയം, സിനിമ കണ്ടതിന് പിന്നാലെ സന്ദീപ് വാര്യർ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ..


ഉണ്ണിമുകുന്ദൻ ക്ഷമിക്കണം . മാളികപ്പുറം നിങ്ങളുടെ സിനിമയല്ല .
.............

കണ്ണോളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ
അയ്യന്റെ മായകൾ ചൊന്നാൽ തീരുമോ ഗുരുസ്വാമീ.
"മാളികപ്പുറം" കണ്ട് 24 മണിക്കൂർ പിന്നിട്ടിട്ടും ആ ദൃശ്യവിസ്മയം മനസ്സിൽ നിന്ന് മായുന്നില്ല . കല്ലു മാളികപ്പുറവും പീയൂഷ് സ്വാമിയും തീയേറ്ററിൽ നിന്ന് നമ്മുടെകൂടെയിങ്ങോട്ട് പോരും .
ചിത്രത്തിന്റെ പൂജാ ചടങ്ങിൽ വച്ചാണ് ദേവനന്ദയെ കാണുന്നത് . കല്ലു നെയ്ത്തേങ്ങ നിറക്കുന്ന രംഗം ആദ്യ ഷോട്ടിൽ തന്നെ ദേവനന്ദ പെർഫെക്റ്റ് ആക്കി. ദേവനന്ദ ദിവസങ്ങളായി വ്രതത്തിലായിരുന്നു എന്ന് രക്ഷിതാക്കൾ പറഞ്ഞു . ആ കുട്ടിയുടെ മുഖത്ത് കണ്ട തേജസ്സിനെ പറ്റിയും ചൈതന്യത്തെ പറ്റിയുമായിരുന്നു വളരെ പ്രധാനപ്പെട്ട ഒരു വ്യക്തി എരുമേലിയിൽ നിന്നുള്ള മടക്കയാത്രയിൽ എന്നോട് സംസാരിച്ചു കൊണ്ടിരുന്നത് . അയ്യപ്പന്റെ അനുഗ്രഹം ലഭിച്ച മാളികപ്പുറം തന്നെയാണ് ദേവനന്ദ .

പതിനെട്ടാം പടി കയറി ദേവാനന്ദയുടെ കുഞ്ഞിക്കൈ

പതിനെട്ടാം പടി കയറി ദേവാനന്ദയുടെ കുഞ്ഞിക്കൈ പടിമേൽ തൊടുന്ന ആ ഷോട്ടുണ്ടല്ലോ, ഒരു തുള്ളി കണ്ണീര് പടിമേലെ കിടക്കുന്ന വെള്ളത്തിലേക്ക് വീഴുന്ന ആ രംഗം ... അറിയാതെ ഉള്ളിൽ നിന്ന് ശരണം വിളിച്ച് പോകുന്ന മാസ്മരികത ആ നിമിഷത്തിനുണ്ട്. കല്ലുവും അച്ഛനും തമ്മിലുള്ള സ്നേഹ ബന്ധം , തീക്ഷ്ണമായ വൈകാരിക നിമിഷങ്ങളിലൂടെ കടന്ന് പോകുന്ന കഥാ സന്ദർഭങ്ങൾ, ദേവനന്ദ കരയിപ്പിക്കാത്ത ഒരാളെങ്കിലും തീയേറ്ററിൽ ഉണ്ടാകും എന്നെനിക്ക് തോന്നുന്നില്ല .

പ്രിയപ്പെട്ട ഉണ്ണി , ഇതിലെ നായക കഥാപാത്രമാവാൻ

പ്രിയപ്പെട്ട ഉണ്ണി , ഇതിലെ നായക കഥാപാത്രമാവാൻ ഉണ്ണിക്കല്ലാതെ മറ്റൊരു നടനും സാധ്യമല്ല. ആ അർത്ഥത്തിൽ മാളികപ്പുറം ഉണ്ണിയുടെ ഏറ്റവും മികച്ച സിനിമ തന്നെയാണ്. പക്ഷേ ഉണ്ണിമുകുന്ദൻ ക്ഷമിക്കണം. മാളികപ്പുറം നിങ്ങളുടെ സിനിമയല്ല . ഇത് ദേവനന്ദയുടെ, കല്ലുവിന്റെ സിനിമയാണ് . കല്ലുവിനെ പോലെ അയ്യനെ കാണാൻ വ്രതമെടുക്കുന്ന ലക്ഷക്കണക്കിന് മാളികപ്പുറങ്ങളുടെ സിനിമയാണ്. അവരാണ് ഈ സിനിമ കാണേണ്ടത്. നമ്മുടെ മക്കളെയാണ് ഈ സിനിമ രക്ഷിതാക്കൾ കാണിക്കേണ്ടത്. രാവിലെ ദേവനന്ദയോട് സംസാരിച്ചു. മോളെ പുതിയ ഉയരങ്ങളിലെത്താൻ അയ്യപ്പൻ അനുഗ്രഹിക്കട്ടെ .

English summary
Unnimukundan's Malikappuram produced by Christian, not a community film: Criticism against Sandeep Warrier
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X