'ഇത് യുക്തിശൂന്യമായ വിധി, അനിയന്ത്രിതമായ അവകാശം അരാജകത്വത്തിൽ അവസാനിക്കും'; കെഎസ് രാധാകൃഷ്ണൻ
തിരുവനന്തപുരം: ഹിജാബുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയത് യുക്തിശൂന്യമായ വിധിയെന്ന് ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ കെ എസ് രാധാകൃഷ്ണൻ. ജസ്റ്റിസ് സുധാംശു പറഞ്ഞതാണ് ശരിയെന്നു സമ്മതിച്ചാൽ ഒരു മൗലികാവകാശവും അനിയന്ത്രിതമല്ല എന്ന കാര്യവും സമ്മതിക്കമെന്ന് രാധാകൃഷ്ണൻ പറയുന്നു.സുധാംശു ദുലിയുടെ വിധിയാണ് ശരി എന്ന് സമ്മതിച്ചാൽ യൂണിഫോം എന്ന ആശയത്തെ തന്നെ ഉപേക്ഷിക്കേണ്ടി വരും.കാരണം, ഓരോ വിദ്യാർത്ഥിയും അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് വസ്ത്രം തെരഞ്ഞെടുത്താൽ യൂണിഫോം ഏർപ്പെടുത്താൻ സാധിക്കില്ല.ഈ വിധിയുടെ വ്യാപ്‌തി എല്ലാ രംഗത്തേക്കും പ്രയോഗിച്ചാൽ, സൈന്യമടക്കം ഒരു രംഗത്തും യൂണിഫോം നിഷ്കർഷിക്കാനാകില്ല. അനിയന്ത്രിതമായ ഏത് അവകാശവും അരാജകത്വത്തിലായിരിക്കും അവസാനിക്കുക,ഫേസ്ബുക്കിൽ രാധാകൃഷ്ണൻ കുറിച്ചു. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം

ഇത് യുക്തിശൂന്യമായ വിധി
നീണ്ട പത്തു ദിവസത്തെ സുദീർഘമായ വാദ-പ്രതിവാദങ്ങൾക്കു ശേഷം ഹിജാബ് കേസിൽ സുപ്രീംകോടതി വിധി പറഞ്ഞു. ജസ്റ്റിസ് ഹേമന്ത് ഗുപ്ത, കർണാടക ഹൈക്കോടതി വിധി ശരിവെച്ചു. ഹിജാബ് ധരിക്കണോ വേണ്ടയോ എന്നതല്ല പ്രശ്നം. ഒരു വിദ്യാലയത്തിൽ കുട്ടികൾക്ക് യൂണിഫോം ഏർപ്പെടുത്തിയാൽ മതവിശ്വാസത്തിന്റെ പേരിൽ യൂണിഫോമിന്റെ ഘടനയിൽ മാറ്റം വരുത്തരുത് എന്നാണ് കർണാടക സർക്കാർ ഇറക്കിയ ഉത്തരവിന്റെ അന്തസത്ത. മുസ്ലിം കുട്ടികൾക്ക് അവരുടെ മതവിശ്വാസത്തിന്റെ പേരിൽ ശിരോവസ്ത്രം അഥവ ഹിജാബ് കൂടി ധരിക്കാൻ അവകാശം വേണം എന്ന് മുസ്ലീംകൾ വാദിച്ചു. എന്നാൽ കർണാടക സർക്കാർ അവരുടെ തീരുമാനത്തിൽ ഉറച്ചു നിന്നു. മുസ്ലിം സംഘടനകൾ കേസിനു പോയി. കർണാടകം ഹൈ കോടതി സർക്കാർ ഉത്തരവ് ശരി വെച്ചു. അതിനെതിരെ എതിർ കക്ഷികൾ സുപ്രീം കോടതിയെ സമീപിച്ചു. സുപ്രീം കോടതിയിലെ രണ്ടു ജഡ്‌ജിമാർ രണ്ടു തരത്തിൽ വിധി പറഞ്ഞു.
ജസ്റ്റിസ് ഹേമന്ത് ഗുപ്ത 14 ചോദ്യങ്ങൾ ഉന്നയിക്കുകയും അവയ്ക്കു ഉത്തരം പറയുകയും ചെയ്തു കൊണ്ടാണ് ഹൈക്കോടതി വിധി ശരിവെച്ചത്.

അനുച്ഛേദങ്ങൾ 14 തുല്യത, 19 അഭിപ്രായസ്വാതന്ത്ര്യം, 21വ്യക്തിയുടെ സ്വകാര്യതയും അന്തസ്സും, 25 മതസ്വാതന്ത്രം എന്നിവയെ ആശ്രയിച്ചാണ് ചോദ്യങ്ങൾ ഉണ്ടാക്കിയത്. വിദ്യാലയങ്ങളിൽ യൂണിഫോം ഏർപെടുത്തിയതിന്റെ പേരിൽ വ്യക്തിയുടെ അഭിപ്രായസ്വാതന്ത്ര്യം, സ്വകാര്യത എന്നിവയെ ഹനിക്കുന്നില്ല എന്നും തുല്യത ഉറപ്പു വരുത്തുന്നുണ്ട് എന്നും ജസ്റ്റിസ് ഹേമന്ത് ഗുപ്ത വിധിച്ചു. ജസ്റ്റിസ് സുധാംശു ദുലിയ ഈ വക കാര്യങ്ങൾ ഒന്നും പരിഗണിച്ചില്ല. വസ്ത്രം തെരഞ്ഞെടുക്കാനുള്ള വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്നം മാത്രമാണ് ഇതെന്നും അതുകൊണ്ട് ഒരു കുട്ടിയുടെ തലയിൽ നിന്നും ശിരോവസ്ത്രം എടുത്തു മാറ്റുന്നത് വ്യക്തിയുടെ സ്വകാര്യതയിലുള്ള ആക്രമണമാണെന്നും അദ്ദേഹം വിലയിരുത്തി. അതുകൊണ്ടു പ്രശ്നം മതപരമല്ല മൗലികാവകാശത്തിന്റേതാണെന്നും കണ്ടത്തിയ ജഡ്‌ജി കർണാടക ഹൈക്കോടതി ഉത്തരവ് അസാധുവാക്കി.

ജസ്റ്റിസ് സുധാംശു പറഞ്ഞതാണ് ശരിയെന്നു സമ്മതിച്ചാൽ ഒരു മൗലികാവകാശവും അനിയന്ത്രിതമല്ല എന്ന കാര്യവും സമ്മതിക്കണം. ഏതു മൗലികാവകാശത്തിനും യുക്തിസഹമായ നിയന്ത്രണം ഏർപെടുത്താവുന്നതാണ് എന്ന് ഭരണഘടനാ തന്നെ അനുശാസിക്കുന്നുണ്ട് . അതുകൊണ്ട്, വിദ്യാലയത്തിൽ യൂണിഫോം ഏർപ്പെടുത്തുന്നത് യുക്തിസഹമായ നിയന്ത്രണമാണോ എന്നത് മാത്രമാണ് നിയമ പ്രശ്നം . അത് യുക്തിസഹമായ നിയന്ത്രണമാണ് എന്ന കാര്യത്തിൽ കോടതിക്കും സാമാന്യബോധം ഉള്ളവർക്കും സാധാരണ ഗതിയിൽ സംശയം ഉണ്ടാകാനിടയില്ല. ഇനി, സുധാംശു ദുലിയുടെ വിധിയാണ് ശരി എന്ന് സമ്മതിച്ചാൽ ഓരോ വിദ്യാർത്ഥിക്കും ഈ അവകാശം ഉണ്ട് എന്ന് കൂടി സമ്മതിക്കേണ്ടിവരും. അപ്പോൾ, യൂണിഫോം എന്ന ആശയത്തെ തന്നെ ഉപേക്ഷിക്കേണ്ടി വരും. കാരണം, ഓരോ വിദ്യാർത്ഥിയും അവരുടെ സ്വാതന്ത്ര്യം ഉപയോഗിച്ച് വസ്ത്രം തെരഞ്ഞെടുത്താൽ യൂണിഫോം ഏർപ്പെടുത്താൻ സാധിക്കില്ല.
വിജയന്‍ കാരന്തൂരിന്റെ ചികിത്സയ്ക്ക് നാടൊന്നിക്കുന്നു; ധനസമാഹരണം നടത്തി കുന്ദമംഗലം മസ്ജിദ്

ഈ വിധിയുടെ വ്യാപ്‌തി എല്ലാ രംഗത്തേക്കും പ്രയോഗിച്ചാൽ, സൈന്യമടക്കം ഒരു രംഗത്തും യൂണിഫോം നിഷ്കർഷിക്കാനാകില്ല. അനിയന്ത്രിതമായ ഏത് അവകാശവും അരാജകത്വത്തിലായിരിക്കും അവസാനിക്കുക. അനിയന്ത്രിതമായ വ്യക്തി സ്വാതന്ത്രത്തിന് അമിത പ്രാധാന്യം നൽകിയ കോടതി അക്കാര്യം വിസ്മരിച്ചു. മുസ്ലിം പെൺകുട്ടികൾക്ക് സ്കൂളിലെത്താൻ ഇപ്പോൾ തന്നെ വളരെ പ്രയാസങ്ങൾ ഉണ്ട്. യൂണിഫോം ഏർപ്പെടുത്തിയാൽ അവർക്കു സ്കൂളിലെത്താനുള്ള തടസം കൂടും. ഹിജാബ് ധരിക്കണം എന്ന് മാത്രമാണ് അവർ ആവശ്യപ്പെടുന്നത്. ഒരു ജനാധിപത്യ സമൂഹത്തിൽ അത് അധികമായ അവകാശ വാദമാകുമോ എന്നും കോടതി ചോദിക്കുന്നു. ഭരണഘടനയും നിയമവും അനുവദിക്കുന്നതിന് അപ്പുറം ആര് എന്ത് ചോദിക്കുന്നതും അധികമായിപോകും. ജസ്റ്റിസ് സുധാംശുവിന്റെ അഭിപ്രായങ്ങളെ കുഞ്ഞാലിക്കുട്ടി ഉൾപ്പടെയുള്ള നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ട്. ഇത് മൗലികാവകാശത്തിന്റെ ഭാഗമാണ് എന്ന് സമ്മതിച്ചാൽ അനിവാര്യമായ നിയന്ത്രണം കൂടി അംഗീകരിക്കേണ്ടി വരും.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications