Get Updates
Get notified of breaking news, exclusive insights, and must-see stories!

യോഗിക്കും ബിജെപിക്കും ഇത് നല്ലകാലം: യുപിയില്‍ വിജയം ആവർത്തിക്കുമെന്ന് ജ്യോതിഷികളും

കാണ്‍പൂർ: കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് സീറ്റുകളുടെ എണ്ണം വലിയ തോതില്‍ കുറയുമെങ്കിലും ഇത്തവണയും സംസ്ഥാനത്ത് ബി ജെ പി തന്നെ അധികാരത്തില്‍ എത്തിയേക്കാമെന്ന് തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ പുറത്ത് വന്ന എക്സിറ്റ് പോളുകള്‍ എല്ലാം തന്നെ അഭിപ്രായപ്പെടുന്നത്. എക്സിറ്റ് പോളുകള്‍ മാത്രമല്ല, ഇപ്പോഴിതാ വിവിധ ജ്യോതിഷകളും അഭിപ്രായപ്പെടുന്നത് യുപിയില്‍ ബി ജെ പി തന്നെ അധികാരത്തിലെത്തുമെന്നാണ്. യുപി തിരഞ്ഞെടുപ്പ് ഫലങ്ങളെക്കുറിച്ച് ചില ജ്യോതിഷികൾ ഹിന്ദി ദിനപത്രമായ അമർ ഉജാലയോട് പ്രതികരിക്കുകയായിരുന്നു.

കേന്ദ്രീയ സംസ്‌കൃത വിശ്വവിദ്യാലയ ജ്യോതിഷി അശ്വിനി പാണ്ഡെ യുപിയില്‍ ബി ജെ പിക്ക് ഉജ്ജ്വല വിജയമാണ് പ്രവചിക്കുന്നത്. ജ്യോതിശാസ്ത്ര കണക്കുകള്‍ അനുസരിച്ച് യോഗി ആദിത്യനാഥിന് ഇത് നല്ല കാലമാണെന്നും ബി ജെ പി കഴിഞ്ഞ തവണത്തേതിന് സമാനമായ വിജയം ആവർത്തിക്കാന്‍ സാധിക്കുമെന്നും അശ്വിനി പാണ്ഡെ പ്രവചിക്കുന്നു.

yogi

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യാനന്ദിന്റെ ജാതകം ഫലം അനുസരിച്ച് തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുമെന്ന് വ്യക്തമായി കാണിക്കുന്നു എന്നാണ് മീററ്റിലെ പ്രശസ്ത ജ്യോതിഷിയായ വിനോദ് ത്യാഗിയും മഥുരയിലെ അലോക് ഗുപ്തയും പറയുന്നത്. എന്നിരുന്നാലും, ബി ജെ പിയുടെ നക്ഷത്രങ്ങള്‍ നല്ല സൂചനകൾ നൽകുന്നില്ല. ഇക്കാരണത്താൽ തന്നെ സീറ്റി നില 200 തൊടാതെ ബി ജെ പിക്ക് 160 ല്‍ ഒതുങ്ങേണ്ടി വരുമെന്നും അവർ പ്രവചിക്കുന്നു.

നിങ്ങള്‍ തകർത്തതിനെ കൂട്ടിച്ചേർക്കുകയാണെന്ന് ഭാവന: വൈറലായി ഫോട്ടോയും സന്ദേശവും

അതേസമയം, സംസ്ഥാനത്തെ 403 നിയമസഭാ സീറ്റുകളിൽ 232ലും ബി ജെ പി വിജയിച്ചേക്കുമെന്ന് എക്സിറ്റ് പോളുകളുടെ ശരാശരി പ്രവചനം. പ്രചരണ ഘട്ടത്തില്‍ ബി ജെ പിക്ക് വലിയ വെല്ലുവിളി ഉയർത്തിയ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാർട്ടി 150 സീറ്റുകൾ നേടിയേക്കും. മായാവതിയുടെ ബഹുജൻ സമാജ് പാർട്ടി 15 സീറ്റുകളും കോൺഗ്രസ് നാല് സീറ്റുകളുമായി അവസാന സ്ഥാനത്തുമാണ്. ഇതുവരെ പുറത്ത് വന്ന ഒരു പ്രവചനവും ബി ജെ പിക്ക് കഴിഞ്ഞ തവണത്തേത് പോലെ 300 ല്‍ കൂടുതല്‍ സീറ്റുകള്‍ പ്രവചിക്കുന്നില്ലെന്നത് ശ്രദ്ധേയമാണ്.

222 മുതല്‍ 260 സീറ്റുവരെ നേടി യോഗി ആദിത്യനാഥിന്റെ ബി ജെ പി സർക്കാർ തുടർ ഭരണം നേടുമെന്നാണ് ഇന്ത്യാ ന്യൂസിന്റെ പ്രവചനം. എസ്പിക്ക് 135 മുതല്‍ 165 വരെ സീറ്റുകള്‍ ലഭിച്ചേക്കും മായാവതിയുടെ ബി എസ് പിക്ക് നാല് മുതല്‍ ഒമ്പത് വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 1 മുതല്‍ 3 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+