ലോട്ടറി അടിയോട് അടി: ആദ്യം 82 ലക്ഷ്യം, പിന്നാലെ 41 ലക്ഷം', എല്ലാത്തിനും കാരണം 'മുടി' യെന്ന് ജേതാവ്
എട്ട് വർഷത്തിന് പിന്നാലെ മറ്റൊരു ലോട്ടറി ടിക്കറ്റിലൂടെ വീണ്ടുമൊരിക്കല്‍ കൂടി ഭാഗ്യം ഡാനിയല്‍സിനെ തേടിയെത്തി

ഓരോരുത്തർക്കും ഭാഗ്യം വരുന്നത് ഓരോ വഴിയാണ്, പ്രത്യേകിച്ച് ലോട്ടറിയുടെ കാര്യത്തിലാണെങ്കില്‍ അത് മഹാഭാഗ്യം എന്ന് തന്നെ വേണം കരുതാന്‍. അതുപോലെ തന്നെ ഭാഗ്യ നമ്പർ മുതല്‍ ഭാഗ്യം വരാനായി വാസ്തു അടിസ്ഥാനാക്കി വീട്ടിലേക്ക് കൊണ്ടുവരുന്ന നിരവധി ചിത്രങ്ങളും പ്രതിമകളും പെയിന്റിങ്ങുകളും വരേയുണ്ട്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്താമായ ഒരു ഭാഗ്യത്തെക്കുറിച്ചാണ് അമേരിക്കയിലെ മേരിലാന്‍ഡില്‍ നിന്നുള്ള ഒരു യുവാവിന് പറയാനുള്ളത്. കോടികളുടെ ലോട്ടറി അടിച്ച ഇദ്ദേഹം അവകാശപ്പെടുന്നത് തന്റെ പ്രത്യേക രീതിയിലുള്ള ഹെയർ സ്റ്റൈലാണ് തനിക്ക് ഭാഗ്യം കൊണ്ടുവന്നതെന്നാണ്.
ബാൾട്ടിമോർ കൗണ്ടിയിലെ വില്യം ഡാനിയൽസ് ജൂനിയറായിരുന്ന കഴിഞ്ഞ ആഴ്ചയിലെ മേരിലാന്‍ഡ് ലോട്ടറിയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കിയത്. ഇടയ്ക്കിടെ ഒരു സ്ക്രാച്ച് ഓഫ് ടിക്കറ്റ് വാങ്ങുറുണ്ടെങ്കിലും ഇത്രയും വലിയ തുക ലഭിക്കുമെന്ന് അദ്ദേഹം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സമ്മാന നേട്ടം തന്നെ ശരിക്കും അത്ഭുതപ്പെടുത്തിയെന്നും വില്യം ഡാനിയൽസ് അഭിപ്രായപ്പെടുന്നു.

എയർക്രാഫ്റ്റ് അസംബ്ലി ജീവനക്കാരന് ഇതിനും മുമ്പും സമ്മാനം ലഭിച്ചിട്ടുണ്ട്. അന്ന് ആയിരുന്നു ഇന്നത്തേക്കള്‍ വലിയ സമ്മാനത്തുക സ്വന്തമാക്കാന്‍ സാധിച്ച് 2015-ൽ, ഡാനിയൽസ് മറ്റൊരു ടിക്കറ്റിൽ നിന്ന് നേടിയ 50 ഡോളർ ഉപയോഗിച്ച് വാങ്ങിയ ഒരു സ്ക്രാച്ച്-ഓഫ് ടിക്കറ്റിലൂടെ 100,000 ഡോളറായിരുന്നു സ്വന്തമാക്കിയത്. ഇന്നത്തെ വിനിമയ നിരക്ക് അനുസരിച്ച് ഏകദേശം 82 ലക്ഷ്യം രൂപയാണ് അന്ന് ഡാനിയല്‍സ് സ്വന്തമാക്കിയത്.
എട്ട് വർഷത്തിന് പിന്നാലെ മറ്റൊരു ലോട്ടറി ടിക്കറ്റിലൂടെ വീണ്ടുമൊരിക്കല്‍ കൂടി ഭാഗ്യം ഡാനിയല്‍സിനെ തേടിയെത്തിയപ്പോള്‍ സമ്മാനമായി ലഭിച്ചത് 50,000 ഡോളറാണ്. അതായത് 41 ലക്ഷത്തിലേറെ ഇന്ത്യന്‍ രൂപ. വീണ്ടും വീണ്ടും ലോട്ടറി അടിക്കുന്നതിന് പിന്നിലെ എല്ലാ ക്രെഡിറ്റും തന്റെ മുടിക്കാണ് ഡാനിയല്‍സ് നല്‍കുന്നത് എന്നതാണ് ശ്രദ്ധേയം.
2015 ൽ ആദ്യമായി ഒരു ലോട്ടറി നറുക്കെടുപ്പില്‍ വിജയിച്ചപ്പോൾ ഡാനിയൽസിന് നീളമുള്ള മുടി ഉണ്ടായിരുന്നു. ഈ അടുത്ത കാലം വരെ മുടി ചെറുതാക്കിയിരുന്നെങ്കിലും വീണ്ടും നീട്ടി വളർത്താൻ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് വീണ്ടും ലോട്ടറി അടിക്കുന്നത്. മൂടി നീട്ടി വളർത്തിയപ്പോള്‍ മാത്രമാണ് തനിക്ക് ലോട്ടറി അടിച്ചിരിക്കുന്നത്. അതാണ് തന്റെ ഭാഗ്യമെന്നാണ് കരുതുന്നതെന്നും ഡാനിയല്‍സ് അഭിപ്രായപ്പെടുന്നു.
വേനലില്‍ നിന്നും മുഖത്തെ സംരക്ഷിക്കണ്ടേ: ഇതാ വീട്ടില്‍ തയ്യാറാക്കാവുന്ന 3 ഫേസ് മാസ്കുക്കള്‍
പുതിയ ലോട്ടറി വിജയത്തോടെ വിവാഹത്തിലേക്ക് കടക്കാന്‍ തീരുമാനിച്ചതായും അതിലേക്കായി കുറച്ച് ഫണ്ട് മാറ്റിവെക്കേണ്ടതുണ്ടെന്നും ഡാനിയൽസ് വ്യക്തമാക്കുന്നു. കുറച്ച് യാത്രകള്‍ ചെയ്യണം. എട്ട് വർഷം മുമ്പ് ലഭിച്ച തുക മികച്ച രീതിയില്‍ ഉപയോഗിക്കാന്‍ സാധിച്ചിട്ടുണ്ട്. അതുപോലെ ഈ തുകയും നല്ല രീതിയില്‍ തന്നെ ചിലവഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.












Click it and Unblock the Notifications