കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊഗ്രാലില്‍ യുപി സ്വദേശികള്‍ തീവണ്ടി തട്ടി മരിച്ചത് കടല്‍ തീരം കാണാന്‍ പോകുന്നതിനിടെ

Google Oneindia Malayalam News

കാസര്‍കോട്: മൊഗ്രാല്‍ പാലത്തിന് സമീപം യുപി സ്വദേശികളായ രണ്ടുപേര്‍ തീവണ്ടി തട്ടി ദാരുണമായി മരിച്ചത് മൊഗ്രാല്‍ ബീച്ച് കാണാന്‍ പോകുന്നതിനിടെ. തീവണ്ടി എഞ്ചിനില്‍ കുടുങ്ങിയ ഇവരില്‍ ഒരാളുടെ കാല്‍പാദം രാത്രിയോടെ മംഗളൂരുവിന് സമീപം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശ് ഷറാവസ്തി ജില്ലയിലെ തിവാരിഗാവന്‍ നയാറാണിപൂര്‍ സ്വദേശികളായ മുഹമ്മദ് ഹുസൈന്‍ (22), അഹമ്മദ് ഇസ്‌റാഹീല്‍ (22) എന്നിവരാണ് മരിച്ചത്. ഇവരുടെ സുഹൃത്ത് മുഹമ്മദ് ഷക്കീല്‍ (20) തലനാരിഴക്ക് രക്ഷപ്പെട്ടു. ഉച്ചയ്ക്ക് ഒന്നരമണിയോടെ മൊഗ്രാല്‍പാലത്തിന് സമീപം റോയല്‍ ടിമ്പര്‍ മില്ലിന് പിറക് വശത്തെ റെയില്‍വേ ട്രാക്കിലായിരുന്നു അപകടം.

സായിറാം ഗോപാലകൃഷ്ണഭട്ട് മനുഷ്യസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം- മന്ത്രി ചന്ദ്രശേഖരന്‍സായിറാം ഗോപാലകൃഷ്ണഭട്ട് മനുഷ്യസ്‌നേഹത്തിന്റെ മൂര്‍ത്തീഭാവം- മന്ത്രി ചന്ദ്രശേഖരന്‍

കോയമ്പത്തൂരില്‍ നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ഇന്റര്‍സിറ്റി എക്പ്രസാണ് ഇടിച്ചത്. മുഹമ്മദ് ഹുസൈനും ഇസ്‌റാഹീലും ഫോണില്‍ സംസാരിച്ചുകൊണ്ടാണ് റെയില്‍വേ ട്രാക്കിലൂടെ നടന്നതെന്ന് പറയുന്നു. അവര്‍ക്ക് പിന്നിലായിരുന്നു ഷക്കീല്‍ നടന്നിരുന്നത്. പിറകില്‍ തീവണ്ടി വരുന്നത് കണ്ട് ഷക്കീല്‍ ഉറക്കെ നിലവിളിച്ച് ട്രാക്കിന് പുറത്തേക്ക് ഓടി.

deathrep

ഇയര്‍ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഹുസൈനും ഇസ്‌റാഹീലിനും തീവണ്ടി വന്നത് ശ്രദ്ധയില്‍പെട്ടില്ല. ഇരുവരുടേയും മൃതദേഹങ്ങള്‍ ചിന്നഭിന്നമായിരുന്നു. ശരീരഭാഗങ്ങള്‍ വിവിധ സ്ഥലങ്ങളില്‍ നിന്നാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ നിന്ന് വേര്‍പ്പെട്ട കാല്‍പാദം കുമ്പള പൊലീസും രക്ഷാപ്രവര്‍ത്തകന്‍ ഫാറൂഖും നടത്തിയ തിരച്ചിലിനിടെയാണ് മംഗളൂരുവിന് സമീപം കണ്ടെത്തിയത്.

മരണവിവരമറിഞ്ഞ് മുഹമ്മദ് ഹുസൈന്റെ പിതാവ് വാരിസ് അലി സൗദിയില്‍ നിന്ന് മംഗളൂരു വിമാനത്താവളത്തിലെത്തും. ബന്ധുക്കളും കാസര്‍കോട്ടേക്ക് പുറപ്പെട്ടതായാണറിയുന്നത്.

കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം താമസിക്കുന്നത് പശു തൊഴുത്തില്‍കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് കുടിയിറക്കിയ വികലാംഗന്‍റെ കുടുംബം താമസിക്കുന്നത് പശു തൊഴുത്തില്‍

English summary
utar pradesh natives died by trai hit in kasarkode mogral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X