'ഇന്ന് ഡൽഹിയെങ്കിൽ നാളെ കേരളം, ഈ വിധി പിണറായി വിജയനുള്ള പാഠം'; വി മുരളീധരൻ
തിരുവനന്തപുരം: ഡൽഹിയിൽ ബിജെപി അധികാരം പിടിച്ചതിന് പിന്നാലെ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ വി മുരളീധരൻ. ഡൽഹിയിൽ ജനവിധി വോട്ടർമാരുടെ വിവേകപൂർണമായ വിധിയെഴുത്താണെന്ന് മുരളീധരൻ ചൂണ്ടിക്കാട്ടി. ബിജെപിയുടെ ജയം അഴിമതിക്കും അഹന്തയ്ക്കും എതിരായ വിധിയാണെന്നും അവർ ബിജെപിയെ ജയിപ്പിച്ചുവെന്നും മുരളീധരൻ പറഞ്ഞു.
എഎപി തലവനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെ മുരളീധരൻ കടുത്ത ഭാഷയിൽ വിമർശിച്ചു. കെജ്രിവാളിന്റെ അഴിമതിക്ക് എതിരായാണ് ജനങ്ങൾ വിധി എഴുതിയത്. മദ്യനയ അഴിമതിയെ തുടർന്ന് അന്വേഷണ ഏജൻസികൾ നടപടി എടുത്തിരുന്നു. അത് രാഷ്ട്രീയ പ്രേരിതമെന്ന കെജ്രിവാളിന്റെ വാക്ക് ജനങ്ങൾ തള്ളിക്കളഞ്ഞുവെന്നും മുരളീധരൻ പറഞ്ഞു.

പിണറായി വിജയന്റെ ഏറ്റവും അടുത്ത സുഹൃത്താണ് അരവിന്ദ് കെജ്രിവാൾ. ഡൽഹി വിധിയെഴുത്ത് പിണറായി വിജയനും ഒരു പാഠം ആവണം. ഇന്ന് ഡൽഹിയെങ്കിൽ നാളെ കേരളമായിരിക്കുമെന്നും വി മുരളീധരൻ അവകാശവാദം ഉന്നയിച്ചു. കേരളം ഇതുപോലൊരു വിധി എഴുത്തിന് വൈകാതെ സാക്ഷിയാവുമെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
അതേസമയം, ഡൽഹിയിൽ ഇക്കുറി സമാനതകളില്ലാത്ത മുന്നേറ്റമാണ് ബിജെപി നടത്തിയത്. കഴിഞ്ഞ രണ്ട് തവണയും 60 സീറ്റുകൾക്ക് മുകളിൽ നേടി അധികാരത്തിലേറിയ എഎപിക്ക് ഇക്കുറി 30 കടക്കാൻ പോലും കഴിഞ്ഞില്ല. ഹാട്രിക് ജയം ലക്ഷ്യമിട്ട് എത്തിയ ആം ആദ്‌മി പാർട്ടിയെ തിരഞ്ഞെടുപ്പ് ചിത്രത്തിൽ നിന്ന് സമ്പൂർണമായി ബിജെപി തള്ളിക്കളഞ്ഞിരുന്നു.
നാലാം തിരഞ്ഞെടുപ്പ് ജയം പ്രതീക്ഷിച്ച അരവിന്ദ് കെജ്രിവാളിനും എഎപിയിൽ മറ്റൊരു ഉന്നതനായ മനീഷ് സിസോദിയയ്ക്കും തിരഞ്ഞെടുപ്പിൽ അടിപതറി. ഇരുവർക്കും തോൽവി വഴങ്ങേണ്ടി വന്നിരുന്നു. എന്നാൽ നിലവിലെ മുഖ്യമന്ത്രി അതിഷി മർലേന കൽക്കാജി മണ്ഡലത്തിൽ വെന്നിക്കൊടി പറിച്ചുവെന്നതാണ് ശ്രദ്ധേയമായ കാര്യം.
ബിജെപിയുടെ പ്രചാരണങ്ങൾ എല്ലാം തന്നെ കൊള്ളേണ്ടിടത്ത് തന്നെ കൊണ്ടുവെന്നതിന്റെ ഉദാഹരണമാണ് തിരഞ്ഞെടുപ്പ് ഫലം. എഎപിയുടെ അഴിമതി വിരുദ്ധ ഇമേജ് പ്രചാരണ വേളയിൽ അമിത് ഷാ അടക്കമുള്ള നേതാക്കൾ നിരന്തരം ചോദ്യം ചെയ്‌തിരുന്നു. അതിന്റെ പ്രതിഫലനമാണ് ജയിലിൽ പോയ രണ്ട് നേതാക്കളും (കെജ്രിവാൾ, സിസോദിയ) തോൽവി ഏറ്റുവാങ്ങിയത്.
കോൺഗ്രസിന് പക്ഷേ ഇക്കുറിയും ഡൽഹിയിൽ അക്കൗണ്ട് തുറക്കാൻ കഴിഞ്ഞില്ല. പതിറ്റാണ്ടുകൾ ഡൽഹി ഭരിച്ച കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. എല്ലാത്തരത്തിലും കിണഞ്ഞ് പരിശ്രമിച്ചിട്ടും കോൺഗ്രസിന് ഒരു സീറ്റ് പോലും നേടാനായില്ല. ഇതോടെ ഇന്ത്യ മുന്നണിയിലെ എഎപി-കോൺഗ്രസ് ഭിന്നതയുടെ ആക്കം കൂടുമോ എന്നാണ് ഇനി കണ്ടറിയേണ്ടത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications