കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിൽവർലൈൻ നടപ്പാകില്ല;ബദൽ പദ്ധതി കേന്ദ്രത്തിന്റെ പരിഗണനയിലെന്ന് വി മുരളീധരൻ

Google Oneindia Malayalam News

തിരുവനന്തപുരം:സിൽവർ ലൈൻ പദ്ധതിക്ക് പകരം കേരളത്തിന്റെ റെയിൽവേ വികസനത്തിന് ബദൽ പദ്ധതി കേന്ദ്രത്തിന്റെ പരിഗണനിൽ ഉണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ഇക്കാര്യം ചർച്ച ചെയ്യാനായി കേരള എംപിമാരുടെ യോഗം വിളിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടതായും മുരളീധരൻ പറഞ്ഞു.
ബദല്‍ പദ്ധതിയുടെ സാധ്യത തേടി കേരളത്തില്‍ നിന്നുള്ള ബി ജെ പി സംഘം കേന്ദ്ര റെയില്‍വേ മന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മുരളീധരൻ.

v-muraleedharan-1574059

വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യമാണ്.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിക്കാത്ത സാമ്പത്തികമായി സാധ്യമായ പദ്ധതിയാണ് ആവശ്യം. അത് റെയിൽവേ ആസൂത്രണം ചെയ്യും.സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ബുദ്ധിമുട്ടുകൾ റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ട്.പകരം സംവിധാനം എന്ത് എന്നത് റെയിൽവേയാണ് തയ്യാറാക്കേണ്ടത്.അക്കാര്യം എംപിമാരുമായി ചർച്ച ചർച്ച ചെയ്ത് തീരുമാനിക്കണമെന്ന ആവശ്യം കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ അനുകൂല നിലപാടാണ് കേന്ദ്രസർക്കാരിനുള്ളതെന്നും വി മുരളീധരൻ പറഞ്ഞു.

അതിവേഗ റെയിൽ സർവീസ് പഠനങ്ങൾ കേന്ദ്രം നടത്തിയിട്ടുണ്ട്. 130 കിലോമീറ്റർ വേഗതയിൽ റെയിൽ വേ സർവീസ് നടപ്പാക്കാനുള്ള പഠനമാണ് നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിൽവർ ലൈനിൽ കേരളം നൽകിയ നിർദ്ദേശങ്ങൾ അപൂർണമാണെന്ന് റെയിൽവേ പലതവണ ചൂണ്ടിക്കാണിച്ചതാണ്. തിരുത്തണമെന്ന് ആവശ്യപ്പെട്ടിട്ട് അത് പോലും ഉണ്ടായിട്ടില്ല. 63000 കോടിയാണ് പദ്ധതിയ്ക്കായി കേരളസർക്കാർ പറഞ്ഞ ചെലവ്. എന്നാൽ കേന്ദ്രസർക്കാർ നടത്തിയ പഠനത്തിൽ പദ്ധതിക്ക് ഒരു ലക്ഷം കോടി ചെലവ് വരുമെന്ന് കേന്ദ്രസർക്കാർ നേരത്തേ പാർലമെന്റ് പറഞ്ഞതാണ്.

2021 ല്‍ ഏറ്റവും കൂടുതല്‍ തവണ നിയമസഭ സമ്മേളനം നടന്നത് കേരളത്തില്‍; ത്രിപുരയും ഡല്‍ഹിയും ഏറ്റവും പിന്നില്‍2021 ല്‍ ഏറ്റവും കൂടുതല്‍ തവണ നിയമസഭ സമ്മേളനം നടന്നത് കേരളത്തില്‍; ത്രിപുരയും ഡല്‍ഹിയും ഏറ്റവും പിന്നില്‍

സിൽവർ ലൈൻ എന്ന പേരിൽ സംസ്ഥാന സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതി ഒരുകാരണവശാലും മുന്നോട്ട് പോകില്ല.കേരളത്തിലെ ജനങ്ങളുടെ എതിർപ്പിനെ തള്ളിക്കളയാൻ മോദി സർക്കാർ തയ്യാറാകില്ല. സിൽവർ ലൈനിലെ പോലെ കുടിയൊഴുപ്പിക്കൽ ബദൽ പദ്ധതിയിൽ ഉണ്ടാകില്ല.കുറഞ്ഞ സമയത്തിൽ വേഗത്തിൽ എത്തുന്നതാകും പദ്ധതി. കേരളത്തിലെ ജനങ്ങൾക്ക് അതിവേഗ റെയിൽ സംവിധാനം വേണമെന്ന സംസ്ഥാന സർക്കാർ നിർദ്ദേശങ്ങളോട് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു.

ഒരു രക്ഷയുമില്ല...സാരിയിലെ സുന്ദരിയെന്നാൽ സാധിക എന്ന് പറയേണ്ടി വരുമോ?വൈറലായി നടിയുടെ ചിത്രങ്ങൾ

നേമം ടെർമിനൽ പണി അവസാനിപ്പിച്ചു എന്ന റിപ്പോർട്ട് വന്നു.പദ്ധതി കേരളത്തിന്റെ വികസനത്തിൽ പ്രധാനപ്പെട്ടതാണ്. പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി.

Recommended Video

cmsvideo
നാടകീയ രംഗങ്ങൾക്ക് ഒടുവിൽ രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു |*India

English summary
V Muraleedharan said that Silver Line will not be implemented; Alternative project is under consideration of the Centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X