പത്രക്കാര്‍ക്ക് വേണ്ടി വാദിച്ചു; മുന്‍ മന്ത്രിയെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള തര്‍ക്കം മൂര്‍ച്ഛിക്കുകയാണ്. സൂപ്രീം കോടതിയുടെ നിര്‍ദ്ദേശവും മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ നടത്തിയ ഒത്തുതീര്‍പ്പ് ചര്‍ച്ചകളും അവഗണിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് കോടതികളില്‍ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേണ്ടി സംസാരിച്ച മുന്‍ മന്ത്രിയെ ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കി.
മുന്‍ മന്ത്രിയും തിരുവനന്തപുരം എംഎല്‍എയുമായി വിഎസ് ശിവകുമാറിനെയൊണ് തിരുവനന്തപുരം ബാര്‍ അസോസിയേഷനില്‍ നിന്ന് പുറത്താക്കിയത്. മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരുംതമ്മിലുള്ള സംഘര്‍ഷത്തില്‍ ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ പക്ഷം ചേര്‍ന്നെന്നാണ് ബാര്‍ അസോസിയേഷന്റെ ആരോപണം.

ഗവണ്മെന്റ് പ്ലീഡര്‍ ധനേഷ് മാത്യു മാഞ്ഞൂരാന് ഒരു യുവതിയെ കയറിപ്പിടിക്കാന്‍ ശ്രമിച്ചത് വാര്‍ത്തയാക്കിയതാണ് അഭിഭാഷകരെ ചൊടിപ്പിച്ചത്. വാര്‍ത്തയെതുടര്‍ന്ന് ഹൈക്കോടതിയിലെത്തിയ വനിതാ മാധ്യമപ്രവര്‍ത്തകരെയുള്‍പ്പെടെ അഭിഭാഷകര്‍ മര്‍ദ്ദിച്ചിരുന്നു. തുടര്‍ന്ന് കോടതി വളപ്പില്‍ ഇരുകൂട്ടരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
ഇതോടെ മാധ്യമപ്രവര്‍ത്തകരെ കോടതി വളപ്പില്‍ വിലക്കണമെന്ന് അഭിഭാഷകര്‍ ആവശ്യപ്പെട്ടു. തിരുവന്തപുരത്തും വിഷയത്തില്‍ വാക്കേറ്റമുണ്ടായി. വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു. സംഘര്‍ഷത്തിനൊടുവില്‍ വിഎസ് ശിവകുമാര്‍ മധ്യസ്ഥതയ്ക്ക് ശ്രമിച്ചിരുന്നു. ശിവകുമാര്‍ മാധ്യമപ്രവര്‍ത്തകരുടെ പക്ഷത്ത് നിന്നെന്നാണ് ആരോപണം.
വിഷയത്തില്‍ സിപിഎം നേതാവ് വി ശിവന്‍കുട്ടിയുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടിരുന്നു. ശിവകുമാര്‍ അഭിഭാഷകരുടെ ഭാഗത്ത് നിന്നില്ലെന്ന് അന്ന് തന്നെ ആരോപണമുണ്ടായിരുന്നു. തുടര്‍ന്ന് ഇടത്പക്ഷ അനുഭാവികളായ 65 അഭിഭാഷകര്‍ ശിവകുമാരിനെ പുറത്താക്കണമെന്ന് ചൂണ്ടിക്കാട്ടി പരാതി ഒപ്പിട്ട് നല്കി.
കഴിഞ്ഞ ദിവസം ശിവകുമാറിനെതിരെയുള്ള പരാതി ബാര്‍ അസോസിയേഷന് പരിഗണിച്ചു. യോഗത്തില്‍ ഒരംഗം മാത്രമാണ് വിയോജിപ്പ് പ്രകടിപ്പിച്ചത്. ഭൂരിപക്ഷ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ ശിവകുമാറിനെ പുറത്താക്കണമെന്ന ആവശ്യം അസോസിയേഷന് അംഗീകരിക്കുകയായിരുന്നു.
Read More:വിഎസിനെ പൂട്ടാന്‍ പിണറായി? മകന് അരുണ്‍കുമാറിനെ വിജിലന്‍സ് ചോദ്യം ചെയ്തു
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications