Get Updates
Get notified of breaking news, exclusive insights, and must-see stories!

'വംശീയവും വികൃതവും ഇസ്ലാം പേടിയുടെ ഭാഗവും', മാർക്ക് ജിഹാദ് ആരോപണത്തിൽ പ്രതിഷേധം ശക്തം

തിരുവനന്തപുരം: കേരളത്തില്‍ മാര്‍ക്ക് ജിഹാദ് ആണെന്നുളള ദില്ലി സര്‍വ്വകലാശാല പ്രൊഫസര്‍ രാകേഷ് കുമാര്‍ പാണ്ഡെയുടെ പ്രസ്താവനയ്ക്ക് എതിരെ പ്രതിഷേധം ശക്തം. ദില്ലി സര്‍വ്വകലാശാലയില്‍ ആദ്യത്തെ കട്ട്ഓഫില്‍ തന്നെ ഇത്തവണ നിരവധി മലയാളി വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടിയിരുന്നു. ഇത് അസ്വാഭാവികമാണെന്നും മാര്‍ക്ക് ജിഹാദ് ആണെന്നുമാണ് ആര്‍എസ്എസ് ബന്ധമുളള പ്രൊഫസറുടെ കണ്ടെത്തല്‍.

കേരളത്തില്‍ ലൗ ജിഹാദ് പോലെ മാര്‍ക്ക് ജിഹാദും ഉണ്ടെന്നും സര്‍ക്കാരിന്റെ അറിവോടെ അതിനായി പണമൊഴുക്കുന്നുണ്ട് എന്നും രാകേഷ് കുമാര്‍ പാണ്ഡെ ആരോപിക്കുന്നു. ഇടതുപക്ഷമാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നും ഇയാള്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അടക്കം ഈ പ്രചാരണത്തിന് എതിരെ രംഗത്ത് വന്നിട്ടുണ്ട്. ഇടത് എംപി ജോണ്‍ ബ്രിട്ടാസ് വിവാദ പ്രസ്താവന നടത്തിയ പ്രൊഫസര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന് കത്തയച്ചു.

മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം: '' ഡൽഹി യൂണിവേഴ്സിറ്റിയിലെ കോളേജുകളിൽ മലയാളി വിദ്യാർഥികൾ പ്രവേശനം നേടുന്നത് തടയാനുള്ള സംഘടിത നീക്കമായി മാത്രമേ "മാർക് ജിഹാദ്" ആരോപണത്തെ കരുതാനാകൂ. മെറിറ്റ് അടിസ്ഥാനത്തിൽ പ്രവേശനം തേടുന്ന വിദ്യാർഥികളെ ചെറിയ കാരണങ്ങൾ പറഞ്ഞ് പ്രവേശനത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് ജനാധിപത്യ അവകാശങ്ങളുടെ നിഷേധമാണ്. കോവിഡ് മഹാമാരിക്കാലത്ത് കൃത്യമായി ബോർഡ് പരീക്ഷകളിൽ പങ്കെടുത്ത് മാർക്കും ഗ്രേഡും കരസ്ഥമാക്കിയിട്ടുള്ളവരാണ് കേരളത്തിൽ നിന്നുള്ള വിദ്യാർത്ഥികൾ. 'മെറിറ്റേതര' കാരണങ്ങൾ പറഞ്ഞ് അവരെ ആരെങ്കിലും മാറ്റിനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിൽ അത് തീർത്തും തെറ്റാണ്''.

uu

ജോൺ ബ്രിട്ടാസ് എംപിയുടെ പ്രതികരണം: ''കേരളത്തെ അവഹേളിക്കാനും സമൂഹത്തിൽ വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനും എന്തിനെയും ഏതിനെയും ലാക്കാക്കുക എന്നത് ഒരു രീതിയായി മാറി കഴിഞ്ഞു. വിദ്യാഭ്യാസവും സാക്ഷരതയും ഉൾപ്പടെ സാമൂഹിക സൂചകങ്ങളുടെ കാര്യത്തിൽ പാശ്ചാത്യ ലോകത്തോട് കിടപിടിക്കുന്ന കേരളത്തിലെ വിദ്യാർഥികളെ അപമാനിച്ച് കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ഡൽഹി സർവകലാശാലയിലെ അധ്യാപകൻ രാകേഷ് കുമാർ പാണ്ഡെ. മലയാളി വിദ്യാർഥികൾ ഡൽഹി കോളേജുകളിൽ അഡ്മിഷൻ നേടുന്നതിനോടാണ് അദ്ദേഹത്തിന്റെ കലിപ്പ്.

അദ്ദേഹം ജനിക്കുന്നതിന് മുൻപ് തന്നെ ഇന്ത്യയിലെ ഒട്ടുമിക്കവാറും നഗരങ്ങളിലെ കോളേജുകളിൽ ശ്രദ്ധേയമായ ഇടം നേടിയിരുന്നവരാണ് മലയാളി വിദ്യാർഥികൾ. ഡൽഹി സർവകലാശാലയിലെ പ്രൊഫസ്സർ തന്റെ വാക്കുകളിൽ വർഗീയവിഷം കൂടി ചാലിച്ചിട്ടുണ്ട്. 'മാർക്ക് ജിഹാദ്' എന്നൊരു പുതിയ പദം തന്നെ അദ്ദേഹം കണ്ടെത്തി. ഇത്തരക്കാരൊക്കെ അധ്യാപകരായി തുടരേണ്ടതുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനിന് ഇത് സംബന്ധിച്ച് കത്തയക്കുകയുണ്ടായി''.

ടിഎൻ പ്രതാപന്റെ പ്രതികരണം: '' ഡൽഹി സർവ്വകലാശാല പ്രവേശനവുമായി ബന്ധപ്പെട്ട് വാഴ്സിറ്റിയിലെ തന്നെ അധ്യാപകൻ കേരള വിദ്യാർത്ഥികളെ അപമാനിച്ചു നടത്തിയ മാർക്ക് ജിഹാദ് പരാമർശം അങ്ങേയറ്റം വംശീയവും ഇസ്ലാമോഫോബിക്കുമാണ്. ആർ എസ് എസ് അധ്യാപക സംഘടനയിലെ അംഗമായ രാകേഷ് കുമാർ പാണ്ഡെ എന്ന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. കേരളത്തിൽ നിന്നുള്ള മുഴുവൻ വിദ്യാർത്ഥി സമൂഹങ്ങളെയും മാത്രമല്ല കേരളത്തിന്റെ വിദ്യഭ്യാസ സംവിധാനത്തെ തന്നെയും അപമാനിക്കുന്ന തരത്തിലാണ് അധ്യാപകന്റെ പ്രസ്താവന. ഇത് അംഗീകരിക്കാനാവില്ല. രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംവിധാനത്തെ വർഗ്ഗീയ രാഷ്ട്രീയത്തിനായി അപഹസിക്കുന്നത് അംഗീകരിക്കാനാവില്ല.

കേരളത്തിലെ വിദ്യാർത്ഥികൾ മത-ജാതി വ്യത്യസങ്ങളില്ലാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പഠിക്കുന്ന മിടുക്കരാണ്. അവരുടെ കഠിനാധ്വാനത്തെയും മിടുക്കിനെയും വിലകുറച്ച് കാണിക്കുന്ന പ്രസ്താവന അങ്ങേയറ്റം വംശീയവും വികൃതവും ഇസ്ലാം പേടിയുടെ ഭാഗവുമാണ്. ഇങ്ങനൊരു നിരുത്തരവാദിത്ത പ്രസ്താവനക്ക് ശേഷം ഡൽഹിയിൽ നിലവിൽ പഠിക്കുന്ന മലയാളി വിദ്യാർത്ഥികളുടെ സുരക്ഷയിൽ ആശങ്കയുണ്ട്. ഡൽഹി സർവ്വകലാശാലയിലെ പ്രവേശന നടപടികൾക്കിടയിൽ മലയാളി വിദ്യാർത്ഥികളോട് വിവേചനം കാണിച്ചെന്ന പരാതികളിൽ അന്വേഷണം വേണം''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+