ജനവാസ കേന്ദ്രത്തില്‍ മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതില്‍ നിന്നും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പിന്മാറണം വികെ സജീവന്‍
വടകര: ജനവാസകേന്ദ്രത്തില്‍ മാലിന്യസംസ്കരണ പ്ലാന്റ് (പ്ലാസ്റ്റിക് ഷെഡിംഗ് യൂനിറ്റ്) സ്ഥാപിക്കുന്നതില്‍ നിന്നും തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പിന്മാറണമെന്ന് ബി ജെ പി സംസ്ഥാന സെക്രട്ടറി വി കെ സജീവന്‍ ആവശ്യപ്പെട്ടു. മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ കുന്നത്തറ ലക്ഷം വീട് കോളനിക്ക് സമീപം മാലിന്യസംസ്കരണ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ കോളനിവാസികള്‍ നടത്തുന്ന അനിശ്ചിതകാല സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണിയൂര്‍ പഞ്ചായത്തില്‍ തന്നെ ജനവാസയോഗ്യമല്ലാത്ത പ്രദേശങ്ങള്‍ ഉണ്ടെന്നിരിക്കെ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തുതന്നെ പ്ലാന്റു സ്ഥാപിക്കണമെന്ന ബ്ലോക്ക് പഞ്ചായത്തിന്റെയും, മണിയൂര്‍ പഞ്ചായത്തിന്റെയും നീക്കം അപലപനീയമാണ്. ശുദ്ധമായ വായുവും,വെള്ളവും രാജ്യത്തെ പൗരന്മാര്‍ക്കും നല്‍കാന്‍ ബാദ്ധ്യതയുള്ള ഭരണക്കൂടം അത് നിഷേധിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത്. ഭരണഘടന ജനങ്ങള്‍ക്ക് നകിയ ജീവിക്കാനുള്ള അവകാശം നേടിയെടുക്കാനായി നടത്തുന്ന സമരത്തില്‍ പ്രാദേശവാസികള്‍ക്കൊപ്പം ബി ജെ പി യും നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു.
ബി ജെ പി മണ്ഡലം പ്രസിഡന്റ് പി പി മുരളി, ബി ജെ പി പഞ്ചായത്ത് പ്രസിഡന്‍റ് എം കെ രജീഷ്, ജനറല്‍സെക്രട്ടറി ഒ പി ദിലീപന്‍ എന്നിവരും സമരപ്പന്തിലില്‍ കോളനി നിവാസികളുടെ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു.












Click it and Unblock the Notifications