വടകര മിനിസിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ സൺഷേഡ് വീണ് കാർ തകർന്നു
വടകര:വടകര മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിന്റെ സൺഷേഡ് തകർന്ന് വീണ് കാർ തകർന്നു.ഇന്നലെ വൈകീട്ട് അഞ്ചരയോടെയാണ് അപകടം.എക്സ്സൈസ് ഓഫീസിനു മുകളിലെ മൂന്നാം നിലയുടെ സൺഷേഡാണ് തകർന്ന് വീണത്.ആർടിഒഓഫീസ്സിൽ പിഴ അടയ്ക്കാൻ വന്ന കെ.എൽ.18-ജെ -789 മാരുതി സിയാസ് കാറാണ് തകർന്നത്.അപകടത്തിൽ കാറിന്റെ മുൻ ഭാഗത്തെ ഗ്ലാസും,കാറിന്റെ മുൻ ഭാഗവും പാടെ തകർന്നു.
നാദാപുരം സ്വദേശി ഷമീന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.കാർ ഓടിച്ച വട്ടോളി സ്വദേശി ജംഷിദ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.ജംഷിദ് കാറിന് സമീപത്തു നിന്നും മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതിനിടയിലാണ് ഭീമൻ കോൺക്രീറ്റ് പാളികൾ തകർന്ന് കാറിനു മുകളിൽ പതിച്ചത്.നേരത്തേയും പല തവണ ഈ കെട്ടിടത്തിന്റെ പല ഭാഗങ്ങളും തകർന്ന് വീണിരുന്നു.

ഈ ഘട്ടങ്ങളിലെല്ലാം തന്നെ ജീവനക്കാരിൽ പ്രതിഷേധം ഉണ്ടാകാറുണ്ടെങ്കിലും പരിഹാരം ഉണ്ടാക്കാമെന്ന ഉറപ്പ് നൽകുകയല്ലാതെ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ അനാസ്ഥ കാണിക്കുകയാണെന്ന് ആരോപണമുയർന്നിരിക്കയാണ്.വർഷങ്ങളായി ഈ കെട്ടിടം അപകടാവസ്ഥയിലാണ് .എന്നാൽ തഹസിൽദാർ ഇതേ പറ്റി പല തവണ റിപ്പോർട്ട് നൽകിയിട്ടും അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ് പൊതുമരാമത്ത് ബിൽഡിംഗ് സെക്‌ഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ.നൂറു കണക്കിനാളുകൾ ദിനം പ്രതി വിവിധ ആവശ്യങ്ങൾക്കായി എത്തിച്ചേരുന്ന സിവിൽ സ്റ്റേഷനിൽ ഭയത്തോടെയാണ് എത്തിച്ചേരുന്നത്.ഓഫീസിനുള്ളിലെ
ബാംഗ്ലൂരിലെ പോസ്റ്റർ ബോയ് മലയാളി എംഎൽഎ എൻഎ ഹാരിസിന്റെ മകൻ... ആരാണ് മുഹമ്മദ് നാലപ്പാട്??
സീലിങ്ങും പൊളിഞ്ഞു നിൽക്കുന്നതിനാൽ ജീവനക്കാരും ജീവൻ പണയം വെച്ചാണ് ജോലി ചെയ്തു വരുന്നത്.എന്നാൽ ജില്ലാ കലക്റ്ററുടെ പ്രത്യേക നിർദ്ദേശ പ്രകാരം കെട്ടിടത്തിന്റെ അറ്റകുറ്റ പണികൾക്കായി 85 ലക്ഷം രൂപയുടെ ടെക്നിക്കൽ സെങ്ക്ഷന് അനുമതി തേടിയതായി പിഡബ്ള്യുഡി ബിൽഡിങ്ങ് സെക്‌ഷൻ അസിസ്റ്റന്റ് എൻജിനീയർ രാഗേഷ് പറഞ്ഞു












Click it and Unblock the Notifications