Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിനും ശബരിയ്ക്കും പച്ചക്കൊടി..? മോദിയുടെ കേരളാ സന്ദര്‍ശനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കേരള സന്ദര്‍ശനത്തില്‍ സുപ്രധാന പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും എന്ന് റിപ്പോര്‍ട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ കേരളം കാത്തിരിക്കുന്ന പല പ്രഖ്യാപനങ്ങളും മോദിയുടെ കേരള സന്ദര്‍ശനത്തിനിടെ ഉണ്ടാകും എന്നാണ് സൂചന. ഇതോടെ റെയില്‍വേ ഉള്‍പ്പടെയുള്ള വകുപ്പുകളില്‍ തിരക്കിട്ട തയ്യാറെടുപ്പുകള്‍ ആരംഭിച്ചതായാണ് വിവരം.

പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രിയും കേരളത്തിലേക്ക് എത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ 25 ന് ആണ് നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നത്. പ്രധാനമായും വന്ദേഭാരത്, ശബരി പദ്ധതികളാണ് കേരളം പ്രതീക്ഷിക്കുന്നത്. നിലവില്‍ വന്ദേഭാരത് അനുവദിക്കാത്ത ഏക ദക്ഷിണേന്ത്യന്‍ സംസ്ഥാനം കേരളമാണ്. കെ റെയിലുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഉദാസീനമായ നിലപാടാണ് സ്വീകരിക്കുന്നത്.

vande bharat

കെ റെയിലിന് പെട്ടെന്ന് അനുമതി കൊടുത്താല്‍ എല്‍ ഡി എഫ് സര്‍ക്കാരിന് നേട്ടമായി തീരും. നേരെ മറിച്ച് വന്ദേഭാരത് അനുവദിച്ചാല്‍ ബി ജെ പിക്ക് പ്രചരണായുധവും ആക്കാം. അതിനാല്‍ തന്നെ വന്ദേഭാരതിന് ആണ് സാധ്യത. നേരത്തെ അടുത്ത മാസത്തോടെ കേരളത്തിലും വന്ദേഭാരത് അനുവദിക്കും എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. നിലവില്‍ കേരളത്തില്‍ വന്ദേഭാരത് ഓടിക്കുന്നതിനു വേണ്ട സംവിധാനം ഇപ്പോള്‍ ഇല്ല.

എന്നാല്‍ അതിന് വേണ്ട ചില പ്രവൃത്തികള്‍ കുറച്ച് നാളായി നടന്ന് വരികയാണ്. ട്രാക്ക് അറ്റകുറ്റപ്പണിക്കൊപ്പം കല്‍വര്‍ട്ടുകള്‍ ബലപ്പെടുത്തല്‍, വളവുകള്‍ നിവര്‍ത്തല്‍ എന്നിവ സംസ്ഥാനത്തുടനീളം നടന്ന് വരുന്നുമുണ്ട്. വന്ദേഭാരതിനായി സംസ്ഥാന സര്‍ക്കാരും സ്വന്തം നിലക്ക് നിരന്തരം ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും വ്യക്തമായ ഒരു മറുപടി റെയില്‍വേയില്‍ നിന്ന് ലഭിച്ചിട്ടില്ല.

Tips for High Heels Walking: ഹീല്‍സിട്ട് നടക്കാനാകുന്നില്ലേ...? ഇതാ ചില പൊടിക്കൈകള്‍

അങ്കമാലി-എരുമേലി ശബരി റെയിലാണ് സംസ്ഥാനം പ്രഖ്യാപനം പ്രതീക്ഷിക്കുന്ന മറ്റൊരു പദ്ധതി. റെയില്‍വേ തിരുവനന്തപുരം ഡിവിഷണല്‍ മാനേജര്‍ രണ്ട് ദിവസം മുന്‍പ് എറണാകുളത്തെ പദ്ധതികള്‍ വിലയിരുത്താനെത്തിയിരുന്നു. ഈ സമയം ശബരിയുടെ പണി തീര്‍ന്ന ട്രാക്കും കാലടി സ്റ്റേഷനും അദ്ദേഹം സന്ദര്‍ശിച്ചിരുന്നു. 25 വര്‍ഷമായിട്ടും പണി തീരാത്ത പദ്ധതിക്കായി 100 കോടി രൂപയാണ് കഴിഞ്ഞ കേന്ദ്ര ബജറ്റില്‍ നീക്കി വെച്ചിരുന്നത്.

ഇതോടൊപ്പം ഗുരുവായൂര്‍-കുറ്റിപ്പുറം റെയില്‍വേ ലൈനും കേരളം പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍വേയ്ക്ക് ഇപ്പോഴും വലിയ താത്പര്യമുള്ള പദ്ധതിയാണ് ഇത്. എന്നാല്‍ എതിര്‍പ്പുകളെ തുടര്‍ന്നാണ് 2015-ല്‍ ഇത് നിലച്ചത്. കേരളത്തില്‍ റെയില്‍വേ ഗതാഗതം കുറച്ച് കൂടി മെച്ചപ്പെടുത്താനായാല്‍ നേട്ടമുണ്ടാക്കാം എന്ന പ്രതീക്ഷ ബി ജെ പി സംസ്ഥാന നേതൃത്വത്തിനുമുണ്ട്. ഈ സാഹചര്യത്തില്‍ ജനവികാരം അനുകൂലമാകുമെന്ന് കേന്ദ്ര നേതൃത്വവും കരുതുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+