Vande Bharat Express kerala: 7.10 മണിക്കൂര്‍ കൊണ്ട് ലക്ഷ്യസ്ഥാനത്തെത്തി വന്ദേഭാരത്; ട്രയല്‍റണ്‍ വിജയകരം
കോഴിക്കോട്: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍ റണ്‍ വിജയകരമായി പൂര്‍ത്തിയാക്കി. തിരുവനന്തപുരം മുതല്‍ കണ്ണൂര്‍ വരെയാണ് വന്ദേഭാരത് എക്സ്പ്രസ് ട്രയല്‍ റണ്‍ നടത്തിയത്. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് പുറപ്പെട്ട ട്രെയിന്‍ ഉച്ചയ്ക്ക് 12.20 ഓടെയാണ് കണ്ണൂരില്‍ എത്തിയത്. ലക്ഷ്യസ്ഥാനത്ത് എത്താന്‍ 7 മണിക്കൂര്‍ 10 മിനിറ്റ് ആണ് ട്രെയിന്‍ എടുത്തത്.
ട്രയല്‍ റണ്ണിനിടെ ആറ് സ്റ്റേഷനുകളില്‍ ആണ് വന്ദേഭാരത് നിര്‍ത്തിയത്. കൊല്ലം, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, തിരൂര്‍, കോഴിക്കോട് സ്റ്റേഷനുകളിലാണ് ട്രെയിന്‍ നിര്‍ത്തിയത്. ആദ്യ പരീക്ഷണ ഓട്ടത്തില്‍ തന്നെ ലക്ഷ്യസ്ഥാനം 7.10 മണിക്കൂറില്‍ പിന്നിടാന്‍ കഴിഞ്ഞത് നേട്ടമായി. ഇനി ഒന്നോ രണ്ടോ പരീക്ഷണ ഓട്ടം കൂടി നടത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. ഈ പരീക്ഷണ ഓട്ടത്തില്‍ സ്‌റ്റോപ്പുകള്‍ ഒന്ന് കൂടി ക്രമീകരിക്കും.

ഇതോടൊപ്പം ഓരോ സ്‌റ്റേഷനിലും ചെലവഴിക്കേണ്ട സമയവും നോക്കും. അങ്ങനെ വന്നാല്‍ കുറച്ചുകൂടി സമയലാഭം നേടാന്‍ സാധിക്കും അതായത് ഏഴ് മണിക്കൂറിനുള്ളില്‍ തിരുവന്തപുരത്ത് നിന്ന് കണ്ണൂര്‍ എത്തുന്നതിലേക്ക് ഇത് നയിക്കും. ഇന്ന് തന്നെ കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് ട്രെയിന്‍ പരീക്ഷണ ഓട്ടം നടത്തുന്നുണ്ട്. വന്ദേഭാരത് എക്‌സ്പ്രസിന്റെ സമയക്രമം നാളെയോടെ അന്തിമമായേക്കും.
ഇന്ന് പരീക്ഷണ ഓട്ടത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് ഓരോ സ്‌റ്റേഷനിലും പിന്നിട്ട സമയം പരിശോധിക്കാം. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 ന് പുറപ്പെട്ട ട്രെയിന്‍ കൊല്ലത്ത് ആറ് മണിക്ക് എത്തി. 50 മിനിട്ടാണ് തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേക്ക് ഉള്ള യാത്രയ്ക്ക് എടുത്തത്. അവിടെ നിന്ന് കോട്ടയത്ത് എത്തുന്നത് 07.25 ന് ആണ്. അതായത്, തിരുവനന്തപുരത്ത് നിന്ന് 7.25 ന് വന്ദേഭാരത് എക്‌സ്പ്രസ് കോട്ടയം റെയില്‍വെ സ്റ്റേഷനിലെ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലെത്തി.
8.30 ന് എറണാകുളം നോര്‍ത്തില്‍ വന്ദേഭാരത് എക്‌സ്പ്രസ് എത്തി. അതായത് കോട്ടയത്ത് നിന്ന് ഒരു മണിക്കൂറാണ് എറണാകുളത്തേക്ക് ആവശ്യമായി വന്നത്. ഇവിടെ നിന്ന് തൃശൂരില്‍ എത്തി. തൃശൂരില്‍ നിന്ന് 10.46-ന് തിരൂരില്‍ എത്തി. കോഴിക്കോട് 11.17 ന് ആണ് എത്തിയത്. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് എത്താന്‍ ആറ് മണിക്കൂറും ഏഴ് മിനിട്ടുമാണ് ട്രെയിന്‍ എടുത്തത്.
Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ
ഇവിടെ നിന്ന് 12.20 ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലും എത്തി. ഏപ്രില്‍ 25 ന് ആണ് വന്ദേഭാരത് ട്രെയിന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഫ്‌ളാഗ് ഓഫ് ചെയ്യുന്നത്. പാതയുടെ ബലക്ഷയം, വളവുകള്‍ എന്നിവ പരിഗണിക്കുമ്പോള്‍ കേരളത്തില്‍ വന്ദേഭാരതിന് ശരാശരി വേഗമായ 130 കിലോമീറ്റര്‍ പിന്നിടാനാകുമോ എന്ന കാര്യത്തില്‍ സംശയമുണ്ട്.












Click it and Unblock the Notifications