Get Updates
Get notified of breaking news, exclusive insights, and must-see stories!

Vande Bharat Express kerala: വന്ദേഭാരതിന്റെ സമയക്രമം എങ്ങനെ..? റെയില്‍വേയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന് അനുവദിച്ച വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം ആരംഭിച്ചിരിക്കുകയാണ്. ഇന്ന് പുലര്‍ച്ച് 5.10 ന് തിരുവനന്തപുരത്ത് നിന്ന് ആരംഭിച്ച പരീക്ഷണ ഓട്ടം കണ്ണൂര്‍ വരെയാണ് നടത്തുന്നത്. ഇന്ന് രാത്രിയോടെ തന്നെ തിരുവനന്തപുരത്ത് തിരിച്ചെത്തുന്ന തരത്തിലാണ് പരീക്ഷണ ഓട്ടം ക്രമീകരിച്ചിരിക്കുന്നത്. 12.30 ന് ആണ് കണ്ണൂരില്‍ എത്തുന്നത്. 2.30 ന് ഉള്ളില്‍ തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തും.

ട്രെയിനിന്റെ വേഗം, പാളങ്ങളുടെ ക്ഷമത, സുരക്ഷ തുടങ്ങിയ കാര്യങ്ങള്‍ ആണ് പരീക്ഷണ ഓട്ടത്തില്‍ വിലയിരുത്തുക. ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് കേരളത്തിന് വന്ദേഭാരത് ട്രെയിന്‍ സമര്‍പ്പിക്കുക. ഈ സാഹചര്യത്തില്‍ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുന്നത് വന്ദേഭാരതിന്റെ സമയക്രമം ഏത് തരത്തില്‍ ആണ് എന്നതിനെ കുറിച്ചാണ്. ഇത് സംബന്ധിച്ച് റെയില്‍വേ തന്നെ ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുകയാണ്.

vande bharat

16 കോച്ചുകളുള്ള തീവണ്ടിയാണ് നിലവില്‍ കേരളത്തില്‍ എത്തിച്ചിട്ടുള്ളത്. ഇതില്‍ ചിലത് റിസര്‍വ് കോച്ചുകളായി സൂക്ഷിക്കാനും സാധ്യതയുണ്ട്. യാത്രക്കാരുടെ തിരക്ക് അനുസരിച്ചാകും കോച്ചുകളുടെ എണ്ണം തീരുമാനിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല. റെയില്‍വേ ബുക്കിങ് സൈറ്റില്‍നിന്നുള്ള വിവരങ്ങള്‍ അനുസരിച്ച് യാത്രക്കാരുടെ എണ്ണത്തില്‍ ഏകദേശ ധാരയണയാണ് നിലവിലുള്ളത്.

വന്ദേഭാരതിന്റെ പരീക്ഷണ ഓട്ടത്തിനു ശേഷമായിരിക്കും ട്രെയിനിന്റെ സമയക്രമം പ്രസിദ്ധീകരിക്കുക എന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇന്ന് പരീക്ഷണ ഓട്ടം പൂര്‍ത്തിയാകുന്നതിനാല്‍ ഇന്ന് രാത്രിയോടെയൊ നാളെയോടെയോ വന്ദേഭാരത് എക്‌സ്പ്രസിന്റെ അന്തിമ സമയക്രമം അറിയാനാകും എന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസ് കൂടി പരിഗണിച്ചാണ് വന്ദേഭാരതിന്റെ യാത്രാക്രമം പുറത്തുവിടാറുള്ളത്.

Vastu Tips for Work: കര്‍പ്പൂരം കൊണ്ട് ജോലിയില്‍ തിളങ്ങാനാകുമോ..? വാസ്തു പറയുന്നത് കേള്‍ക്കൂ

വന്ദേഭാരതിന്റെ ശരാശരി വേഗത 130 കിലോമീറ്റര്‍ ആണ്. എന്നാല്‍ സംസ്ഥാനത്തെ റെയില്‍ പാതകളില്‍ ഇത് എത്രത്തോളം പ്രായോഗികമാണ് എന്നതാണ് പ്രശ്‌നം. സംസ്ഥാനത്ത് ശരാശരി 20 കിലോമീറ്ററിനുള്ളില്‍ ഓരോ റെയില്‍വേ സ്‌റ്റേഷന്‍ എന്നാണ് കണക്ക്. അതിനാല്‍ തന്നെ എക്‌സ്പ്രസ് ട്രെയിനുകള്‍ക്ക് പോലും ശരാശരി വേഗം 55 മുതല്‍ 60 വരെ കിലോമീറ്ററാണ്. ട്രാക്കുകളുടെ ബലക്ഷയവും വളവുകളും എല്ലാം വന്ദേഭാരതിന് കേരളത്തില്‍ വേഗത കുറക്കാന്‍ കാരണമാകും.

അതേസമയം പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്യാനിരിക്കെ വന്ദേഭാരതിന് സുരക്ഷ കര്‍ശനമാക്കിയിരിക്കുകയാണ് റെയില്‍വേ സംരക്ഷണസേന. നേരത്തെ കൊച്ചുവേളി യാര്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന വന്ദേഭാരത് മറ്റൊരു ലൈനിലേക്ക് മാറ്റി. വന്ദേഭാരതിന്റെ ഒരോ കോച്ചിനും കാവലിന് രണ്ട് ഷെഡ്യൂളുകളിലായി 40 ആര്‍ പി എഫ് ഉദ്യോഗസ്ഥരെ ആണ് നിയോഗിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+