Get Updates
Get notified of breaking news, exclusive insights, and must-see stories!

ആലപ്പുഴ വഴി പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് മംഗലാപുരം വരെ നീട്ടി; ഉത്തരവിറക്കി റെയിൽവേ ബോർഡ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴി കാസര്‍ഗോഡേക്ക് പോകുന്ന വന്ദേ ഭാരത് എക്‌സ്പ്രസിന് ഇനി പുതിയ ലക്ഷ്യസ്ഥാനം. ഇതിന്റെ ദൈർഘ്യം മംഗലാപുരം വരെ നീട്ടി . രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വൈകിട്ട് 3.05ന് തിരുവനന്തപുരത്തെത്തും. തിരികെ വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങി 12 40ന് മംഗലാപുരത്തെത്തും.

ട്രെയിന്‍ നമ്പര്‍ 20632/20631 വന്ദേ ഭാരത് ട്രെയിനാണ് മംഗലാപുരം വരെ നീട്ടിയത്. റെയില്‍വേ ബോര്‍ഡ് ഇത് സംബന്ധിച്ച ഉത്തരവിറക്കി. എന്നാൽ മംഗലാപുരം വരെയുള്ള സര്‍വീസ് എന്നുമുതലാണ് തുടങ്ങുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഏറ്റവും ഉചിതമായ സമയത്ത് ഇത് നടപ്പാക്കുമെന്നാണ് ഉത്തരവില്‍ പറയുന്നത്.

 vandebharatkeralaservice

മംഗളൂരുവിൽ പുതിയ പ്ലാറ്റ്‌ഫോമുകളുടെ പണി പൂർത്തിയായ സാഹചര്യത്തിൽ വൈകാതെ തീരുമാനം നടപ്പാക്കാനാണ് സാധ്യത. കാസര്‍ഗോഡ് വന്ദേഭാരത് ചൊവ്വാഴ്‌ചയും തിരുവനന്തപുരം വന്ദേഭാരത് തിങ്കളാഴ്‌ചയും സര്‍വീസ് നടത്തിയിരുന്നില്ല. ഇനി തിരുവനന്തപുരം-മംഗലാപുരം റൂട്ടില്‍ ട്രെയിൻ ഓടിതുടങ്ങുന്നതോടെ ബുധനാഴ്‌ചയായിരിക്കും ട്രെയിനിന് അവധി.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേരളത്തിന്റെ രണ്ടാം വന്ദേ ഭാരത് ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്‌തത്‌. ഒന്നാം വന്ദേഭാരതില്‍ നിന്ന് വ്യത്യസ്‌തമായി രണ്ടാം വന്ദേഭാരതിന് തിരൂരില്‍ സ്‌റ്റോപ്പ് അനുവദിച്ചിട്ടുണ്ട് എന്നതാണ് പ്രത്യേകത.

എട്ട് കോച്ചുകളാണ് രണ്ടാം വന്ദേഭാരത് എക്സ്പ്രസിന് ഉള്ളത്. ഒന്നാം വന്ദേഭാരതിന് 16 കോച്ചുകളാണ് ഉണ്ടായിരുന്നത്. കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം സൗത്ത്, ആലപ്പുഴ, കൊല്ലം എന്നിവിടങ്ങളിലാണ് യാത്രയ്ക്കിടയില്‍ രണ്ടാം വന്ദേഭാരത് നിര്‍ത്തുക. ഇതാണ് ഇപ്പോൾ മംഗലാപുരം വരെ നീട്ടാൻ ഉത്തരവായിരിക്കുന്നത്.

കേരളത്തിലേക്ക് വീണ്ടും വന്ദേ ഭാരത് ട്രെയിൻ എത്തുമെന്ന് അടുത്തിടെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കർണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുകൊണ്ടായിരിക്കും പുതിയ വന്ദേഭാരത് സർവീസ്. ചെന്നൈയിൽ നിന്ന് ബെം​ഗളൂരുവിലേക്കും ബെം​ഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും വരുന്ന രീതിലായിലാവും വന്ദേഭാരത് സർവീസ് ശൃംഖല ഉണ്ടാവുക.

മൂന്ന് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് കൊണ്ട് എട്ട് സർവീസുകൾ നടത്താനാണ് ദക്ഷിണ റെയിൽവേ ഉദ്ദേശിക്കുന്നത്. ചെന്നൈ-ബെ​ഗളൂരു , ബെം​ഗളൂരു-എറണാകുളം സൗത്ത് എന്നിങ്ങനെ ആകെ എട്ട് സർവീസുകൾ‌ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. വാരാന്ത്യങ്ങളിലെ തിരക്ക് ഒഴിവാക്കുന്നത് ലക്ഷ്യമിട്ടാണ് പുതിയ സർവീസ് ആരംഭിക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+