വന്ദേഭാരത് കാസർഗോഡേക്ക് വരെ നീട്ടി, കൂടുതൽ സർവ്വീസ് അനുവദിക്കുമെന്ന്; റെയിൽവേ മന്ത്രി അശ്വിനി
വന്ദേഭാരത് എക്സ്പ്രസ് കാസർഗോഡേക്ക് വരെ നീട്ടിയതായി റെയിൽവ മന്ത്രി അശ്വിനി വൈഷ്ണവ് വാർത്താസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. നേരത്തേ തിരുവനന്തപുരത്ത് നിന്ന് കണ്ണൂർ വരെയായിരുന്നു ട്രെയിൻ അനുവദിച്ചത്. കാസർഗോഡിനെ ഒഴിവാക്കിയതിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ പുതിയ പ്രഖ്യാപനം. അതേസമയം കേന്ദ്ര മന്ത്രി വി മുരളീധരന്റെ അഭ്യർത്ഥനയെ തുടർന്നാണ് സർവ്വീസ് നീട്ടിയതെന്ന് മന്ത്രി പറഞ്ഞു.
രണ്ട് ഘട്ടങ്ങളിലായി ട്രാക്കുകൾ പരിഷ്കരിക്കാനുള്ള നടപടികൾ കൈക്കൊള്ളും. ഒന്നര വർഷത്തിനുള്ളിൽ ആദ്യ ഘട്ടം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന് ശേഷം ട്രെയിൻ സ്പീഡ് 110 കമി വേഗതിയിൽ ഓടിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടം പൂർത്തിയാക്കാൻ മൂന്നര വർഷം എടുക്കും. ട്രാക്കുകളുടെ വളവുകൾ നികത്തുന്നത് അടക്കമുള്ള പ്രവൃത്തികളായിരിക്കും ഈ ഘട്ടത്തിൽ പൂർത്തീകരിക്കുക. രണ്ടാം ഘട്ടം പൂർത്തിയാക്കുന്നതോടെ 130 കിമി വേഗതയിൽ ട്രെയിൻ ഓടിക്കാൻ സാധിക്കും', മന്ത്രി വ്യക്തമാക്കി.

വളവുകൾ നികത്തണമെങ്കിൽ സ്ഥലമേറ്റെടുക്കൽ നടപടി പൂർത്തിയാക്കേണ്ടതുണ്ട്. കേരളത്തിൽ 600 ഓളം വളവുകൾ ഉണ്ട്, ഇതിൽ തന്നെ കൂടുതലും പടിഞ്ഞാറൻ ജില്ലകളിലാണ്', മന്ത്രി പറഞ്ഞു. പരിശീലന ഓട്ടത്തിനിടയിൽ ട്രെയിനിന്റെ ശരാശരി വേഗത എന്നത് 70 കിമിയായിരുന്നു. എന്നാൽ വടക്കൻ ജില്ലകളിൽ 110 കിമി വേഗതയിലാണ് ട്രെയിൻ യാക്ര നടത്തിയതെന്ന് ലോക്കോ പൈലറ്റ് വ്യക്തമാക്കിയിരുന്നു.
അതേസമയം ഭാവിയിൽ ട്രയിനിന്റെ വേഗത മണിക്കൂറിൽ 160 കിമി ആക്കാനുളള ശ്രമങ്ങൾ നടത്തുമെന്ന് മന്ത്രി പറഞ്ഞു. അതേസമയം അത് യാഥാർത്ഥ്യമാക്കുകയെന്നത് ശ്രമകരമായ കാര്യമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ കേരളത്തിൽ ഒരു വന്ദേഭാരത് ട്രെയിൻ മാത്രമാണ് സർവ്വീസ് നടത്തുന്നത്. എന്നാൽ ഭാവിയിൽ സംസ്ഥാനത്ത് കൂടുതൽ ട്രെയിനുകൾ അനുവദിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളും മെട്രോ ട്രെയിനുകളും ഭാവിയിൽ നടപ്പാക്കുമെന്നും മന്രി പറഞ്ഞു.
500 കിലോമീറ്ററിലധികം ദൂരത്തേക്കാണ് സ്ലീപ്പർ ട്രെയിനുകൾ അനുയോജ്യം, കൂടാതെ 200 കിലോമീറ്റർ പരിധിയിലുള്ള നഗരങ്ങളിലാണ് മെട്രോ ട്രെയിനുകൾ സർവ്വീസ് നടത്തുന്നത്.
സംസ്ഥാനത്തെ ആദ്യ വന്ദേഭാരത് സർവ്വീസ് ഏപ്രിൽ 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുക. തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.10 നാണ് ട്രെയിൻ യാത്ര ആരംഭിക്കുക. ഉച്ചയ്ക്ക് 12.20 ഓടെ ട്രെയിൻ കണ്ണൂർ എത്തും.502 കിമി യാത്ര ചെയ്യാൻ 7 മണിക്കൂറും 10 മിനിറ്റുമാണ് ട്രെയിൻ എടുക്കുന്ന സമയം.












Click it and Unblock the Notifications