വാണിമേൽ നാടിന് മഹിമ പറയാം; ഇത് ഡോ: മേരി പ്രസീന

  • Posted By:
Subscribe to Oneindia Malayalam

നാദാപുരം : വാണിമേൽ നാടിന് മഹിമ പറയാൻ പാകത്തിൽ ഇതാ ഒരു നേട്ടവുമായി ഡോ: മേരി പ്രസീന .ഫിലിപ്പൈസിന്റെ തലസ്ഥാനമായ മനില യിലെ വളരെ പ്രശസ്തമായ ദേ ലാ സാലെ യൂണിവേഴ്സിറ്റിയിൽ നിന്നും ഇക്കഴിഞ്ഞ ദിവസം "കൗൺസിലിങ് സൈക്കോളജി"യിൽ ഡോക്ടറേറ്റ് നേടി.ഈ നാട്ടിന്‍ പുറത്തുകാരി .

കൂട്ടുകൂടാൻ പുസ്തക ചങ്ങാതി; പദ്ധതിക്കായി നവ വരന്റെ പുസ്തക സമ്മാനം

വാണിമേൽന്റെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലമായ വിലങ്ങാട്, നെട്ടേൽ ബേബിയുടെയും മേരിയുടെയും നാല് മക്കളിൽ ഇളയവൾ .സ്കൂൾ പഠന കാലത്ത് തന്നെ ദൈവത്തോട് അടുത്ത് നിൽക്കാനും ,അവശരോട് കരുണ കാണിക്കാനും ആഗ്രഹിച്ച അപൂർവ്വം മനസ്സുകളിൽ ഒരാള്‍ .

vilangad

അടുത്തവരിൽ നിന്ന് പോലും എതിർപ്പുകളും ഉണ്ടായിട്ടും തന്റെ ദൗത്യം അവശരായ ജനങ്ങൾക്കൊപ്പം തന്നെ ആയിരിക്കണം എന്ന ഉറച്ച തീരുമാനം .പിന്നെ അവർക്ക് അറിവ് പകരണമെന്നുമുള്ള പ്രതിജ്ഞ യാഥാർഥ്യമാക്കിയ ഇൗ സഹോദരി ഇന്ന് ലോകം അഭിമാനിക്കുന്ന നേട്ടത്തിന് ഉടമയായി .

vilagad2

തന്റെ ചുറ്റുള്ളവർക്ക്‌ കൂടുതൽ അറിവ് പകരാൻ , അവരുടെ പ്രയാസങ്ങൾ മനസ്സിലാക്കാൻ സൈക്കോളജിയിൽ തന്നെ ഉന്നത വിജയം കൈവരിച്ച വാണിമേൽ ന്റെ മറ്റൊരു പുത്രി ഡോ:മേരി പ്രസീനക്ക് നാടിന്‍റെ അഭിനന്ദനങൾ പ്രവഹിക്കുകയാണ് .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Vanimel's glory; Dr; Mary Praseena

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്