കൂട്ടുകൂടാൻ പുസ്തക ചങ്ങാതി; പദ്ധതിക്കായി നവ വരന്റെ പുസ്തക സമ്മാനം

  • Posted By:
Subscribe to Oneindia Malayalam

കുറ്റ്യാടി : ഓടിച്ചാടാനും സ്കൂളിൽ പോകാനും കഴിയാതെ ശാരീരിക മാനസിക പരിമിതികൾ നേരിടുന്ന ഭിന്നശേഷിക്കാരായ കുട്ടികൾക്കായി കുന്നുമ്മൽ ബി.ആർ.സി. നടപ്പിലാക്കുന്ന "കൂട്ടുകൂടാൻ പുസ്തക ചങ്ങാതി " പദ്ധതിയിലേയ്ക്ക് പുസ്തകങ്ങൾ സംഭാവന നൽകി നവ വരൻ മാതൃകയായി.

ഭീകരാക്രമണത്തെ അപലപിച്ച് ട്രംപ്, ഭീകരരെ തുടച്ചു നീക്കും, ഈജിപ്തിന് വാഗ്ദാനവുമായി അമേരിക്ക

വേദിക വായനശാല പ്രവർത്തകൻ താഴത്തിടത്തിൽ ലിജിനാണ് തന്റെ വിവാഹ തലെ ദിവസം ഭിന്നശേഷിക്കാരായ കുട്ടികളുടെ വീട്ടിൽ ലൈബ്രററി ഒരുക്കുന്ന പദ്ധതിയിൽ പുസ്തക കിറ്റ് നൽകി പങ്കാളിയായത്.

pusthakachangathi

സന്നദ്ധ സംഘടനകളുടെയും സുമനസുകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.പദ്ധതി പ്രകാരം കുന്നുമ്മൽ ഉപജില്ലയിലെ ഭിന്നശേഷിക്കാരായ പതിനാല് കുട്ടികളുടെ വീട്ടിൽ ഇത്തരത്തിൽ പുസ്തകങ്ങളും പുസ്തകം സൂക്ഷിക്കാനുള്ള ഷെൽഫും ഒരുക്കും.

കുട്ടികൾക്ക് നൽകാനായി കൂടുതൽ പുസ്തകങ്ങൾ സന്നദ്ധ സംഘടനകളും, സുമനസുകളും, പുസ്തകസ് നേഹികളും സംഭാവന നൽകുമെന്ന പ്രതീക്ഷയിലാണ് ബി.ആർ.സി.പ്രവർത്തകർ.ലിജിനിൽ നിന്നും ബ്ലോക്ക് പ്രോ ഗ്രാം ഓഫീസർ കെ.വി.വിനോദൻ പുസ്തക കിറ്റ് സ്വീകരിച്ചു.കോഡിനേറ്റർ കെ.സതീശൻ, എസ്.ജെ.സജീവ് കുമാർ, പി.പി.ആദിത്ത്, വി.എൻ.രജിഷ, പി.പി.നാരായണകുറുപ്പ് ,ടി.ലീല, പി.കെ.പ്രേംദാസ് ,ടി.സുരേഷ് ബാബു, വി നില ദിനേശ്, കെ.വി.സുധ, പി.പി.ദിനേശൻ, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
New Groom became role model by donating books to ''kootukoodan pusthaka changathi''

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്