കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വരയ്ക്കല്‍ ശംസുല്‍ ഉലമാ ഉറൂസിന് തുടക്കം

  • By Desk
Google Oneindia Malayalam News

കോഴിക്കോട്: ശൈഖുനാ ശംസുല്‍ ഉലമാ 22-ാം ഉറൂസിന് പുതിയങ്ങാടി വരയ്ക്കല്‍ മഖാമില്‍ തുടക്കം. വൈകിട്ട് 4 മണിക്ക് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന സമ്മേളനം സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. മണ്‍മറഞ്ഞ മഹാത്മാക്കളെ അനുസ്മരിക്കുകയും അവരുടെ അപദാനങ്ങള്‍ പ്രകീര്‍ത്തിക്കുകയും ചെയ്യല്‍ സച്ചരിതരായ പൂര്‍വ്വസൂരികളുടെ മാതൃകയാണെും ആ മാതൃകയാണ് ഇന്ന് സുന്നികള്‍ പിന്തുടര്‍ന്ന് വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുലാം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ പഠനത്തില്‍ മിടുക്കര്‍: സ്വഭാവത്തിലും ആരെയും ആകര്‍ഷിക്കും!!
എന്‍.അബ്ദുള്ള മുസ്‌ല്യാര്‍ അധ്യക്ഷനായി. ശുഐബ് ഹൈതമി പ്രഭാഷണം നടത്തി. ചേലക്കാട് മുഹമ്മദ് മുസ്‌ല്യാര്‍, ഇ.കെ.അബൂബക്കര്‍ മുസ്‌ല്യാര്‍, ആര്‍.വി.കുട്ടിഹസ്സന്‍ ദാരിമി, മുഹമ്മദലി ദാരിമി, അബ്ദുല്‍ കരീം ദാരിമി, പി. മാമുക്കോയ ഹാജി, എസ്.വി. ഹസന്‍ കോയ, മുസ്തഫ എളമ്പാറ, അബുഹാജി, പി.കെ.മാനു സാഹിബ് തുടങ്ങിയവര്‍ സംബന്ധിച്ചു. എ.വി.അബ്ദുറഹ്മാന്‍ മുസ്‌ല്യാര്‍ സ്വാഗതവും ശഫീഖ് ദാരിമി നന്ദിയും പറഞ്ഞു.

shamsululamaurusmubarakvarakkalmakkam

ശനിയാഴ്ച രാത്രി 7 മണിക്ക് സിംസാറുല്‍ ഹഖ് ഹുദവി പ്രഭാഷണം നടത്തും. സയ്യിദ് ഹംസ ബാഫഖി തങ്ങള്‍ അധ്യക്ഷനാകും. കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അബ്ദുല്‍ ജലീല്‍ ഫൈസി, മരക്കാര്‍ ഹാജി, പി.പി.അന്ത്രു ഹാജി, പാലത്തായി മൊയ്തു ഹാജി, അബദുല്ലത്വീഫ് ഹൈതമി, അബ്ദുല്‍ കരീം ദാരിമി തുടങ്ങിയവര്‍ സംബന്ധിക്കും. ഉറൂസ് 24 ന് സമാപിക്കും.

English summary
Varakkal Shasul Ulama Uroos started
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X