Get Updates
Get notified of breaking news, exclusive insights, and must-see stories!

Vattiyoorkavu Election Result: വട്ടിയൂർക്കാവ് തിരഞ്ഞെടുപ്പ് ഫലം; മുരളീധരൻ ജയിച്ചു, പ്രശാന്ത് പൊരുതിവീണു

തിരുവനന്തപുരം: കടുത്ത മത്സരത്തിന് സാക്ഷ്യം വഹിച്ച വട്ടിയൂർക്കാവ് മണ്ഡലത്തിൽ വിജയക്കൊടി പാറിച്ചിരിക്കുകയാണ് കെ മുരളീധരൻ. തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കെ മുരളീധരൻ 2796 വോട്ടുകൾക്കാണ് ജയിച്ചത്. പ്രമുഖ നേതാക്കൾ മത്സര രംഗത്തുള്ള ഈ തിരഞ്ഞെടുപ്പിൽ ആദ്യഘത്തിൽ മുരളീധരനാണ് ലീഡ് ഉണ്ടായിരുന്നതെങ്കിൽ പിന്നീട് അത് പ്രശാന്ത് പിടിച്ചെടുത്തെങ്കിലും അവസാനം ജയം ഉറപ്പിക്കുകയായിരുന്നു.

മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ കെ മുരളീധരൻ, സിപിഎമ്മിന്റെ നിലവിലെ എംഎൽഎ അഡ്വ. വികെ പ്രശാന്ത്, ബിജെപി സ്ഥാനാർത്ഥി ആർ ശ്രീലേഖ എന്നിവർ മത്സര രംഗത്തുള്ള ഇവിടം ഏറ്റവും ശ്രദ്ധേയമായിരുന്നു. ഇത്തവണ വട്ടിയൂർക്കാവിൽ ആകെ എട്ട് സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. യുഡിഎഫ് തരംഗത്തിന് ഇടയിലും മുരളീധരൻ തോൽക്കുമോ എന്ന ചോദ്യം ഉയർന്നെങ്കിലും അതിനെയെല്ലാം കാറ്റിൽപറത്തിയിരുന്നു.

vattiyoorkavu election result

മുൻകാല തിരഞ്ഞെടുപ്പ് ഫലങ്ങളും രാഷ്ട്രീയമാറ്റങ്ങളും

വട്ടിയൂർക്കാവ് മണ്ഡലം മുൻപ് കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിനും സിപിഐ(എം) നേതൃത്വത്തിലുള്ള എൽഡിഎഫിനും മാറിമാറി വിജയങ്ങൾ നൽകിയിട്ടുണ്ട്. 2021-ൽ സിപിഐ(എം) സ്ഥാനാർത്ഥി അഡ്വ. വികെ പ്രശാന്ത് 21,515 വോട്ടുകൾക്ക് വിജയിച്ചിരുന്നു. ആകെയുള്ള വോട്ടുകളുടെ 44.68 ശതമാനം അന്ന് നേടിയത് ഇടതുപക്ഷത്തിന് വലിയ പിന്തുണയുണ്ടായിരുന്നതിന്റെ സൂചന നൽകുന്നു.

2016-ൽ കോൺഗ്രസ് നേതാവ് കെ മുരളീധരനായിരുന്നു ഇവിടെ വിജയിച്ചത്. 7622 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയം നേടിയ മുരളീധരൻ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന് 37.43 ശതമാനം വോട്ട് വിഹിതവും നേടിക്കൊടുത്തു. 2011-ലും കെ മുരളീധരൻ തന്നെയായിരുന്നു ഈ മണ്ഡലത്തിൽ വിജയിച്ചത്. അന്ന് 16,167 വോട്ടിന്റെ വലിയ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം 50.19 ശതമാനം വോട്ടും നേടി.

വോട്ടർ പങ്കാളിത്തവും ജനസംഖ്യാപരമായ വിവരങ്ങളും

അതേസമയം, 2026 ലെ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ മികച്ച വോട്ടർ പങ്കാളിത്തമുണ്ടായി. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം, ഏകദേശം 80.92 ശതമാനം പേർ വോട്ട് രേഖപ്പെടുത്തി. 2021-ൽ ഇത് 64.15 ശതമാനവും, 2016-ൽ 70.25 ശതമാനവും, 2011-ൽ 64.24 ശതമാനവുമായിരുന്നു. അവിടെയാണ് കുത്തനെ വർധന ഉണ്ടായത്.

കേരളത്തിലെ പൊതു മണ്ഡലങ്ങളിലൊന്നായ വട്ടിയൂർക്കാവ് എല്ലാവരും ഒരുപോലെ ഉറ്റുനോക്കുന്ന മത്സരമാണ്. തിരുവനന്തപുരം ജില്ലയുടെ ഭാഗമായ ഈ മണ്ഡലം ഏകദേശം 36 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിൽ വ്യാപിച്ചുകിടക്കുന്നു. ഇവിടെ സാക്ഷരതാ നിരക്ക് 92.66 ശതമാനമാണ്. അവസാന ഫലം അറിയാൻ ഇനിയും കാത്തിരിക്കേണ്ടതുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+