വാവ സുരേഷ് പറക്കും സ്വീഡനിലേക്ക്, രാജവെമ്പാലയെ പിടിക്കണം: പ്രത്യേക വിമാനം വരും, വൈറ്റ് ഹൗസ് ഇടപെടലും
ചില വിമർശനങ്ങളൊക്കെയുണ്ടെങ്കിലും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് പാമ്പ് പിടുത്തക്കരാനായ വാവാ സുരേഷ്. ശാസ്ത്രീയപരമല്ലാത്ത പാമ്പ് പിടുത്തത്തിന്റെ പേരിലായിരുന്നു അദ്ദേഹത്തിനെതിരായ വിമർശനങ്ങളില്‍ അധികവും. ഇത് ഉള്‍ക്കൊണ്ട് കൊണ്ട് തന്നെ അദ്ദേഹം അടുത്തിടെ ശാസ്ത്രീയമായ രീതിയിലുള്ള പാമ്പ് പിടുത്തത്തിലേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്.
കൌമുദി ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സ്നേക്ക് മാസ്റ്റർ എന്ന് പരിപാടിയിലുടെ മലയാളികള്‍ക്ക് മാത്രമല്ല, അന്തർദേശിയ തലത്തിലും വാവാ സുരേഷിനെ ഇപ്പോള്‍ പ്രശസ്തനാക്കിയിരിക്കുയാണ്. ഈ പ്രശസ്തിയാണ് ഇദ്ദേഹത്തിന് ഇപ്പോള്‍ സ്വീഡനിലേക്കുള്ള യാത്രക്ക് വഴിയൊരുക്കിയിരിക്കുന്നതും.

വാവാ സുരേഷിനെ കൊണ്ടുപോകാനായി സ്വീഡനില്‍ നിന്നുള്ള പ്രത്യേക വിമാനം ഏത് നിമിഷവും തിരുവനന്തപുരം വിമാനത്താവളത്തിലെത്തുമെന്നാണ് കേരള കൗമുദി റിപ്പോർട്ട് ചെയ്യുന്നത്. സ്വീഡനിലെ സ്റ്റോക്ക് ഹോമിലെ മൃഗശാലയില്‍ നിന്നും പുറത്ത് ചാടിയ രാജവെമ്പാലയെ പിടികൂടലാണ് വാവാ സുരേഷിന്റെ ജോലി.

സ്റ്റോക്ക് ഹോമിലേക്ക് പുറപ്പെടാനുള്ള സ്വീഡന്‍ സർക്കാർ പ്രതിനിധിയുടെ ഫോണ്‍കോള്‍ വാവ സുരേഷിന് വരുമെന്നും തയ്യാറായിരിക്കണമെന്നുമുള്ള സന്ദേശം ഇന്നലയാണ് വാവാ സുരേഷിന് ലഭിച്ചത്. അമേരിക്കയുടെ വൈറ്റ് ഹൌസില്‍ നിന്നുമാണ് ഈ സന്ദേശം എത്തിയതെന്നാണ് ഏറെ ശ്രദ്ധേയും.

വാവ സുരേഷ് കേരളീയനായതിനാൽ സ്വീഡനിലെ ഉന്നത ഉദ്യോഗസ്ഥൻ അദ്ദേഹത്തിന്റെ സുഹൃത്തായ വൈറ്റ് ഹൗസിലെ മലയാളി ഉദ്യോഗസ്ഥനുമായി ഫോണിൽ വിവരം തിരക്കുകയായിരുന്നുവെന്നാണ് കൌമുദി റിപ്പോർട്ട് ചെയ്യുന്നത്. വാവയുടെ പാമ്പ് പിടിത്ത വീഡിയോകൾ നേരത്തെ കൗമുദി യുട്യൂബിലൂടെ കണ്ടിട്ടുള്ള ഉദ്യോഗസ്ഥൻ കേരളകൗമുദി ഡെപ്യൂട്ടി എഡിറ്റർ എസി റജിയെ വിളിക്കുകയും ചെയ്തിട്ടുണ്ട്.
Richest actors: ഏഷ്യയിലെ ഏറ്റവും കോടീശ്വരന്മാർ നടന്മാരില്‍ നാലുപേരും ഇന്ത്യക്കാർ: അറിയുമോ ഈ പട്ടിക

എസി റജിയില്‍ നിന്നുമാണ് ഇദ്ദേഹം വാവ സുരേഷിന്റെ നമ്പർ വാങ്ങുന്നത്. പിന്നീട് ഇദ്ദേഹമാണ് വാവ സുരേഷിനെ വിളിച്ച് കാര്യം പറയുന്നതും തയ്യാറായി നില്‍ക്കാന്‍ നിർദേശിക്കുന്നത്. സ്വീഡനിലെ ഏറ്റവും ജനസാന്ദ്രതയേറിയ പ്രദേശമാണ് സ്റ്റോക്ക് ഹോം. രാജ്യത്തിന്റെ ജനസംഖ്യയിലെ 22 ശതമാനവും ഇവിടെയാണ് വസിക്കുന്നത്.

ഇവിടുത്തെ മൃഗശാലയില്‍ നിന്നും പുറത്ത് കടന്ന രാജവെമ്പാലകള്‍ ജനവാസ കേന്ദ്രത്തിലേക്ക് എത്തിയിരിക്കാമെന്നാണ് നിഗമനം. തണുപ്പുകാലം തുടങ്ങിയതിനാൽ പാമ്പിനെ പിടിക്കുക പ്രയാസമാണ്. ഇതോടെ ജനങ്ങളും പരിഭ്രാന്തിയിലായി. ഇതോടെയാണ് ഒരു വിദഗ്ധനെ തന്നെ പാമ്പുകളെ പിടിക്കാന്‍ എത്തിക്കാന്‍ മൃഗശാല അധികൃതർ തീരുമാനിച്ചത്.

ഇതേ തുടർന്ന് ഉന്നത ഉദ്യോഗസ്ഥർ രാജവെമ്പാലയെ പിടികൂടുന്നവരില്‍ വിദഗ്ധരായ ആളുകളെ കുറിച്ച് ഇന്റർനെറ്റില്‍ തിരയുമ്പോഴാണ് വാവ സുരേഷിനെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്. വാവയെക്കുറിച്ചുള്ള കൂടുതല്‍ അന്വേഷിച്ചപ്പോള്‍ കൗമുദി ടി വിയുടെ യുട്യൂബ് ചാനലിൽ വാവയുടെ പാമ്പുപിടിത്ത ദൃശ്യങ്ങൾ കണ്ടതോടെ മതിപ്പേറുകയായിരുന്നു. അതേസമയം വാവാ സുരേഷിന് പുറമെ യൂറോപ്പുകാരന്‍ തന്നെയായ മറ്റൊരു പാമ്പ് പിടുത്ത വിദഗ്ധന്റെ വിവരങ്ങള്‍ മൃഗശാല ഉദ്യോഗസ്ഥർ തേടിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications