Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്രയില്‍ മാത്രമല്ല കണ്ണൂരിലും ചെങ്കൊടി ഉയരും? സിപിഎമ്മിനെതിരെ പോരാടാന്‍ വയല്‍ക്കിളികള്‍

സിപിഎം വിരുദ്ധമല്ല തങ്ങളുടെ സമരമെന്ന് വയല്‍ക്കളികള്‍ പറയുന്നു

കണ്ണൂര്‍: മഹാരാഷ്ട്രയില്‍ കര്‍ഷക പ്രക്ഷോഭത്തെ മുന്നില്‍ നിന്ന് നയിച്ചവരാണ് സിപിഎം. അത് എത്രത്തോളം വിജയകരമായിരുന്നു എന്നും പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഈ പ്രക്ഷോഭം ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകരെ ഒന്നടങ്കം പ്രചോദിപ്പിക്കുന്നതാണ് കണ്ടുവരുന്നത്. എന്നാല്‍ കേരളത്തില്‍ സ്ഥിതി തീര്‍ത്തും വ്യത്യസ്തമാണ്. കണ്ണൂരിലെ കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ നടക്കുന്ന സമരത്തെ സിപിഎം സര്‍വ സന്നാഹവും ഉപയോഗിച്ച് തകര്‍ക്കുകയാണ്.

കഴിഞ്ഞ ദിവസം കീഴാറ്റൂരില്‍ സമരം ചെയ്യുന്ന വയല്‍ക്കളി പ്രവര്‍ത്തകരുടെ സമരപ്പന്തല്‍ പൊളിക്കുകയും തീയിടുകയും ചെയ്തിരുന്നു സിപിഎം പ്രവര്‍ത്തകര്‍. അവിടെയും നടന്നത് കര്‍ഷക സമരമായിരുന്നു. എന്നാല്‍ ഒരേ വിഷയത്തില്‍ സിപിഎം സ്വീകരിക്കുന്ന ഇരട്ടത്താപ്പ് വലിയ ചര്‍ച്ചയായിട്ടുണ്ട്. അതേസമയം വിട്ടുകൊടുക്കില്ല എന്നാണ് പ്രവര്‍ത്തകരുടെ നിലപാടെന്ന് വയല്‍ക്കിളികള്‍ സൂചിപ്പിക്കുന്നു.

സമരപ്പന്തല്‍ വീണ്ടും ഉയരും

സമരപ്പന്തല്‍ വീണ്ടും ഉയരും

സിപിഎം എത്ര ശ്രമിച്ചാലും വയല്‍ക്കിളി സമരത്തെ തകര്‍ക്കാന്‍ പറ്റില്ലെന്ന് പ്രവര്‍ത്തകര്‍ പറയുന്നു. അതേസമയം പ്രദേശത്താകെ വയല്‍ക്കിളി പ്രവര്‍ത്തകരെ കുറിച്ച് മോശം ഇമേജുണ്ടാക്കാന്‍ സിപിഎം ശ്രമിച്ച് വരുന്നുണ്ടെന്ന് ഇവര്‍ ബിജെപി, ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് വരെ ആരോപിക്കുന്നുണ്ട്. കണ്ണൂര്‍ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ ഇവരുടെ സമരത്തെ നേരത്തെ തന്നെ തള്ളിയിരുന്നു. എന്നാല്‍ സിപിഎം പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ച സമരപ്പന്തല്‍ പുന:സ്ഥാപിക്കുമെന്ന് വയല്‍ക്കിളികള്‍ പറഞ്ഞു. ഇതിനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്. ബഹുജന പിന്തുണയോടെ ഈ മാസം 25ന് സമപന്തല്‍ വീണ്ടും ഉയര്‍ത്തുമെന്നാണ് വയല്‍ക്കിളികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

പാര്‍ട്ടി വിരുദ്ധമല്ല

പാര്‍ട്ടി വിരുദ്ധമല്ല

സിപിഎം വിരുദ്ധമല്ല തങ്ങളുടെ സമരമെന്ന് വയല്‍ക്കളികള്‍ പറയുന്നു. ഇത് നിലനില്‍പ്പിന് വേണ്ടിയുള്ള പോരാട്ടമാണന്നും അവര്‍ വ്യക്തമാക്കി. നേരത്തെ ബൈപ്പാസ് റോഡിനായി കീഴാറ്റൂരുള്ള വയല്‍ ഏറ്റെടുക്കുന്നതിനെതിരെയാണ് വയല്‍ക്കിളികള്‍ സമരം ആരംഭിച്ചത്. ദേശീയ പാത നാലുവരിയാക്കുമ്പോള്‍ തളിപ്പറമ്പ് ടൗണില്‍ റോഡ് വീതികൂട്ടുന്നത് ഒഴിവാക്കാനാണ് കീഴാറ്റൂരില്‍ ബൈപ്പാസ് നിര്‍മിക്കുന്നത്. അതേസമയം ഇവരുടെ സമരം സിപിഎമ്മിന് കനത്ത തിരിച്ചടിയാണ്. കര്‍ഷകരെ രാജ്യമൊന്നാകെ സംരക്ഷിക്കുന്ന പാര്‍ട്ടിയെന്ന് അറിയപ്പെടുന്ന സിപിഎമ്മിന് തങ്ങള്‍ ഭരിക്കുന്ന സംസ്ഥാനത്ത് ഇത്തരമൊരു പ്രശ്‌നം നടക്കുന്നത് രാഷ്ട്രീയമായി തിരിച്ചടിയാകും. ബിജെപി ഇത് ഏറ്റെടുക്കുമോ എന്ന ഭയവും സിപിഎമ്മിനുണ്ട്.

സിപിഎമ്മിന്റെ അക്രമം

സിപിഎമ്മിന്റെ അക്രമം

വയല്‍ക്കിളി പ്രവര്‍ത്തകരുടെ ശ്രമം കണ്ണൂരില്‍ പാര്‍ട്ടിക്ക് തിരിച്ചടിയാവുമെന്ന് നേരത്തെ തന്നെ ജില്ലാ നേതൃത്വം വിലയിരുത്തിയിരുന്നു. അതുകൊണ്ട് സമരം എങ്ങനെയെങ്കിലും തകര്‍ക്കണമെന്ന് സിപിഎം ആഗ്രഹിച്ചിരുന്നു. എന്നാല്‍ സ്വന്തം പ്രവര്‍ത്തകര്‍ തന്നെ പാര്‍ട്ടി വിലക്കുകള്‍ ലംഘിച്ച് സമരത്തെ അനുകൂലിച്ചതോടെ പാര്‍ട്ടി ശരിക്കും കുടുങ്ങിയിരിക്കുകയാണ്. പി ജയരാജനാണ് ഇത് രാഷ്ട്രീയമായി ഏറെ ദോഷം ചെയ്യുക. സമരത്തെ അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാരിനും ഇത് തിരിച്ചടിയാണ്. നേരത്തെ വയല്‍ക്കിളി പ്രവര്‍ത്തകര്‍ അനിശ്ചികാല നിരാഹാരം തുടങ്ങിയപ്പോള്‍ ഇതിന് ബിജെപിയും സിപിഐയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. അപ്പോള്‍ തന്നെ സിപിഎം ജില്ലാ നേതൃത്വം ഈ വിഷയത്തെ ഗൗരവമായെടുത്ത് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇവര്‍ കര്‍ഷകരെ ചതിക്കുകയായിരുന്നു.

ചെങ്കൊടി ഉയരും

ചെങ്കൊടി ഉയരും

കീഴാറ്റൂരില്‍ സമരത്തിന് ആരു പിന്തുണ പ്രഖ്യാപിച്ചെത്തിയാലും സ്വീകരിക്കുമെന്നും എന്നാല്‍ ഇവിടെ ചെങ്കൊടി തന്നെ ഉയരുമെന്നും വയല്‍ക്കിളി പ്രവര്‍ത്തകര്‍. സിപിഎം ഉയര്‍ത്തുന്ന കടുത്ത ഭീഷണിയെ അതിജീവിച്ചാണ് തങ്ങള്‍ ഇവിടെ സമരം നടത്തുന്നതെന്ന് ഇവര്‍ പറയുന്നു. നേരത്തെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വയല്‍ക്കിളികളുടെ വനിതാ നേതാക്കളെയടക്കം ഭീഷണിപ്പെടുത്തിയിരുന്നു. ഇവരെ കൊന്നു കളയുമെന്നും ഭീഷണി മുഴക്കിയിരുന്നു. അതേസമയം ഇവിടെ അക്രമം നടത്തുന്നത് വയല്‍ക്കിളി പ്രവര്‍ത്തകരുടെ ഇടയില്‍ കയറിപ്പറ്റിയ ബിജെപി പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിക്കുന്നു. ഇവിടെ സമരം ചെയ്യാന്‍ വന്ന കര്‍ഷകരില്‍ പലരും ഭൂമി വിട്ടുനല്‍കിയെന്ന് പറഞ്ഞ് സമ്മതപത്രം നല്‍കിയതാണെന്നും സിപിഎം പറയുന്നു.

പോലീസ് കേസെടുത്തു

പോലീസ് കേസെടുത്തു

വയല്‍ക്കിളി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്ന് സമരപ്പന്തല്‍ കത്തിച്ച സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. 12 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. അതേസമയം ഇവര്‍ ശരിക്കും ക്രിമിനലുകളാണെന്ന് വയല്‍ക്കിളികള്‍ പറയുന്നു. ഇവര്‍ക്കെതിരെ കാര്യമായിട്ടുള്ള വകുപ്പുകള്‍ ചുമത്തുമോ എന്നറിയില്ല. സമരത്തില്‍ പങ്കെടുത്ത സിപിഎം നേതാക്കള്‍ക്കെതിരെ നേതൃത്വം നടപടി എടുത്ത് തുടങ്ങിയെന്നാണ് സൂചന. എന്നാല്‍ സമ്മതപത്രത്തില്‍ ഒപ്പിട്ടെന്ന സിപിഎമ്മിന്റെ വാദം പച്ചക്കള്ളമാണെന്ന് സമരസമിതി നേതാവ് സുരേഷ് കീഴാറ്റൂര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സമരസമിതി പ്രവര്‍ത്തകരെ കൊലപ്പെടുത്തി കലാപമുണ്ടാക്കാന്‍ ശ്രമമുണ്ടെന്ന സിപിഎമ്മിന്റെ ആരോപണത്തിലും പോലീസ് അന്വേഷണം നടത്തുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+