സിപിഎമ്മിനെതിരെ തലസ്ഥാനത്തേക്ക് വയല്‍ക്കിളികളുടെ ലോംഗ് മാര്‍ച്ച്, സര്‍ക്കാരിന് മുന്നറിയിപ്പ്!!
വയല്‍ക്കിളികള്‍ ലോംഗ് മാര്‍ച്ചിന് ഒരുങ്ങുന്നു
കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍നികത്തി ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികള്‍ നടത്തുന്ന സമരം ശക്തമാക്കുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വവും സര്‍ക്കാരും കീഴാറ്റൂര്‍ വിഷയത്തില്‍ പിടിവാശി തുടരുന്ന സാഹചര്യത്തിലാണ് വയല്‍ക്കിളികളുടെ തീരുമാനം. കേരളത്തിലെ സുപ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണ കീഴാറ്റൂര്‍ സമരസമിതിക്കുണ്ട്്. മഹാരാഷ്ട്രയില്‍ സിപിഎമ്മിന്റെ സംഘടനയായ അഖിലേന്ത്യാ കിസാന്‍ സഭ സംഘടിപ്പിച്ച ലോംഗ് മാര്‍ച്ച് കേരളത്തിലും നടത്താനാണ് സമരസമിതിയുടെ തീരുമാനം. തിരുവനന്തപുരത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്.
വയല്‍ക്കിളികളുടെ മാര്‍ച്ച് സിപിഎമ്മിനെ തീര്‍ത്തും സമ്മര്‍ദത്തിലാക്കുന്നുണ്ട്. എന്നാല്‍ വിഷയത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയും ഇല്ലെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ നേതൃത്വം പറയുന്നു. വികസന വിരുദ്ധരാണ് കീഴാറ്റൂരിലേതെന്ന വാദമാണ് സിപിഎം ഉയര്‍ത്തുന്നത്. ഈ ആരോപണങ്ങള്‍ക്ക് പുറമേ സാംസ്കാരിക പ്രവര്‍ത്തകരെ മുന്‍നിര്‍ത്തി വയല്‍ക്കിളികളെ തകര്‍ക്കാനും സിപിഎം ശ്രമിക്കുന്നുണ്ട്.

ലോംഗ് മാര്‍ച്ച്
സിപിഎമ്മിനെതിരെ സാധാരണ സമരം കൊണ്ട് കാര്യമില്ലെന്ന് വയല്‍ക്കിളികള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. വ്യത്യസ്തായ സമരരീതികള്‍ കൊണ്ടുവരണമെന്ന ആശയത്തില്‍ നിന്നാണ് ലോംഗ് മാര്‍ച്ച് എന്ന ആശയം വരുന്നത്. തിരുവനന്തപുരത്തേക്ക് ലോംഗ് മാര്‍ച്ച് നടത്താനായാല്‍ സര്‍ക്കാര്‍ സമ്മര്‍ദത്തിലാവുമെന്നും മാധ്യമശ്രദ്ധ നന്നായി ലഭിക്കുമെന്നും വയല്‍ക്കിളികള്‍ കണക്ക്കൂട്ടുന്നു. കീഴാറ്റൂര്‍ വിഷയത്തില്‍ വയല്‍ക്കളികള്‍ ഇന്ന് കണ്ണൂര്‍ പൊതുയോഗം നടത്തുന്നുണ്ട്. ഇതില്‍ സിപിഎം ഉന്നയിക്കുന്ന ആരോപണങ്ങളില്‍ സമരസമിതി മറുപടി നല്‍കും. അതേസമയം തങ്ങളുടെ സമരം എല്ലാവരും മാതൃകയാക്കി തുടങ്ങിയിട്ടുണ്ടെന്ന് സമരസമിതി വിലയിരുത്തി. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ ദേശീയപാതാ സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന ഏകപക്ഷീയമായ നടപടികള്‍ക്കെതിരെ നടക്കുന്ന സമരങ്ങള്‍ ഇതിന്റെ സൂചനയാണെന്നും വയല്‍ക്കിളികള്‍ പറയുന്നു. ഇത് കൂടി കണക്കിലെടുത്താണ് പുതിയ രീതി തുടങ്ങാന്‍ സമരസമിതി തീരുമാനിച്ചത്.

കോണ്‍ഗ്രസിന്റെ പിന്തുണ
കീഴാറ്റൂരില്‍ വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. ഇതിനായി സമരസമിതിക്കൊപ്പം അടുത്ത ദിവസം തന്നെ ചേര്‍ന്ന് പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന്റെ പിന്തുണ വലിയ ആത്മവിശ്വാസം വയല്‍ക്കിളികള്‍ നല്‍കിയിട്ടുണ്ട്. നേരത്തെ വയല്‍ക്കിളികള്‍ക്ക് പിന്തുണ നല്കുന്നതില് കോണ്‍ഗ്രസിനകത്ത് തന്നെ എതിര്‍പ്പുയര്‍ന്നിരുന്നു. ഐഎന്‍ടിയുസി പരസ്യമായി രംഗത്ത് വരികയും ചെയ്തിരുന്നു. എന്നാല്‍ ഇതിനെയെല്ലാം തള്ളിയ കെപിസിസി പ്രസിഡന്റ് എംഎം ഹസന് കീഴാറ്റൂര്‍ സമരത്തിന് പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ താല്പര്യങ്ങള് സംരക്ഷിക്കാനാണ് സിപിഎമ്മും സര്‍ക്കാരും സംരക്ഷിക്കുന്നതെന്നാണ് ഹസന് ആരോപിക്കുന്നത്. അതേസമയം മഹാരാഷ്ട്രയിലെ ലോംഗ് മാര്‍ച്ചില്‍ ബിജെപി സര്‍ക്കാര്‍ അടിയറവ് പറഞ്ഞതോടെ സിപിഎം നേതൃത്വത്തിലുള്ള സര്‍ക്കാരും തങ്ങളുടെ ലോംഗ് മാര്‍ച്ചില്‍ അടിയറവ് പറയുമെന്ന് വയല്‍ക്കിളികള്‍ കണക്ക് കൂട്ടുന്നുണ്ട്.

രാഷ്ട്രീയമായി നേരിടും
സമരത്തിന് സിപിഐ പിന്തുണ പ്രഖ്യാപിച്ചതോടെയാണ് വയല്‍ക്കിളികളെ രാഷ്ട്രീയമായി നേരിടാന്‍ സിപിഎം ഒരുങ്ങിയത്. സാമൂഹ്യ-സാംസ്കാരിക പ്രവര്‍ത്തകരെ വെച്ച് സമരത്തിന്റെ പ്രാധാന്യം ഇല്ലാതാക്കാനാണ് ഇപ്പോള്‍ സിപിഎമ്മിന്റെ ശ്രമം. ബിജെപി ബന്ധവും ഇക്കാര്യത്തില്‍ വയല്‍ക്കിളികള്‍ക്കെതിരെ സിപിഎം ആരോപിക്കുന്നുണ്ട്. അതേസമയം ബിജെപി നടത്തിയ കര്‍ഷകരക്ഷാ മാര്‍ച്ചിന്റെ ഭാഗമായതിലും വേദി പങ്കിട്ടതിലും ജാഗ്രതക്കുറവുണ്ടായതായി വയല്‍ക്കിളികള്‍ പറയുന്നു. സമരത്തെ ബിജെപി ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയും വയല്‍ക്കിളികള്‍ പറയുന്നു. സമരം സിപിഎമ്മിനെതിരെയല്ലെന്നു ജനവിരുദ്ധ പ്രവര്ത്തനങ്ങള്ക്കെതിരാണെന്നും വയല്‍ക്കിളികള്‍ പറയുന്നു. എന്നാല്‍ ബിജെപി ഇത് സിപിഎം വിരുദ്ധതയ്ക്കായി ഉപയോഗിക്കുന്നുവെന്നാണ് വിലയിരുത്തല്‍. അതേസമയം ലോംഗ് മാര്‍ച്ചിനെ ആശങ്കയോടെയാണ് സിപിഎം കാണുന്നത്. കര്‍ഷകരെ സംരക്ഷിക്കുന്ന ലേബലുള്ള പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനത്തില്‍ തന്നെ ലോംഗ് മാര്‍ച്ച് നടന്നാല്‍ അത് പാര്‍ട്ടിക്ക് ക്ഷീണമാകുമെന്ന് സിപിഎം വിലയിരുത്തുന്നു. ഒപ്പം ദേശീയതലത്തില്‍ ശ്രദ്ധ നേടുകയും ചെയ്യും.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications