കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്കാരുടെ കാര്യം നോക്കാനല്ല ആരിഫ് ഖാനെ ഗവര്‍ണര്‍ ആക്കിയത്; രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍

Google Oneindia Malayalam News

കൊച്ചി: ഗവര്‍ണര്‍ ആരിഫ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി വിഡി സതീശന്‍ എംഎല്‍എ. ബിജെപിയുടെ കാര്യങ്ങള്‍ നോക്കാനല്ല ആരിഫ് ഖാനെ കേരള ഗവര്‍ണര്‍ ആക്കിയത്. ഭരണ ഘടന പദവി വഹിക്കുന്ന ഗവര്‍ണര്‍ക്ക് അഭിപ്രായം പ്രകടിപ്പിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഉണ്ടെന്നും വിഡി സതീശന്‍ എംഎല്‍എ പറഞ്ഞു.

ഗവര്‍ണര്‍ പദവിയുടെ പ്രിവിലേജിലാണ് അദ്ദേഹം ചോദ്യം ചെയ്യപെടാന്‍ പാടില്ലെന്ന് പറയുന്നത്. എന്നാല്‍ ഗവര്‍ണര്‍ രാഷ്ട്രീയം പറഞ്ഞാല്‍ അത് ചോദ്യം ചെയ്യപ്പെടും. ഗവര്‍ണര്‍ക്കുള്ള നിയന്ത്രങ്ങളുടെ പരിധി എന്തെന്ന് അദ്ദേഹം മനസിലാക്കണം, സതീശന്‍ പറഞ്ഞു. നിലവിലെ അഭിപ്രായ പ്രകടനത്തിലൂടെ ഗവര്‍ണര്‍ ഭരണ ഘടന പദവിയെ കളങ്കപ്പെടുത്തിയെന്നും വിഡി സതീശന്‍ പറഞ്ഞു.

 vdsatheesan-

ഗവര്‍ണര്‍ക്കെതിരെ തൃശ്ശൂര്‍ എംപി ടിഎന്‍ പ്രതാപനും രംഗത്തെത്തി. ഗവര്‍ണര്‍ പദവി രാജിവെച്ച് ആരിഫ് മുഹമ്മദ് ഖാന്‍ സംസ്ഥാന ബിജെപി അധ്യക്ഷ പദം ഏറ്റെടുക്കുന്നതാവും ഉചിതമെന്ന് പ്രതാപന്‍ പറഞ്ഞു. ആരിഫ് ഖാന്‍ ഗവര്‍ണര്‍ പദവിയുടെ വിശുദ്ധി നഷ്ടപ്പെടുത്തുകയാണ്. ഭരണഘടന പദവിയില്‍ ഇരിക്കുന്നയാള്‍ വിശ്വാസവും മര്യാദയും ലംഘിക്കരുത്. ആരിഫ് ഖാനെതിരെ രാഷ്ട്രപതിക്ക് കത്ത് നല്‍കിയിട്ടുണ്ടെന്നും ടിഎന്‍ പ്രതാപന്‍ പറഞ്ഞു.

#IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി#IndiaSupportsCAA; പൗരത്വ ഭേദഗതിയില്‍ ദേശീയ പ്രചാരണത്തിന് തുടക്കം കുറിച്ച് നരേന്ദ്ര മോദി

ഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യംഉമ്മന്‍ചാണ്ടിയുടെ എ ഗ്രൂപ്പ് പിടിച്ചെടുക്കാന്‍ മുല്ലപ്പള്ളിയുടെ നീക്കം; മാറുന്ന ഗ്രൂപ്പ് സമവാക്യം

അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു; ആദിത്യ താക്കറെയും മന്ത്രിസഭയില്‍

English summary
VD Satheesan and TN Prathapan against governor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X