വിഡി സതീശൻ തന്നെ മുഖ്യമന്ത്രിയായി വരണം; തരൂരും ചെന്നിത്തലയും ഒക്കെ പിന്നിൽ, കനഗോലു സർവേ
തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഏത് വിധേനയും ഇടത് മുന്നണിയെ താഴെയിറക്കി ഭരണം പിടിക്കാൻ ഒരുങ്ങുകയാണ് കോൺഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫ്. അതിന്റെ ഭാഗമായി പുതുയുഗ യാത്ര സംഘടിപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശനും മറ്റ് യുഡിഎഫ് നേതാക്കളും. അതിനിടയിൽ നിർണായകമായ ഒരു സർവേയുടെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കോണ്‍ഗ്രസിലെ മറ്റു മുതിർന്ന നേതാക്കളേക്കാള്‍ വളരെ മുന്നിലാണെന്നാണ് ഈ സർവേ ഫലം ഇപ്പോൾ വ്യക്തമാക്കുന്നത്. പ്രമുഖ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലു നടത്തിയ മൂന്നാമത്തെ സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. നിലവിൽ കോൺഗ്രസിൽ സ്‌റ്റാർ ക്യാമ്പയിനർ ഇമേജ് കൂടി ഉള്ളയാളാണ് വിഡി സതീശൻ എന്നതാണ് പ്രധാന കാര്യം.

സർക്കാരിനെ പല്ലും നഖവും ഉപയോഗിച്ചു നിരന്തരം ആക്രമിക്കുന്ന ശൈലിയിലൂടെയാണ് കഴിഞ്ഞ കുറച്ച് കാലമായി പ്രതിപക്ഷത്തിന്റെ ഒന്നാകെ മുഖമായി വിഡി സതീശൻ ഉയർന്നുവന്നിരുന്നു. അതിനിടയിലാണ് കനഗോലു നടത്തിയ നിർണായക സർവേയിലും വിഡിക്ക് ഈ മേധാവിത്തം പുലർത്താൻ സാധിക്കുന്നത്. രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍, ശശി തരൂര്‍ തുടങ്ങിയവരെക്കാൾ ജനസമ്മതി വിഡി സതീശനാണെന്ന് സർവേ പറയുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് അധികാരം ലഭിച്ചാല്‍ വിഡി സതീശന്‍ മുഖ്യമന്ത്രിയാകണമെന്നാണ് ജനങ്ങളുടെ താല്‍പ്പര്യമെന്ന് സര്‍വേ പറയുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയം, ഇഷ്‌ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആര്, ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളെക്കുറിച്ചുള്ള 12 ചോദ്യങ്ങള്‍ സര്‍വേയില്‍ ഉള്‍പ്പെടുത്തിയിരുന്നു. അതിൽ നിന്നാണ് ഇത്തരത്തിൽ ഒരു നിഗമനത്തിലേക്ക് അവർ എത്തിയത്.
ഇപ്പോഴത്തെ സർക്കാരിന്റെ പോരായ്‌മകളും അത് കൂടാതെ മുഖ്യമന്ത്രിയെ കുറിച്ചുള്ള അഭിപ്രായങ്ങൾ എന്നിവയും സർവേയിൽ ചോദിച്ചിരുന്നു. എതിര്‍ പാളയത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ കെകെ ശൈലജ, ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ പേരുകളും സര്‍വേയില്‍ ഉള്‍പ്പെട്ടിരുന്നതായാണ് സർവേയുമായി അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
ഓരോ നിയമസഭാ സീറ്റിലേക്കും, മണ്ഡലത്തിന് പുറത്തുള്ള നേതാക്കള്‍ ഉള്‍പ്പെടെ ആറ് സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെയാണ് കനഗോലുവിന്റെ സര്‍വേയോട് പ്രതികരിച്ചവരിലും ഭൂരിഭാഗവും നിർദ്ദേശിച്ചതെന്നാണ് വിവരം. മൂന്നാം ഘട്ട സർവേ ആയതിനാൽ തന്നെ മറ്റ് അവസരങ്ങളിൽ ചോദിച്ച ചോദ്യങ്ങൾ എല്ലാം പാടെ ഒഴിവാക്കിയിരുന്നു.
അതിനിടെ സംസ്ഥാനത്തെ നാല് ജില്ലകളില്‍ കോണ്‍ഗ്രസ് അതീവ ദുര്‍ബലമെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് അടുത്തിടെ കനഗോലു കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ അവതരിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തിരുവനന്തപുരം, പാലക്കാട്, ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ കോണ്‍ഗ്രസ് ദുര്‍ബലമെന്നായിരുന്നു കണ്ടെത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തെ അടിസ്ഥാനമാക്കിയാണ് ഇത് തയ്യാറാക്കിയത്.
പതിവ് പോലെ വയനാട്, മലപ്പുറം, എറണാകുളം, ഇടുക്കി ജില്ലകളില്‍ കോണ്‍ഗ്രസ് വലിയ മുന്നേറ്റമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടിൽ പറയുന്നത്. മേൽപറഞ്ഞ ദുര്‍ബലമായ ജില്ലകളില്‍ പ്രവര്‍ത്തനം കൂടുതല്‍ മെച്ചപ്പെടുത്തണമെന്നും കനഗോലുവിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്‍ഡിഎയുടെ വോട്ട് വിഹിതം ഉയരുന്നതും റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്.
-
'മത്സരിക്കാന്‍ രാഹുല്‍ അനുവദിച്ചു.. എന്നിട്ടും അത് മുടക്കി, ആളെ എനിക്കറിയാം'; തുറന്നടിച്ച് സുധാകരന് -
‘നമുക്ക് ഒന്നുകൂടി മുട്ടിയാലോ?’- 16 മണ്ഡലങ്ങളിൽ പഴയ എതിരാളികൾ വീണ്ടും -
'മൂന്ന് യുദ്ധത്തിൽ അച്ഛൻ പങ്കെടുത്തിട്ടുണ്ട്', പരിഹാസങ്ങൾക്ക് മറുപടിയുമായി സന്ദീപ് വാര്യർ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്‍; സിപിഎം നേതാക്കളും പിന്തുണക്കും -
മമ്മൂട്ടിയെ പാലക്കാട് കൊണ്ടുവരുമെന്ന വാഗ്ദാനം; ട്രോളുകള്‍ക്ക് മറുപടി: ജനങ്ങളും ചോദിക്കാന്‍ തുടങ്ങി -
മകളുടെ ഭര്‍ത്താവെന്ന നിലയില്‍ റിയാസിന് പ്രത്യേക പരിഗണനയില്ലെന്ന് മുഖ്യമന്ത്രി; മന്ത്രിയായത് അങ്ങനെയല്ല -
'ഇത് ശാഖയിലേക്കല്ല, നിയമസഭയിലേക്കുളള തിരഞ്ഞെടുപ്പാണ്', ബിജെപി സ്ഥാനാർത്ഥി ബി ഗോപാലകൃഷ്ണൻ എയറിൽ -
മുഖ്യമന്ത്രിയുടെ 'ചെറ്റത്തരം' പരാമർശം: മറുപടിയുമായി ജി. സുധാകരൻ; വിവാദം പുകയുന്നു -
ലക്ഷ്മിപ്രിയ ട്വൻ്റി 20 യിൽ നിന്ന് പണം വാങ്ങിയോ? മറുപടി.. 'സ്വർണ്ണ സ്പൂണിൽ കോരി ആരും തന്നിട്ടില്ല' -
എൽഡിഎഫും യുഡിഎഫും വികസന വിരോധികളെന്ന് രാജീവ് ചന്ദ്രശേഖർ; കേരളത്തിന്റെ രക്ഷയ്ക്ക് ബിജെപി വരും -
തിരഞ്ഞെടുപ്പിൽ മുന്നണികളെ വിറപ്പിക്കാൻ 'നോട്ട'; 2021ലെ കണക്കുകൾ ഞെട്ടിക്കും -
ബിജെപിയും സിപിഐഎമ്മും തമ്മിൽ രഹസ്യ ധാരണയെന്ന് വി ഡി സതീശൻ











Click it and Unblock the Notifications