Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രിക്കൊപ്പം ഓണസദ്യ; വിഡി സതീശന്‍ ചെയ്തത് തെറ്റോ? കോണ്‍ഗ്രസില്‍ ഭിന്ന സ്വരം

കൊച്ചി: കുന്നംകുളം പോലീസ് സ്‌റ്റേഷനില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിന് ക്രൂരമായ മര്‍ദ്ദനമേറ്റ ദൃശ്യങ്ങള്‍ പുറത്തുവന്ന ദിവസം മുഖ്യമന്ത്രിക്കൊപ്പം പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ഓണസദ്യ കഴിച്ചതിനെ ചൊല്ലി വിവാദം. സതീശന്‍ ചെയ്തത് തെറ്റ് എന്ന് ഒരു വിഭാഗവും ഓണസദ്യയിലും രാഷ്ട്രീയം വേണോ എന്ന് മറുവിഭാഗവും ചോദിക്കുന്നു.

കോണ്‍ഗ്രസില്‍ വിഷയം വലിയ ചര്‍ച്ചയാണ്. കെപിസിസി മുന്‍ അധ്യക്ഷന്‍ കെ സുധാകരനോട് ഇതു സംബന്ധിച്ച് ചോദിച്ചപ്പോള്‍ മോശമായിപ്പോയി എന്നായിരുന്നു പ്രതികരണം. താനാണെങ്കില്‍ ചെയ്യില്ല എന്നും അദ്ദേഹം പറഞ്ഞു. സോഷ്യല്‍ മീഡിയയിലും വിഷയം വലിയ ചര്‍ച്ചയായി. സുധാകരന് കൈയ്യടി ലഭിക്കുന്നുണ്ട്. സതീശനെ പ്രതിരോധിക്കാന്‍ ഒരു വിഭാഗം പ്രയാസപ്പെടുകയും ചെയ്യുന്നു.

cm vd satheesan onam sadhya controversy-

മുഖ്യമന്ത്രി സംഘടിപ്പിച്ച ഓണ വിരുന്നിന്റെ ഭാഗമായുള്ള ചടങ്ങിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പങ്കെടുത്തതും മുഖ്യമന്ത്രിയോടൊപ്പം സദ്യ കഴിച്ചതും. ഇതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുഖ്യമന്ത്രിയും ഫേസ്ബുക്ക് പേജില്‍ ഇതുപങ്കുവച്ചിരുന്നു. സഹപ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ച പോലീസുകാര്‍ക്ക് സംരക്ഷണം നല്‍കുന്നത് മുഖ്യമന്ത്രിയാണ് എന്നാണ് കോണ്‍ഗ്രസിലെ വികാരം.

മുഖ്യമന്ത്രിക്ക് കീഴിലുള്ള പോലീസ് വകുപ്പിന്റെ ക്രൂരത പുറത്തുവന്നിട്ടും അദ്ദേഹത്തോടൊപ്പം ചിരിച്ചുകൊണ്ടിരിക്കാന്‍ എങ്ങനെ സാധിക്കുന്നു എന്ന ചോദ്യവും സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. എന്നാല്‍ ഓണവും ആഘോഷങ്ങളും രാഷ്ട്രീയത്തില്‍ മുക്കി വിവാദമാക്കരുത് എന്ന അഭിപ്രായക്കാരും കോണ്‍ഗ്രസിലുണ്ട്. മാത്രമല്ല, വിഡി സതീശന്‍ സുജിത്തിന്റെ വിഷയത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

രാജു പി നായര്‍ മുഖ്യമന്ത്രിയും വിഡി സതീശനും സദ്യകഴിക്കുന്ന ചിത്രം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് ഇങ്ങനെ: ''തെറ്റുകളെയും വിദ്വേഷത്തെയും വെറുപ്പിനെയും നോര്‍മലൈസ് ചെയ്യുകയല്ല ഉത്തരവാദിത്വപ്പെട്ട രാഷ്ട്രീയ നേതൃത്വം ചെയ്യേണ്ടത്, അതിനെ നേര്‍വഴിക്ക് നയിക്കുക എന്നതാണ്. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.പി., എം.എല്‍.എ. എന്നതൊക്കെ ഭരണഘടനാ സ്ഥാപനങ്ങളും അതിന്റെ ഭാഗവുമാണ്.

പ്രധാനമന്ത്രി മുതല്‍ പഞ്ചായത്ത് മെമ്പര്‍ വരെ അവരുടെ നിയോജക മണ്ഡലത്തിലെ എല്ലാ ജനങ്ങളെയും പ്രതിനിധീകരിക്കുന്നവര്‍ ആണെന്ന ബോധ്യം ആ സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ക്ക് വേണം. അവരെല്ലാം തങ്ങളുടേതാണെന്നും അവരെല്ലാം പ്രാപ്യരാണെന്ന സ്വാതന്ത്ര്യവും ജനങ്ങള്‍ക്ക് വേണം. നാടിന്റെ ആഘോഷങ്ങള്‍ സര്‍ക്കാര്‍ സംഘടിപ്പിക്കുമ്പോള്‍ അതില്‍ നിന്ന് വിട്ട് നിന്ന് ഞങ്ങള്‍ ഒരു പാര്‍ട്ടിയുടെ മാത്രം ആള്‍ക്കാരാണെന്ന് സന്ദേശം കൊടുക്കുകയല്ല ഉത്തരവാദിത്വപ്പെട്ട നേതാക്കന്മാര്‍ ചെയ്യേണ്ടത്. ആ ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് ഉള്‍പ്പടെ സമൂഹത്തിന്റെ എല്ലാ മേഖലയിലും ഉണ്ടായിരുന്നവര്‍ പങ്കെടുത്തിരുന്നു എന്ന് മറക്കരുത്.

സുജിത്തിനെതിരെ നടന്ന മര്‍ദ്ദനം ഭീകരമാണ്, പക്ഷെ അത് ഉന്നയിക്കേണ്ടിടത്താണ് ഉന്നയിക്കേണ്ടത്. നേതൃത്വത്തിന്റെ തീരുമാനങ്ങളും സമീപനങ്ങളും വൈകാരികമാവുകയല്ല, പക്വതയോടെ ഉള്ളതാവണം. ആത്യന്തികമായി പാര്‍ട്ടി പ്രവര്‍ത്തകര്‍ മാത്രമല്ല നമ്മളെ വിലയിരുത്തുന്നത്, രാഷ്ട്രീയത്തെ തന്നെ അവജ്ഞയോട് കാണുന്ന ഒരു പുതിയ തലമുറ കൂടിയുണ്ട് എന്ന് ബോധ്യം വേണം.

എതിര്‍ പാര്‍ട്ടിക്കാരനെ കണ്ടാല്‍ മിണ്ടരുത്, ചിരിക്കരുത് എന്നൊക്കെ അഭിപ്രായമുള്ളവര്‍ അഞ്ചു വര്‍ഷം ഒരു പഞ്ചായത്ത് മെമ്പര്‍ ആയാല്‍ തീരുന്നതെ ഉള്ളു ഈ വിദ്വേഷമൊക്കെ. അതെല്ലാം കഴിഞ്ഞവര്‍ക്ക് ഇപ്പോഴും ആ വിദ്വേഷതിനപ്പുറം വളരാന്‍ കഴിയുന്നില്ലെങ്കില്‍ ഹാ കഷ്ടം എന്ന് മാത്രമേ പറയാന്‍ കഴിയു. സുജിത്തിന് ഈ പീഡനം നേരിടേണ്ടി വന്നത് 2023 ലാണ് എന്നത് കൂടി അവര്‍ ഓര്‍ക്കണം.

വിദ്വേഷത്തിനെതിരെ മഴയും മഞ്ഞും വെയിലും കൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ നടന്നവന്റെ കൂടി പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നിങ്ങളുടെ രാഷ്ട്രീയത്തെ ഞാന്‍ സ്‌നേഹം കൊണ്ട് തോല്‍പ്പിക്കുമെന്ന് പറഞ്ഞ് നരേന്ദ്ര മോദിയെ ആലിംഗനം ചെയ്തതിനു സാക്ഷിയായവരാണ് എന്നും മറക്കരുത്. അതാണ് കോണ്‍ഗ്രസ്. അതല്ലാതെ വന്നാല്‍ സി.പി.എമ്മും, ബി.ജെ.പി.യും പോലെയൊരു പാര്‍ട്ടി എന്ന് മാത്രമാവും!''

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+