കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഈ പാർട്ടിയുടെ തലപ്പത്ത്‌ ഗുണ്ടകളാണോ?, ഞങ്ങൾ ഇനി തമിഴ്നാട്ടിലേക്ക് പോകണോ?'; വി ഡി സതീശൻ

Google Oneindia Malayalam News

തിരുവനന്തപുരം : സി പി എമ്മിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ രംഗത്ത്. പാർട്ടിയുടെ തലപ്പത്ത് ഗുണ്ടകൾ ആണോ എന്ന ചോദ്യം ഉന്നയിച്ചു കൊണ്ടാണ് സതീശൻ പ്രതികരിച്ചത്. കൊല്ലുമെന്നും ആക്രമിക്കുമെന്നും പാർട്ടി ഭീഷണിപ്പെടുത്തുന്നു.

ഞങ്ങൾ ഇനി തമിഴ്നാട്ടിലേക്ക് പോകണോ എന്നാണ് വിഡി സതീശൻ ചോദിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്താവനത്തിനുള്ളിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ച സംഭവത്തിലും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.

കോൺഗ്രസ് പറഞ്ഞത് ശരിയാണെന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത് പോലും കോൺഗ്രസ് പറഞ്ഞത് ശരിയാണെന്ന് വ്യക്തമായതുകൊണ്ടാണ്.

1

വിമാനത്താവളത്തിനുള്ളിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മുഖ്യമന്ത്രിയോട് വ്യക്തി വിരോധമില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇക്കാര്യമാണ് നേരത്തെ കോൺഗ്രസ് വ്യക്തമാക്കിയതെന്നും വിഡി സതീശൻ പറഞ്ഞു. സംഭവം വലിയ പ്രതിഷേധം ആക്കുകയാണ് സി പി എം ചെയ്തത്. സംഭവത്തിന് പിന്നാലെ കേരളത്തിൽ കലാപാഹ്വാനം നടത്തിയത് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനും മുഖ്യമന്ത്രിയുടെ ഓഫീസും ആണെന്ന് വി ഡി സതീശൻ വിമർശിച്ചു.

അഹാന കളര്‍ഫുളാണല്ലോ പോസ്, സംഗതി കലക്കിയിട്ടുണ്ട്, ഗ്ലാമറസ് ചിത്രങ്ങള്‍ വൈറല്‍

2

സി പി എം പ്രകോപിപ്പിച്ച് ആക്രമണത്തിന് ആഹ്വാനം നൽകുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെയും മന്ത്രിമാരെയും വഴിയിൽ തടയാൻ ആദ്യമായി തീരുമാനം എടുത്തത് ഇവിടെ സി പി എം ആയിരുന്നു. ബസ് കത്തിക്കാം, ട്രെയിൻ ആക്രമിക്കാം, ഫ്ലൈറ്റിൽ പ്രതിഷേധം പാടില്ല എന്നാണ് സി പി എം നിലപാടെന്നും വി ഡി സതീശൻ പരിഹസിച്ചു.

3

കേരളത്തിൽ ഇതിന്റെ പേരിൽ ഉണ്ടായി എല്ലാ പ്രശ്നങ്ങൾക്കും കാരണം സി പി എമ്മിന്റെ കലാപ ആഹ്വാനം ആയിരുന്നു. വിവാദമാക്കിയ സംഭവത്തിന് പിന്നാലെ ഇ പി ജയരാജൻ മൊഴി മാറ്റുകയാണ് ചെയ്തത്. സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആദ്യം നടത്തിയ പ്രസംഗത്തിൽ ഉറച്ച് നിന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇടതുപക്ഷത്തിന്റെ ഈ നീക്കത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് വ്യക്തമാണ്.

അനിത പുല്ലയില്‍ വിവാദം: സഹായിച്ചവർ പുറത്ത്; നാല് ജീവനക്കാർക്കെതിരെ നടപടിയുമായി സ്പീക്കർഅനിത പുല്ലയില്‍ വിവാദം: സഹായിച്ചവർ പുറത്ത്; നാല് ജീവനക്കാർക്കെതിരെ നടപടിയുമായി സ്പീക്കർ

3

കേസ് അന്വേഷണത്തിന്റെ തലവനായി ഇ പി ജയരാജനെ നിയമിച്ചോ? ഈ കാര്യങ്ങൾ എല്ലാം അന്വേഷിക്കാൻ ജയരാജൻ ആരാണ്? കേസിന്റെ അന്വേഷണം ഇതിന്റെ വഴിക്ക് നടക്കട്ടെ. ചെറുപ്പക്കാർ അവരുടെ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ചെയ്തത്. പ്രതിഷേധം പ്രതിഷേധം എന്ന് മാത്രമാണ് ഞങ്ങളുടെ കുട്ടികൾ പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.

5

അതേസമയം, കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് തിരിച്ച ഇൻഡിഗോ വിമാനത്താവളത്തിന് ഉള്ളിൽ വച്ചാണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ അടുത്തേക്ക് മുദ്രാവാക്യം വിളിച്ച് വരികയായിരുന്നു. ഈ പ്രതിഷേധക്കാരെ എല്‍ ഡി എഫ് കണ്‍വീനറായ ഇ പി ജയരാജനാണ് തടഞ്ഞത്. വിമാനത്താവളത്തിന് ഉളളിൽ കറങ്ങി നടന്ന പ്രതിഷേധക്കാരെ നേരത്തെ തന്നെ പൊലീസ് നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

5

ഇന്നലെയാണ്, പ്രതിഷേധം നടത്തിയ പ്രതികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചത്. സുജിത് നാരായണൻ, ഫര്‍സീന്‍ മജീദ്, നവീന്‍ കുമാർ എന്നിവർക്കാണ് കോടതി ജാമ്യം നൽകിയത്. കേസിൽ പിടിയിലായ മൂന്നുപേരും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആയിരുന്നു. ഇതിന് പിന്നാലെ അറസ്റ്റിലായ ഫർസീൻ മജീദിനും, നവീൻ കുമാറിനും കോടതി ജാമ്യം നൽകി. എന്നാൽ, മൂന്നാം പ്രതിയായ സുജിത് നാരായണന് മുൻകൂർ ജാമ്യവും കോടതി അനുവദിച്ചു.

7

വിമാനം ലാൻഡ് ചെയ്തപ്പോൾ രണ്ട് വട്ടം മുദ്രാവാക്യം വിളിച്ചിരുന്നു. വിമാനത്തിൽ നടന്നത് മുദ്രാവാക്യം വിളി മാത്രം ആണ്. അതിന് വധശ്രമത്തിന് കേസെടുക്കാൻ സാധിക്കില്ലെന്നും ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയെ ആക്രമിച്ചില്ല. വിമാനത്താവളത്തിന് ഉളളിൽ സ്ഥാപിച്ചിരിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം വളരെ വ്യക്തമാണെന്നും കേസ് പരിഗണിക്കവെ പ്രതികളുടെ അഭിഭാഷകന്‍ കോടതിയിൽ പറഞ്ഞു. ഇതിന് പിന്നാലെയാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചത്.

Recommended Video

cmsvideo
Swapna Suresh | CBI അന്വേഷണമാവശ്യപ്പെട്ട് മോദിക്ക് സ്വപ്നയുടെ കത്ത് | *Kerala

English summary
vd satheesan reacted to cpm and cm pinarayi vijayan over latest political issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X