അതിവേഗ റെയിൽ പദ്ധതിയെ എതിർക്കില്ലെന്ന് പ്രതിപക്ഷ നേതാവ്; 'സാമ്പത്തികമായി താങ്ങാൻ പറ്റണം'
കൊച്ചി: കേരളത്തിൽ അതിവേഗ റെയിൽ പദ്ധതി വരുന്നതിനെ എതിർക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അതിവേഗ ട്രെയിൻ വരണമെന്നും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനം മുന്നേറണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ പ്രതിപക്ഷ നേതാവ് പരിഹസിക്കുകയും ചെയ്‌തു. ആർആർടിഎസ് പദ്ധതിയിലെ നിലപാടിനെ ചൊല്ലിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ സതീശൻ പരിഹസിച്ചത്.
അതിവേഗ ട്രെയിൻ വരണമെങ്കിൽ അതിന് പാരിസ്ഥിതികമായി പരിശോധന നടത്തി സാമ്പത്തികമായി കേരളത്തിന് താങ്ങാൻ പറ്റുന്നൊരു പദ്ധതി വരട്ടെയെന്നാണ് സതീശൻ പറഞ്ഞത്. ഇനി അത് കേന്ദ്രം കൊണ്ടുവന്നാലും പ്രശ്‌നമില്ലെന്നും അദ്ദേഹം പറയുന്നു. ഇനി ഇപ്പോൾ കേരളസർക്കാരിന് കൊണ്ടുവരാൻ ഒന്നുമില്ലല്ലോ. പോകുന്ന പോക്കിലാണ് ഇത് പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

ഒരു പ്രാരംഭ പഠനംപോലും നടത്താതെയാണ് ആർആർടിഎസ് പ്രഖ്യാപിച്ചതെന്നും വിഡി സതീശൻ പറഞ്ഞു. ഏത് നല്ല പദ്ധതി ആര് കൊണ്ടുവന്നാലും ഞങ്ങൾ അതിനെ പിന്തുണയ്ക്കുമെന്ന നിലപാടും സതീശൻ മുന്നോട്ട് വച്ചു. കേരളത്തിൽ പാരിസ്ഥിതിക ദുരന്തമുണ്ടാക്കും എന്നതിനാലാണ് സിൽവർ ലൈൻ പദ്ധതിയെ അന്ന് എതിർത്തതെന്നാണ് സതീശൻ പറയുന്നത്.
കേന്ദ്രം ഒരു പദ്ധതി കൊണ്ടുവരുമെന്ന് പറഞ്ഞപ്പോൾ അതിനെ എതിർക്കുന്നില്ലെന്ന് ഞങ്ങൾ പറഞ്ഞു. പദ്ധതി എന്താണെന്ന് അറിയട്ടേ, നോക്കാം എന്നാണ് പറഞ്ഞത്. അക്കാര്യം പറഞ്ഞ് പിറ്റേദിവസം, സംസ്ഥാന സർക്കാരിന്റെ പദ്ധതിയെ എതിർത്തു കേന്ദ്രത്തിന്റെ പദ്ധതിയെ അനുകൂലിച്ചു എന്നായിരുന്നു സാമൂഹികമാധ്യമങ്ങളിലെ പ്രചാരണമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
ഇ ശ്രീധരനെപോലൊരു ആളാണ് അതിവേഗ റെയിൽ പദ്ധതിയേക്കുറിച്ച് പറഞ്ഞത്. അതോടെ വ്യവസായമന്ത്രി ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ഇ ശ്രീധരൻ മുന്നോട്ടുവെച്ച പദ്ധതിയെകുറിച്ച് കേന്ദ്രത്തിനോട് പറഞ്ഞിരുന്നു എന്നാണ് ഇപ്പോൾ മുഖ്യമന്ത്രി തന്നെ പറയുന്നത്. അപ്പോൾ മുഖ്യമന്ത്രിക്ക് പറയാം, എനിക്ക് പറഞ്ഞുകൂടാ? ഇപ്പോൾ ശ്രീധരനെ പിടിക്കുന്നില്ല;പ്രതിപക്ഷ നേതാവ് പറയുന്നു.
മുൻപ് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കൊച്ചി മെട്രോ പദ്ധതിയിൽ നിന്ന് ഇ ശ്രീധരനെ നീക്കാൻ പോകുന്നുവെന്ന് പറഞ്ഞ് സമരം ചെയ്‌തവരാണ് ഇവർ. ആരും മാറ്റാൻ ഉദ്ദേശിച്ചിരുന്നില്ല. ഇന്നത്തെ വ്യവസായ മന്ത്രി ഉണ്ടാക്കിയ കഥയായിരുന്നു അത്. എന്നിട്ട് അദ്ദേഹം തന്നെ വന്ന് സമരം ചെയ്യുകയും ചെയ്‌തു; സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കുറ്റപത്രം വൈകിപ്പിക്കുന്നുവെന്നും വിഡി സതീശന്‍ ആരോപിച്ചു. കുറ്റപത്രം കൊടുക്കാതെ ഈ കേസിലെ പ്രതികൾ മുഴുവൻ പുറത്തിറങ്ങാനുള്ള വഴിയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. എസ്ഐടി മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദ്ദത്തിന് വഴങ്ങരുതെന്നും സ്‌റ്റാറ്റ്യൂട്ടറി ജാമ്യം കിട്ടാനുള്ള അന്തരീക്ഷം എസ്ഐടി ഉണ്ടാക്കി കൊടുക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
-
''മഞ്ജുവിനെ ഫോൺ വിളിച്ചാൽ ദിലീപിന്റെ വീട്ടുകാർ എടുക്കും, എന്നിട്ടേ കൊടുക്കൂ, ജയിലിൽ ഇട്ടത് പോലെ ജീവിതം'' ! -
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ?












Click it and Unblock the Notifications